മൂന്നു നാലു മാസമായി ഞാന്‍ ഈ ബൂലോകത്ത് ചുറ്റിനടക്കാന്‍ തുടങ്ങിയിട്ട്. പുതിയ ഒരു ലോകത്തെത്തിയ പ്രതീതിയായിരുന്നു ആദ്യമായി ഇവിടെ എത്തിയപ്പോള്‍.... കാക്കത്തൊള്ളായിരത്തോളം വരുന്ന ഈ ബൂലോകരല്ലാം എന്തെല്ലാം കാര്യങ്ങളാണ് എഴുതുന്നത് എന്നത് ഒരു അത്ഭുതമായി തോന്നി. വായിച്ച ബ്ലോഗുകളുടെ പ്രേരണയാല്‍ ഈ കാലത്ത് ജീവിതത്തിലാദ്യമായും അവസാനമായും എന്തോ ചപ്പുചവറുകളെഴുതിനോക്കുകയും ചെയ്തു. (അതു തന്നെ സാധിച്ചത് "ആള്‍രൂപ"മെന്ന ഒരു പുറന്തോടിനുള്ളില്‍ ഒളിക്കാന്‍ ഉള്ള സൗകര്യം ബൂലോകത്ത് ഉണ്ട് എന്നതുകൊണ്ടാണ്.)
ഇതുവരെ താന്‍ ചെയ്തതുതന്നെയാണ് ശരി അല്ലെങ്കില്‍ ഇതുവരെ താന്‍ ചെയ്യാതിരുന്നതുതന്നെയാണ് ശരി എന്ന ബോധം അപ്പോഴേയ്ക്കും ഉണ്ടായി..
എഴുതാനറിയുന്നവരേ എഴുതാവു .. എന്ന ബോധം....
എന്നാലും ബൂലോകത്തുനിന്ന് പെട്ടെന്നു പിന്മാറാന് മനസ്സ് അനുവദിച്ചില്ല. അബദ്ധജടിലമായ കുറച്ച് കമന്റുകള്‍ അവിടെയും ഇവിടെയും പ്രതിഷ്ഠിച്ച് വീണ്ടും ഈ ബൂലോകത്തുതന്നെ കടിച്ചുതൂങ്ങി. ഫലമോ? ഇന്റര്‍നെറ്റ് ചാര്‍ജ്, ടെലെഫോണ്‍ ചാര്‍ജ് എന്നൊക്കെ പറഞ്ഞ് പതിവായി അടയ്ക്കുന്ന ദ്വൈമാസ ടെലെഫോണ്‍ ബില്‍ കുത്തനെ കൂടി.. അത്രതന്നെ.
സി.ആര്.ടി. മോണിറ്ററിന്റെ മുന്നില്‍ ഇരുന്നതുകൊണ്ടുള്ള റേഡിയേഷന്റെ ഫലം ഇനി എന്നാണാവോ അറിയാന്‍ പോകുന്നത് ആവോ? എന്നാലും ബ്ലോഗിങ്ങിന്റെ കുറെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഈ ചുറ്റിയടിക്കല്‍ കൊണ്ട് സാധിച്ചു.
മാത്രമല്ല, നേരിട്ടല്ലെങ്കിലും ധാരാളം സഹൃദയരെ പരിചയപ്പെടാനും അവരോട് സംവദിക്കാനും എനിയ്ക്ക് സാധിച്ചു. "ആര്‍ഷ ഭാരതീയം" ഡോ. പണിക്കര്‍ജി, വേണു നായര്‍ജി, ഹരിയണ്ണന്‍, നിരക്ഷരന്, ഗീതാഗീതികള്‍, ആഷാഡം, നരിക്കുന്നന്‍ ...... ആ ലിസ്റ്റ് നീളുന്നു.
ഇടയ്ക്ക് വച്ച് ഒരു ബന്ധുവിനേയും ബൂലോകത്ത് ഞാന്‍ കണ്ടു -- ശ്രീ ഇടശ്ശേരി.
