2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കുട്ടിച്ചോറ്

2015 ഒക്റ്റോബർ 2.....

ഗാന്ധി ജയന്തി......

ആൾരൂപൻ ഓഫീസിലിരുന്ന് ജോലി ചെയ്യുകയാണ്...... ഓഫീസിൽ എങ്ങും വിജനത, അടഞ്ഞ വാതിലുകൾ.....  ഒക്റ്റോബർ 2 അവധി ദിവസം ആയതു മാത്രമല്ല കാരണം... ഭാരതാംബയെ സ്വച്ഛമാക്കാൻ എല്ലാവരും റോഡിലിറങ്ങിയിട്ടുകൂടിയാണുള്ളത്...

മണി പത്തായിരിക്കുന്നു. വിശക്കുന്നുണ്ട്. രാവിലെ 8 മണിക്കേ ഓഫീസിലെത്തിയതാണ് ആൾരൂപൻ.... ഒരു ചായ കിട്ടിയാൽ കുടിക്കാമായിരുന്നു..... ആൾരൂപൻ പണി തുടർന്നു.....

മണി 11 ആയി..............  ചുമരിലെ ക്‌ളോക്കിൽ സൂചികൾ നീങ്ങിക്കൊണ്ടേ ഇരുന്നു...

ആൾരൂപന് ജോലിയൊഴിഞ്ഞ നേരമോ ദിവസമോ ഇല്ല. അലക്കു കഴിഞ്ഞ് ഇതുവരെ കാശിക്ക് പോകാൻ പറ്റിയിട്ടില്ല...

മണി 12 ആയി....

വയറു കത്തുന്നു. പേശികളെ കാർന്നു തിന്നുന്ന വിശപ്പ്.

ആൾരൂപൻ വെറുതെ ഓഫീസ് കാന്റീനിലേക്ക് നടന്നു..... അവിടെയും അടഞ്ഞ വാതിലുകൾ..... ആൾരൂപന് നിരാശ തോന്നി....

ആൾരൂപൻ ഓഫീസിനു പുറത്തു കടന്നു. റോഡുവക്കിലെ പെട്ടിപ്പീടികയിൽ വല്ലതും കാണാതിരിക്കില്ല... അയാൾ അങ്ങോട്ട് നടന്നു.....

കഷ്ടം, അതും പൂട്ടിയിരിക്കുന്നു. ആൾരൂപൻ ഓഫീസിലെ തന്റെ കസേരയിൽ വീണ്ടും വന്നിരുന്നു.

അയാൾക്ക് വിശപ്പും കോപവും അടക്കാനായില്ല. ദേഷ്യം സഹിക്കാനാവാതെ അയാൾ, താൻ തീർത്തു വച്ചിരുന്ന ജോലിയെല്ലാം കുട്ടിച്ചോർ ആക്കി.

പിന്നീടയാൾ അമാന്തിച്ചില്ല; ആ ചോറെടുത്ത് വാരി വാരി വിഴുങ്ങി......

8 അഭിപ്രായങ്ങൾ:

ഫൈസല്‍ ബാബു പറഞ്ഞു...

ഹഹ എന്നിട്ട് കലിപ്പ് തീര്‍ന്നോ ?

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

വിശപ്പ് സഹിക്കാഞ്ഞാൽ പിന്നെ എന്താ ചെയ്യുക..ഒന്നും കിട്ടിയില്ലെങ്കിൽ സ്വയം തിന്നു പോകും..
(ബ്ലോഗ്സാപ്പ് വഴി വന്നതാണിവിടെ..)

സുധി അറയ്ക്കൽ പറഞ്ഞു...

എന്നിട്ട്‌ വിശപ്പ്‌ മാറിയൊ????

ആൾരൂപൻ പറഞ്ഞു...

ഇത് വാട്ട്സ്ആപ്പിലെ തമാശകളെ അനുകരിച്ചെഴുതിയതാണ്.

'കാട്ടാന' എന്ന വാക്കു വച്ച് ഒരു വാചകം എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയതിങ്ങനെ. "കുറേ പേർ ഒരുമിച്ചെന്നെ ആക്രമിച്ചാൽ ഞാനെന്തു കാട്ടാന?"

ഒരാൾ രാവിലെ പല്ലു തേക്കാൻ നേരത്ത് പേസ്റ്റ് തീർന്നതു കണ്ടപ്പോൾ കമ്പ്യൂട്ടർ ഓൺ ചെത് കണ്ട്രോൾ G അമർത്തി പേസ്റ്റ് ആക്കിയത്രെ.

അപ്പോൾ ഞാനും, വിശക്കുമ്പോൾ കഴിക്കാൻ ചോറുണ്ടാക്കാനൊരു സൂത്രം കണ്ടു പിടിക്കയായിരുന്നു. ഇനി ഇപ്പോൾ ആർക്കെങ്കിലും വിശക്കുന്നുണ്ടെങ്കിൽ എല്ലാം കുട്ടിച്ചോറാക്കിയാൽ മതി കെട്ടോ.

എന്റെ പോസ്റ്റ് വായിച്ച് കുട്ടിച്ചോറാക്കിയ എല്ലാവർക്കും വേണ്ടി ഞാനൊരു ചമ്മട്ടി കരുതിയിട്ടുണ്ട്. നന്ദി.

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ചളു അടിക്കാൻ താല്പര്യമുള്ള കൊച്ചു ഗോവിന്ദൻ ഒരു ദിവസം ഇവിടെ വന്നു. സീനിയേഴ്സും ചളു അടിച്ചു തുടങ്ങി എന്ന് മനസിലായപ്പോൾ അവൻ സന്തോഷ'വാൻ' ആയി. പിന്നെ, ആ വാനിൽ കയറി അടുത്ത പോസ്റ്റ്‌ വായിക്കാൻ പോയി.

ആൾരൂപൻ പറഞ്ഞു...

കൊച്ചേ, ഉരുളയ്ക്കുപ്പേരി..... ഹി... ഹി... ഹി...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആ കുട്ടിച്ചോറാവും വരി തിന്നത്...

വിനോദ് കുട്ടത്ത് പറഞ്ഞു...

അതുകലക്കി ......കുട്ടിച്ചോര്‍ തിന്ന് വയറു നിറഞ്ഞ ആള്‍രൂപനെ കണ്ട് സന്തോഷവാനില്‍ കറയി പ്പോയ കൊച്ചു ഗോവിന്ദനേയും കണ്ട്..... വന്ദിച്ച് നൂറ്റോന്നു തേങ്ങയുമുടച്ച് അടിയന്‍ തെക്കോട്ടു വച്ച് പിടിപ്പിക്കട്ടേ...... അവിടെ ആറാട്ടുണ്ടെന്ന്........
നന്മകള്‍ നേരുന്നു......