മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേയ്ക്ക് പകരുന്ന രോഗമാണ് എബോള. എബോള രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാറ്. (എന്നാല്‍ അമേരിയ്ക്കയില്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.) എബോള പിടിപെട്ടാൽ മരണം. മൃതദേഹത്തില്‍ നിന്ന് പോലും രോഗം പകരാനിടയുണ്ട്. അതിനാല്‍ തന്നെ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ രോഗബാധിതരെ വീട്ടില്‍ നിന്ന് പുറത്താക്കുന്നതും മൃതദേഹം വഴിയില്‍ ഉപേക്ഷിയ്ക്കുന്നതും പതിവാണ്. എബോള ബാധിത രാജ്യങ്ങളിൽ ലോകത്തെമ്പാടുമുള്ള ആളുകൾ ജോലി ചെയ്യുന്നതുകൊണ്ട്, മാരകമായ ഈ രോഗം ലോകം മുഴുവൻ വ്യാപിക്കാൻ വലിയ സാദ്ധ്യതയാണുള്ളത്. എബോള ബാധിത രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതിനാല്‍ അവരിലൂടെ രോഗം ഇന്ത്യയിലേയ്ക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോള വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ സൗദിയില്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും നടപടികള്‍ ശക്തമാക്കി. ചുരുക്കത്തിൽ ആഗോള (global) തലത്തിലാണ് രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പ്. ഈ ചുറ്റുപാടിൽ എബോളയുടെ ആഗോളബന്ധം വരച്ചുകാട്ടുന്നതാണ് ചുവടെ കൊടുത്ത ചിത്രം.
(ചിത്രത്തിലെ വാക്ക് തിരിച്ചു വായിക്കുക.)ചിത്രത്തിനു കടപ്പാട്: ശ്രീ. കെ. എൻ. സാബു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