പിന്നെ കുറുമന്, വിശാലമനസ്ക്കന്‍, ചിന്നഹള്ളി ശിവന് തുടങ്ങിയവരേയും ഞാനിവിടെ കണ്ടു. വിശാലഹൃദയന്റെ 'തേക്കിലയില്‍ പൊതിഞ്ഞ പോത്തിറച്ചി' പോലുള്ള പ്രയോഗങ്ങളൊന്നും മനസ്സില്‍ നിന്നു പോയിട്ടില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞം പോലുള്ള ചെറുകഥകളാണ് എന്നെ ഈ ബൂലോകത്തേയ്ക്ക് ആകര്‍ഷിച്ചത്. എന്നിട്ടും വളരെ കഴിഞ്ഞേ ഞാനൊരു ബ്ലോഗര്‍ ഐഡി ഉണ്ടാക്കിയുള്ളു. എന്നിട്ടും അദ്ദേഹത്തിന്റെ ഒരു ബ്ലോഗ്പോസ്റ്റിന് കമന്റെഴുതാന്‍... അതിനുള്ള ധൈര്യം എനിയ്ക്കു വന്നില്ല.
ബാക്കിയുള്ളവരെല്ലാം നിരക്ഷരരാണെന്ന ചിന്തയില്‍ ചില സ്ഥലങ്ങളില്‍ കമന്റെഴുതി കൈ പൊള്ളിക്കുകയും ചെയ്തു.
ഇതു മാത്രമോ? ഗാര്‍ഹികരംഗത്തും ചില ഇരുട്ടടികളൊക്കെ ഉണ്ടായി... "അമ്മേ, അച്ഛന് പെണ്ണുങ്ങളുമായി ബ്ലോഗിലൂടെ സൊള്ളുകയാണ്" എന്ന് ഈ അച്ഛന്റെ കമന്റുകള്‍ വായിച്ച് മക്കള്‍ അമ്മയ്ക്ക് റിപ്പോര്‍ട്ട് കൊടുത്തു.
അവരുടെ അമ്മയാണെങ്കിലോ? മനുഷ്യാ... കമ്പ്യൂട്ടറിനു മുമ്പില്‍ ചടഞ്ഞിരിക്കാതെ പോയി അരി വാങ്ങി വാ എന്ന പല്ലവി പാടിക്കൊണ്ടിരുന്നു.
എന്തായാലും ഒന്നു സത്യമാണ്..
"ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായ്..."
എന്ന അവസ്ഥയിലായിരുന്നു ഞാന്‍...
പക്ഷേ ഇനി വയ്യ.. ജനകീയ ഗവണ്മന്റ് ഇലക്ട്രിസിറ്റിയുടെ ഉപഭോഗം 200യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത് കൂടിപ്പോയാല്‍ കൈ പൊള്ളും. 200 യൂനിറ്റ് കടന്നാലുള്ള ബുദ്ധിമുട്ടൊക്കെ പത്രത്തിലുണ്ട്. ചുരുക്കാവുന്ന ഒരു ചെലവ് ഈ ബ്ലോഗിങ്ങിന്റെ കറന്റാണ്.
അതുകൊണ്ടെന്താ ഇപ്പോള്‍ കരണീയം? ഒന്നേയുള്ളു. ഈ ബ്ലോഗ് സന്ദര്‍ശനങ്ങളും കമന്റലുകളും നിര്‍ത്തുക തന്നെ.. ലാഭം കറന്റ് ചാര്‍ജും ടെലെഫോണ്‍ ചാര്‍ജും.
ഈ ബ്ലോഗ് ഇല്ലാതെയും ഇത്ര കാലം ജീവിച്ചില്ലേ? വേണമെങ്കില്‍ വല്ലപ്പോഴും വരികയും ആകാമല്ലോ. അതുകൊണ്ട് ബൂലോകമേ, തത്ക്കാലത്തേയ്ക്ക് വിട...
16 അഭിപ്രായങ്ങൾ:
ബ്ലോഗിങ്ങ് കുറയ്ക്കും എന്ന്. എന്നാലും ഇന്റെര്‍നെറ്റ് വായ്നോട്ടം കുറയ്ക്കുമെന്നു പറയില്ല ല്ലേ
priya..u said it :)
വാസ്തവം.
ഒറ്റയടിക്ക് ഒന്നും നിര്‍ത്തരുതെന്ന് മനശാസ്ത്രം.
ചെലവഴിക്കുന്ന സമയം കുറച്ചാല്‍ മതിയല്ലോ.
ശരിയാണ് ആള്രൂപാ. കൂടാന്‍ പോകുന്ന കറന്റ് ചാര്‍ജിനെക്കുറിച്ച് വേവലാതികള്‍ ഉയരുന്നുണ്ട്.
