2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

പ്രതികരണശേഷിയുള്ള സർഗ്ഗധനന്മാർ

പശുമാംസം കഴിച്ചതിന്റെ പേരിൽ ഉത്തരേന്ത്യയിൽ ഒരു മുസൽമാൻ കൊല്ലപ്പെട്ടുവത്രെ. ആർക്കറിയാം അതിന്റെ പുറകിലെ ഉള്ളുകള്ളികൾ?  ഒരു പശുക്കുട്ടിയെ കാണാതാകുകയും പിന്നീടതിന്റെ തലയും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുകയും ചെയ്തതാണത്രെ സംഭവത്തിന്റെ കാരണം. ആർക്കറിയാം ശരിയായ ശരി? ഇതെല്ലാം കേട്ടുകേൾവികളാണ്.

ഒരു പക്ഷേ സംഗതി ശരിയായിരിക്കാം.... നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുപോലെ....  ശാസ്ത്രിജി ഹൃദയസ്തംഭനം മൂലം മരിച്ചതുപോലെ.... അമിതമായ മരുന്ന് കഴിച്ചതുകാരണം സുനന്ദ പുഷ്കറിന് മരണം സംഭവിച്ചതുപോലെ..... ശാശ്വതീകാനന്ദ ജലസമാധിയായതുപോലെ.... ഇത്തരം മരണങ്ങൾ നടന്ന നാട്ടിൽ പശുമാംസം കഴിച്ചതിന്റെ പേരിൽ ഒരു ഭാരതപൗരൻ കൊല്ലപ്പെട്ടു എന്ന വാർത്ത അസംഭാവ്യമല്ല.... ചവയ്ക്കാതെയല്ലേ നാം പച്ചവെള്ളം കുടിക്കാറുള്ളത്?

ആയിടക്കു തന്നെയാണ് ഉത്തരേന്ത്യയിൽ ഒരു ദളിതനെ ജീവനോടെ ചുട്ടെരിച്ചത്. പക്ഷേ അതു നമുക്ക് സൗകര്യപൂർവ്വം വിടാം.... കാരണം ചത്തത് ഹിന്ദുവാണ്. കൊന്നതും ഹിന്ദുവാണ്. അപ്പോൾ അതിനെന്തു വാർത്താപ്രാധാന്യമാണുള്ളത്?  ലോകത്ത് ഭൂരിപക്ഷമായ ഇവിടത്തെ ന്യൂനപക്ഷമതത്തിനല്ലേ വലിയ വില; അല്ലാതെ മനുഷ്യജീവനല്ലല്ലോ?

വർഗ്ഗീയവാദികളായ ഹിന്ദുക്കൾ, കാരണം കൂടാതെ പാവത്തെ തല്ലിക്കൊല്ലുക ആയിരുന്നത്രെ. ഹിന്ദുക്കൾ "ബഹുസ്വരത" ഇഷ്ടപ്പെടുന്നില്ലത്രെ. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമ്പോൾ ഇതല്ല, ഇതിലും ക്രൂരമായ കൊലപാതകങ്ങൾ നടക്കും... രാവിലെയും ഉച്ചക്കും ഭക്ഷണത്തോടൊപ്പം ഓരോ മുസ്ലിമിനെ അല്ലായിരുന്നോ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അങ്ങോർ തിന്നു കൊണ്ടിരുന്നത്?  അമിത്ഷായും നരഭോജിയാണെന്നാണ് ബിഹാറിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നത്. പക്ഷേ അതു സാരമുള്ള കാര്യമല്ല. മനുഷ്യനെ വെട്ടിവെട്ടിക്കൊല്ലുന്നത് നമുക്ക് നിഷിദ്ധമല്ലല്ലോ? അപ്പോൾ തിന്നുന്നതിലെന്തിനാ കുറ്റം?

വർഗ്ഗീയവാദികളായതുകാരണം ഹിന്ദുക്കൾ ഇതല്ല, ഇതിലപ്പുറവും ചെയ്യും. ഈയിടെയാണ്  മുംബൈയിൽ കുറേ ഹിന്ദുക്കൾ ചേർന്ന് ഒരു മുസ്ലിം സ്ത്രീയെ  ഗണപതിക്ഷേത്രത്തിൽ കയറി പ്രസവിക്കാൻ അനുവദിച്ചതത്രെ. ഹിന്ദുക്കൾ വർഗ്ഗീയവാദികളായതുകൊണ്ടാണല്ലോ ഇത്തരം ക്രൂരസംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നത്. നവജാതശിശുവിന്റെ മുസ്ലിം രക്ഷിതാക്കൾ കുട്ടിക്ക് ഗണേഷ് എന്നു പേരിട്ടത്രെ. ഇതിന്റെ പുറകിൽ സംഘികളുടെ വല്ല ഗൂഡാലോചനയും ഉണ്ടോ എന്ന് സി. ബി. ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണ്. വളാഞ്ചേരിയിൽ ഒരാളെ ഒരു ഹിന്ദുസ്ത്രീയും മുസ്ലിം പുരുഷനും ചേർന്നു കൊന്നപ്പോൾ 100% പുരോഗമനാശയക്കാരും സാക്ഷരരുമായ കേരളീയരുടെ മതേതരത്വം എന്തേ ആരും ആഘോഷിക്കാതെ പോയത്?

