കൃഷ്ണന്‍ കുട്ടിയുടെ സുഹൃത്ത് കുഞ്ഞച്ചന് സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ കോണ്‍ഗ്രസ്സിലാണ് വിശ്വാസം.
അല്ലെങ്കിലും അതങ്ങനെയേ വരൂ, കാരണം സായിപ്പു തുടങ്ങിയതാണെങ്കിലും നമുക്കു കിട്ടിയ സ്വാതന്ത്ര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് വളരെ വലുതല്ലേ!
നെഹ്രുവിനും കോണ്‍ഗ്രസ്സിലായിരുന്നല്ലോ വിശ്വാസം. അദ്ദേഹത്തിന് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി എന്തൊക്കെയോ ഇടപാടുണ്ടായിരുന്നെന്നും എവിടെയോ വായിച്ചിട്ടുണ്ട്.
കുറേ കാലം മുമ്പ് കേരളത്തിലെ കുറേ പേര്‍ പാര്‍ട്ടിനേതൃത്വത്തെ ധിക്കരിച്ച് ഒരു കേരള പാര്‍ട്ടി ഉണ്ടാക്കി. പക്ഷേ അവരാ പാര്‍ട്ടിയ്ക്ക് മലയാളം പേരൊന്നുമല്ലാ കൊടുത്തത്. സംസ്ഥാനത്തിന്റെ പേരിനോട് ചേര്‍ത്ത് കോണ്‍ഗ്രസ്സ് എന്നെഴുതുകയായിരുന്നു. കോണ്‍ഗ്രസ്സിലാണല്ലോ അവര്‍ക്കും താല്‍പ്പര്യം.
കൃഷ്ണന്‍ കുട്ടിയുടെ മറ്റു കൂട്ടുകാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരാണ്. അവരുടെ പഴയ നേതാക്കള്‍ പണ്ട് ഒളിവിലൊക്കെ കഴിഞ്ഞവരാണ്. അക്കാലത്ത് അവര്‍ക്കും കോണ്‍ഗ്രസ്സ് ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ കൃഷ്ണന്‍ കുട്ടിയുടെ കൂട്ടുകാരും ഇടയ്ക്കൊക്കെ അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.
കുറച്ചുമുമ്പ് DIC-K എന്നൊരു പാര്‍ട്ടി കേരളത്തിലുണ്ടായിരുന്നു. DICK പിന്നീട് കോണ്‍ഗ്രസ്സിലുള്ള താല്‍പര്യം കാരണം കോണ്‍ഗ്രസ്സില്‍ അലിഞ്ഞില്ലാതായി.
പക്ഷേ കൃഷ്ണന്‍ കുട്ടി വിശ്വസിയ്ക്കുന്നത് നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ തുടങ്ങിയ പാര്‍ട്ടിയിലാണ്. കൃഷ്ണന്‍ കുട്ടിയ്ക്ക് അല്‍പ്പം വര്‍ഗ്ഗീയ ചായ്‌വ്വുണ്ടെന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുന്നത്. നാടന്‍ ഭാഷ, നാടന്‍ ഭക്ഷണം, നാടന്‍ നേതാക്കള്‍ എന്നിങ്ങനെ എല്ലാം നാടനായിട്ടാണ് കൃഷ്ണന്‍ കുട്ടിയുടെ ജീവിതം.
ഭരണഭാഷ മലയാളത്തിലായിത്തുടങ്ങിയപ്പോഴാണ് തന്റെ പാര്‍ട്ടിയുടെ പേരും മലയാളത്തിലാക്കിയാല്‍ കൊള്ളാമെന്ന് നമ്മുടെ കുഞ്ഞച്ചന് തോന്നിയത്.
കൃഷ്ണന്‍ കുട്ടി മലയാളമേ പറയൂ എന്നു കുഞ്ഞച്ചനറിയാം. അങ്ങനെയാണ് തന്റെ പാര്‍ട്ടിയുടെ പേര് മലയാളാത്തിലാക്കാന്‍ അയാള്‍ കൃഷ്ണന്‍ കുട്ടിയെ സമീപിച്ചത്.
കൃഷ്ണന്‍ കുട്ടിയ്ക്കും കുഞ്ഞച്ചനെ സഹായിയ്ക്കുന്നതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു.
കോണ്‍ഗ്രസ്സ് എന്നത് മലയാളത്തിലെഴുതിയാല്‍ തനിയ്ക്കെന്താ നഷ്ടം?
കൃഷ്ണന്‍ കുട്ടി പതുക്കെ തന്റെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക്ഷനറി കയ്യിലെടുത്ത് കോണ്‍ഗ്രസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ തന്നെ രണ്ടുമൂന്നര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്.
കൃഷ്ണന്‍ കുട്ടി എല്ലാം നോക്കി. പക്ഷേ മലയാളം അര്‍ത്ഥം നോക്കാന്‍ മെനക്കെട്ടില്ല. അതിനുമുമ്പേ ഡിക്ഷനറി വലിച്ചെറിഞ്ഞ് മുറ്റത്തേയ്ക്കിറങ്ങി.
കൃഷ്ണന്‍ കുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
"കുഞ്ഞച്ചാ, എനിയ്ക്കും കോണ്‍ഗ്രസ്സിലാണ് താല്‍പര്യം."
3 അഭിപ്രായങ്ങൾ:
:) ... എന്താണ്‍ മലയാളം അര്‍ഥം?
ദേ, ഇമ്മാതിരി ചോദ്യമൊന്നും അരുതേ. ഇതൊക്കെ കോണ്‍ഗ്രസ്സും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന പ്രായപൂര്‍ത്തിയായ തൊലിക്കട്ടിയുള്ളവര്‍ക്കുള്ളതാണ്. ഇനി ചോദിച്ച സ്ഥിതിയ്ക്ക് പറയാം. "മലയാളത്തിലെ അര്‍ത്ഥം" ഇംഗ്ലീഷിലുള്ളതു തന്നെയാണ്. ഇനി അത് അറിഞ്ഞേ പറ്റൂ എന്നാണെങ്കില്‍ ദാ, ഇവിടെ ഒന്നു കിക്കിളിയാക്കിക്കൊള്ളു. ഇനി ഡിക്ഷനറിയിലെ അര്‍ത്ഥം തന്നെ വേണമെങ്കില്‍ ഇവിടെ കിക്കിളിയാക്കിക്കൊള്ളു. കൂടുതലൊന്നും പറയല്ലെ.
അപ്പോള്‍ ഭൂമിയില്‍ ജീവന്റെ അടിസ്ഥാനം ഈ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണല്ലേ?
തീര്‍ച്ചയായും മനുഷ്യരും ജീവജാലങ്ങളും ഈ കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നു.
ജയ് ജയ് കോണ്‍ഗ്രസ്സ് പാര്‍ട്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