നമ്മള് കാശുണ്ടാക്കുന്നെങ്കില് അതു കുറേയൊക്കെ ജീവിതം ആസ്വദിക്കാന്‍ കൂടിയാണെന്ന് ഒക്കെ പറഞ്ഞ് നില്‍ക്കുന്നുണ്ട് ഞാന്‍.ജീവിതത്തില്‍ കുറച്ചൊക്കെ ഒരു എന്റര്റ്റെയിന്മെന്റ് വേണ്ടേ?
ഒരുമണിക്കൂര്‍ നേരം കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ എത്രയൂണിറ്റ് വൈദ്യുതിയാകുമെന്നൊക്കെ ഒരു കണക്കു കൂടി അവതരിപ്പിച്ചെങ്കില്‍ നന്നായിരുന്നു ആള്രൂപാ. (സി. ആര്. ടി.ഉപയോഗിക്കുന്നതിനും എല്‍.സി.ഡി. ഡിസ്പ്ലേ ഉള്ളതിനും )
ആള്രൂപാ, ആ സി.ആര്.ടി മോണിറ്റര്‍ മാറ്റി, ഒരു എല്‍.സി.ഡി മോണിറ്റര്‍ ഫിറ്റ് ചെയ്യൂ. കമ്പ്യൂട്ടറിനു വേണ്ടി ചെലവിടുന്ന കറണ്ട് നാലില്‍ ഒന്നായി കൂറയും. ഇതെന്റെ അനുഭവം.
ആ സഹൃദയരുടെ കൂട്ടത്തില്‍ എനിക്കും ഒരു സ്ഥാനം തന്നതിന് ഒരുപാട് സന്തോഷമുണ്ട്.
പക്ഷെ, വിട എന്നൊക്കെ പറയുമ്പോള്‍ അതിനി താല്ക്കാലത്തേക്കായാലും... :( :(
:)
അയ്യോ അച്ഛാ പോകല്ലേ..
അയ്യോ അച്ഛാ പോകല്ലേ..
ജീവിതത്തിലെന്തേലുമൊരു രസമൊക്കെ വേണ്ടേ?
തുടരൂന്നേ...
കരണ്ട് ചാർജ് പ്രശ്നം തന്നെ...അതുകൊണ്ടു പോകല്ലേ..
കരണ്ട് ചാർജ് പ്രശ്നം തന്നെ...അതുകൊണ്ടു പോകല്ലേ..
കരണ്ട് ചാർജ് പ്രശ്നം തന്നെ...അതുകൊണ്ടു പോകല്ലേ..
ആള്രൂപൻ യാത്രയ്ക്കൊരുങ്ങി നിന്നപ്പോഴാണല്ലൊ ഞാൻ കണ്ടത്!
ബ്ലോഗ് വായിയ്ക്കാനിരിക്കുമ്പോൾ കുറച്ച് ‘ആത്മനിയന്ത്രണം’ശീലിയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇങ്ങിനെ ടപ്പോന്നിട്ടിട്ട്
പോകാണ്ട് കഴിയ്ക്കായിരുന്നില്ലേ?
angineyangu poyaalo maashe..! nammaallokke onnu parichayappettu varunnathe ulloo... enthaayaalum post ishaayi. vida parayunnu ennathu oru thamaashayaayi eduthollaam!! appo veendum kaanaam...
ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും താങ്കള്‍ പോവുകയായോ?അങ്കിള്‍ പറഞ്ഞതൊന്നു പരീക്ഷിച്ചു നോക്കൂ.
ഈ ഭൂലോഗത്ത് ഇത്രയധികം പ്രശസ്തരായ ബ്ലോഗ്ഗർമാരുള്ളപ്പോൾ ആള്‍രൂപന്റെ സഹൃദയ ലിസ്റ്റിൽ ഞാനും പെട്ടു എന്നറിഞ്ഞപ്പോൾ ഒരു കോരിത്തരിപ്പ്. നിർത്തരുതെന്ന് പറയാനേ എനിക്ക് കഴിയൂ. പരസ്പരം കാണാത്ത ഒരുപാട് ഹൃദയങ്ങളോട് ഇനിയും സംവദിക്കാൻ ഇവിടെയൊക്കെ ഉണ്ടായേ പറ്റൂ...
അധിക ചിലവുകൾക്ക് പരിഹാരം പാടെ നിർത്തുകയല്ല. മറിച്ച് പരിധികൾ നിക്ഷയിക്കൂ.. വല്ലപ്പോഴെങ്കിലും കാണണം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