പശു മൂലമുള്ള ഈ കൊലപാതകം പക്ഷേ  ഉത്തരേന്ത്യയിൽ വലിയ പ്രതികരണം സൃഷ്ടിച്ചില്ല. സംഭവിച്ചതൊക്കെ തെക്കുതെക്കുള്ള കേരളത്തിലാണ്. അവിടെയാണല്ലോ ശരിക്കും പ്രതികരണം ഉണ്ടാകേണ്ടത്; എന്തെന്നാൽ യൂ. / എൽ. ഡി. എഫ്. കക്ഷികളുടെ വോട്ട് ചോരുന്നതവിടെയാണല്ലോ! അവിടെയാണല്ലോ തെരഞ്ഞെടുപ്പ് ഉടനെ വരുന്നതും ബി. ജെ.പി. നില മെച്ചപ്പേടുത്തുമോ എന്ന ഭയം നമുക്കുള്ളതും! അപ്പോൾ ധൃതിപ്പെട്ട് പ്രതികരിക്കേണ്ടത് നമ്മുടെ കടമയല്ലേ?

സർഗ്ഗാത്മകതയുള്ള സാഹിത്യകാരന്മാരൊക്കെ പ്രതികരണത്തിലാണ്. ഇന്ത്യയിലിപ്പോൾ ജീവിക്കാൻ ഭയമാണു പോലും. ജീവിക്കാനേ ഭയമുള്ളു. യാത്ര ചെയ്യാൻ ഒരു പേടിയുമില്ല. ചാനലുകളിൽ വന്നിരിക്കാൻ ഒരു പേടിയുമില്ല. തോന്നുന്ന അഭിപ്രായം തട്ടിവിടാൻ ഒരു പേടിയുമില്ല. അവാർഡുകൾ തിരിച്ചു നൽകാൻ ഒരു പേടിയുമില്ല. ഗവണ്മെന്റിനെ ചീത്ത പറയാൻ ഒരു പേടിയുമില്ല. ജീവിക്കാനാണത്രെ പേടി! ഈ "ജീവിക്കുക, ജീവിക്കുക" എന്നു പറഞ്ഞാൽ എന്താണാവോ? അടുത്തിരിക്കുന്നവന് ഇഷ്ടമില്ലാത്ത ഭക്ഷണം വാരി വലിച്ച് വിഴുങ്ങുന്നതിന് ആയിരിക്കണം "ജീവിക്കുക" എന്നു പറയുന്നത്. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, മത്സ്യമാംസങ്ങൾ കഴിക്കാത്ത എന്റെ അടുത്തിരുന്ന് ഓരോരുത്തൻ കോഴിക്കാൽ കടിച്ചു വലിക്കുമ്പോഴത്തെ എന്റെ വിഷമം എനിയ്ക്കേ അറിയൂ.

കൽബുർഗിയെ കൊന്നപ്പോൾ അക്കാദമി പ്രതികരിച്ചില്ല എന്നു പറഞ്ഞാണ് ഒരാൾ രാജി വച്ചത്. പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രിയെ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മക്കൾ തന്നെ പറഞ്ഞപ്പോൾ ഇവിടെ രാജി വയ്ക്കാൻ ആരേയും കണ്ടില്ല. കോൺഗ്രസ് ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ജീവനു പോലും വിലയില്ലായിരുന്നുവെന്നല്ലേ ശാസ്ത്രിയുടെ അനുഭവം കണിക്കുന്നത്? എന്തിന്റേയെങ്കിലും തലപ്പത്തിരിക്കുമ്പോൾ  താൻ ഇതുപോലെ കൊല്ലപ്പെടുമോ എന്ന് ഒരു എഴുത്തുകാരനും അപ്പോൾ പേടി വന്നില്ല.  ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിൽ അതൊന്നും സാരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത എന്നെ എന്തിനു കൊള്ളും? 

നേതാജി സ്വാതന്ത്ര്യാനന്തരവും ജീവിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിൽ വരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയായിരുന്നുവെന്നും ഇപ്പോൾ ഏതാണ്ടെല്ലാവർക്കും അറിയാം. അതിൽ കോൺഗ്രസ് ഗവണ്മെന്റിന്റെ പങ്കും ശ്രദ്ധിക്കപ്പെടേണ്ടതാണ്.  എന്നാൽ ഈ വാർത്തകളൊന്നും എഴുത്തുകാരെ ചൊടിപ്പിക്കുകയോ വികാരാധീനരാക്കുകയോ ചെയ്തില്ല. അപ്പോഴൊന്നും ജീവിക്കാനുള്ള ഭയം അവർക്കുണ്ടായില്ല. ഇതിനെതിരേയൊക്കെ പ്രതികരിക്കേണ്ടത് സർഗ്ഗധനന്മാരുടെ കടമയാണ് എന്നു കരുതുന്ന എന്നെ വേണം തല്ലാൻ. അതുപോലെയാണോ ബി. ജെ. പി. നാട് ഭരിക്കുകയും നാട്ടിൽ ഒരു മുസൽമാൻ കൊല്ലപ്പെടുകയും ചെയ്യുന്നത്?

ഗോദ്ര കലാപം നടന്നത് നരേന്ദ്രമോഡി മുഖ്യമന്ത്രിയായപ്പോഴാണ്. അതുകൊണ്ടു തന്നെ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കല്ലായിരുന്നു. പശുമാംസകൊല നടന്നത് അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുമ്പോഴാണ്. പക്ഷേ അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയായ നരേന്ദ്രമോഡിക്കാണ്.  കൽബുർഗി കൊല്ലപ്പെട്ടതിന് കർണ്ണാടക സർക്കാറിന് ഒരു ആരോപണവുമില്ല; അതും മോഡിയ്ക്കാണ്.  നാട്ടിലെ ക്രമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിക്കല്ല... പ്രധാനമന്ത്രിക്കാണ്... കൊള്ളാം... ഇതൊക്കെയാണ് ശരിയായ രാഷ്ട്രീയ നിലപാടുകൾ...

നാട്ടിൽ സ്ഥിരം സംഭവങ്ങളായിട്ടുള്ള, ഊമയായ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോഴോ ബാല്യം വിടാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊല്ലുമ്പോഴോ ഒന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ല എന്നു വേണം ഈ പ്രതിഭകളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ. കേരളത്തിൽ എ. എ. പി.യുടെ  വലിയ നേതാവാണ് സാറാ ജോസഫ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമില്ലല്ലോ എന്നാണ് അവരുടെ ആവലാതി. ഇവിടെ ഇപ്പോൾ കാര്യങ്ങൾ അടിയന്തിരാവസ്ഥക്കാലത്തേക്കാൾ മോശമാണത്രെ.  ഡൽഹിയിലെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാൻ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ അമ്മിഞ്ഞ തൊട്ടുനോക്കിയാൽ അങ്ങയുടെ ഇവിടത്തെ പാർട്ടിക്കാർ എന്നെ വെറുതെ വിടുമോ? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെയല്ലേ മേഡം ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യവും? അതോ ഇതിനൊക്കെ ഒരു പരിധി വേണമെന്നുണ്ടോ?

വെള്ളാപ്പള്ളി ഇത്രയും കാലം രണ്ടു മുന്നണികൾക്കും സ്വീകാര്യനായിരുന്നു. ബി. ജെ. പി.യോട്  കൂട്ടു കൂടും എന്നായപ്പോൾ കണ്ടില്ലേ?  കോഴ, അഴിമതി, കൊലപാതകം.... എല്ലാം ഇപ്പോൾ അദ്ദേഹത്തിന്റെ തലയിലാണ്.  ഇപ്പോഴാണ് ഇതെല്ലാം പൊട്ടി മുളച്ചത്. സത്യത്തിൽ മരിച്ചവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി വിലപിക്കാൻ ആരുമില്ല; രാഷ്ട്രീയമാണ് എല്ലാവരുടേയും ലക്ഷ്യം...

PS: ഗോദ്രയും ദാദ്രിയും 'ദ്ര' ഉള്ളതു കൊണ്ടായിരിക്കും ബി. ജെ.പിയ്ക്ക് ദ്രോഹം ചെയ്യുന്നത്. അതുകൊണ്ട് 'ദ്ര' ഉള്ള സ്ഥലപ്പേരുകളെല്ലാം അടിയന്തിരമായി മാറ്റുന്ന കാര്യം അവർക്കാലോചിക്കാവുന്നതാണ്.

9 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

എത്ര വിലപ്പെട്ട ചിന്തകൾ.

ഡാനിഷ്‌ കാർട്ടൂണിസ്റ്റിന്റെ തലവെട്ടുന്നവർക്ക്‌ ഒരു കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച മന്ത്രിയെ ഓർക്കുന്നുണ്ടോ??
മാറാട്‌ കലാപത്തിലെ പ്രതികൾ ആയുധം ഒളിപ്പിച്ച പള്ളി ബലമായി തുറന്ന് തെളിവ്‌ നശിപ്പിച്ച കേന്ദ്രമന്ത്രിയെ ഓർക്കുന്നുണ്ടോ?

മതേതരം എന്ന് പറഞ്ഞാൽ ഹിന്ദുവിനു മാത്രം പറഞ്ഞിട്ടുള്ളതാണു.മറ്റുള്ളവർക്ക്‌ മതത്തിന്റെ പേരിൽ എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്‌...പഴിക്കാം അന്നത്തെ മരമണ്ടന്മാരുടെ വിഡ്ഢിത്തത്തെ.

ആൾരൂപൻ പറഞ്ഞു...

സുധീ, മറ്റുള്ളവർക്ക്‌ മതത്തിന്റെ പേരിൽ എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ടോഎന്നറിയില്ല; ഭരണവർഗ്ഗം അവർക്ക് ഗുണകരമായി കാര്യങ്ങൾ വളച്ചൊടിച്ചതാകാനാണ് സാദ്ധ്യത.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു പക്ഷേ സംഗതി ശരിയായിരിക്കാം....
നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടതുപോലെ....
ശാസ്ത്രിജി ഹൃദയസ്തംഭനം മൂലം മരിച്ചതുപോലെ....
അമിതമായ മരുന്ന് കഴിച്ചതുകാരണം സുനന്ദ പുഷ്കറിന്
മരണം സംഭവിച്ചതുപോലെ.....
ശാശ്വതീകാനന്ദ ജലസമാധിയായതുപോലെ....
ഇത്തരം മരണങ്ങൾ നടന്ന നാട്ടിൽ പശുമാംസം കഴിച്ചതിന്റെ പേരിൽ
ഒരു ഭാരതപൗരൻ കൊല്ലപ്പെട്ടു എന്ന വാർത്ത അസംഭാവ്യമല്ല....

ചവയ്ക്കാതെയല്ലേ നാം പച്ചവെള്ളം കുടിക്കാറുള്ളത് !

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

നരേന്ദ്ര മോദിയിലും ഉണ്ട് ഒരു ദ്ര!

ആൾരൂപൻ പറഞ്ഞു...

അപ്പോ അത് കണ്ടുപിടിച്ചു ല്യേ, കൊച്ചേ?

അന്നൂസ് പറഞ്ഞു...

ഇതൊക്കെ വായിച്ചാല്‍ നിന്ന നില്‍പ്പില്‍ സാധിക്കുന്നവര്‍ ഒരുപാടുണ്ട് കേട്ടോ... സൂക്ഷിക്കണം....ഹഹഹഹ്- മനസ്സിലുള്ളത് തുറന്നെഴുതിയതിനു ആശംസകള്‍.

വിനോദ് കുട്ടത്ത് പറഞ്ഞു...

ആള്‍രൂപനുമായി യോജിച്ചു പോകാത്തത് ഈ തീവൃ ഹിന്ദുത്വ ജിലപാടുമായാണ്....... സംഭവങ്ങൾ ആള്‍രൂപന്‍ ആ കാഴ്ചപ്പാടിലൂടെയാണ് കണ്ടത്.......
ഇതിന്‍റെ എല്ലാം ആകെത്തുക മരണത്തിലാണ് ചെന്നെത്തുന്നത് എന്നത് വേദനാജനകമാണ്...... കലാപങ്ങൾ ആയാലും കൊലപാതകമായലും അനുഭവിക്കുന്നത് സാധാരണക്കാരനാണ്.....
ഏതൊരു മൃഗത്തിന്‍റെ ജീവനേക്കാളും ഏതൊരു മതത്തിന്‍റെ അന്തഃസത്തയേക്കാളും മൂല്യവത്തായതാണ് ഒരു മനുഷ്യന്റെ ജീവന്‍...... അതെല്ലാ രാഷ്ട്രീപ്പാര്‍ട്ടികളും മനസ്സിലാക്കുന്നത് നന്നായി രിക്കും.....
നന്മകള്‍ നേരുന്നു.....

Shaheem Ayikar പറഞ്ഞു...

വിലപ്പെട്ട ഈ കാഴ്ച്ചപ്പാടുകൾ തുറന്നെഴുതിയതിനു എന്റെ ആശംസകള്‍...

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഇടയ്ക്കിടെ ഞാൻ ഇവിടെ വന്ന് എന്തെങ്കിലും അനക്കമുണ്ടോ എന്ന് നോക്കാറുണ്ട്. നോ ഫൽ! ബട്ട്, ഇന്ന് ഇവിടെ വന്നത് ഒരു ആശംസ അറിയിക്കാനാണ്. അവസാന പോസ്റ്റിന്റെ ഒന്നാം വാർഷികമാണ് ഇന്ന്! വാർഷികാശംസകൾ!