മാതൃഭൂമിയില്‍ കണ്ട ഒരു പംക്തിയാണ് എന്റെ ഈ വരികള്ക്കാധാരം....
കുതിരയ്ക്കും കൗപീനം എന്നായിരുന്നു അതിന്റെ തലക്കെട്ട്.
തലക്കെട്ട് കണ്ടപ്പോള്‍ ഞാനിങ്ങനെ ചിന്തിച്ചു.... അതെന്തിനാണീശ്വരാ ഈ കുതിരയ്ക്കിപ്പോഴൊരു കൗപീനത്തിന്റെ ആവശ്യം? കുതിരയ്ക്കെന്നല്ല മനുഷ്യനൊഴിച്ചുള്ള ഒരു മൃഗത്തിനും ഈ കൗപീനത്തിന്റെ ആവശ്യമില്ല... അതിന് പകരമല്ലേ ദൈവം അവര്‍ക്ക് വാല് കൊടുത്തിരിക്കുന്നത്? അതാലോചിപ്പോഴാണ് ദൈവത്തിന്റെ മഹത്വം വീണ്ടും എന്നിലുണര്‍ന്നത്... മൃഗങ്ങള്‍ക്ക് വിശേഷബുദ്ധിയില്ലെന്നും നാണം മറയ്ക്കാന്‍ കൗപീനം പണിയാനൊന്നും അവര്‍ക്കറിയില്ലെന്നും ദൈവത്തിനറിയാവുന്നതുകൊണ്ടല്ലേ ദൈവം അവര്‍ക്ക് വാല് കൊടുത്തത്! അത് അവര്‍ സ്വസ്ഥാനത്ത് വച്ചാല്‍ എല്ലാം ഭദ്രം.... മറയേണ്ടതെല്ലാം മറഞ്ഞിരിക്കും...
ശരിയാണ്, പിന്നെ ചില മൃഗങ്ങളുണ്ട്, അവര്‍ ഈച്ചയെ ആട്ടാനെന്ന മട്ടില്‍ വാല് പൊക്കിയും ചലിപ്പിച്ചും ഇരിക്കും... അത് മറ്റൊന്നും കൊണ്ടല്ല...എക്സിബിഷനിസം എന്ന രോഗം തന്നെ. ചില മനുഷ്യര്‍ക്കുമില്ലേ ഇത്തരം രോഗങ്ങള്‍.... പക്ഷേ മൃഗങ്ങളെപ്പോലെയല്ല മനുഷ്യരുടെ കാര്യം... അവര്‍ക്ക് വിശേഷബുദ്ധിയുണ്ട്.. നാണം എന്നാലെന്ത് എന്നവര്‍ക്കറിയാം, കൗപീനം തുന്നാനറിയാം... അതൊക്കെയായപ്പോള്‍ ദൈവം കരുതി, എന്നാല്‍ പിന്നെ ഇവര്‍ക്കെന്തിനാ ഒരു വാല് എന്ന്... അങ്ങനെയാണ് മനുഷ്യന് വാല് കിട്ടാതെ പോയത്...
വാല്‍പുരാണത്തിന്റെ സബ്റുട്ടീന്‍ സര്‍വ്വീസ് ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോസസ് ഷെഡ്യൂളര്‍ വീണ്ടും എന്റെ ശ്രദ്ധ പത്രത്തിലേയ്ക്കു തന്നെ തിരിച്ചു വിട്ടു. എങ്കില്‍ ശരി, കുതിരയ്ക്കെന്തിനാ കൗപീനം എന്നു നോക്കുക തന്നെ...
അങ്ങനെയാണ് ഞാനതു മുഴുവനും വായിച്ചത്... അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ രാവിലെ തീവണ്ടിയില്‍ എത്തുമ്പോഴത്തെ റയിലിന്നിരുവശവും ഉള്ള കാഴ്ച്ചയാണ്. ആ കാഴ്ച്ച എന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു....
കുതിരക്ക് മാത്രം പോരാ .... ഇന്ത്യക്കാരനും വേണം ഒരു കൗപീനം എന്ന്
പക്ഷേ നമ്മള് മലയാളികള്‍ക്ക് ഇതൊന്നും ബാധകമല്ല കെട്ടോ! അവരെത്ര ശുചിയുള്ളവരാണ്. കോഴിക്കോട്ടെ കടപ്പുറത്തിന്റെ
ചിത്രം നോക്കിയാല്‍ ഈ സംഗതി വ്യക്തമാവും.

5 അഭിപ്രായങ്ങൾ:
ഹെന്റമ്മോ, എന്താണീ കാണണേ..
കോഴിക്കോട്ടിത്രയും കോഴിക്കാലുണ്ടങ്കിൽ കണ്ണൂരിൽ, ചിന്തിക്കാനേ വയ്യ.
നമ്മുടെ ശുചിത്വവും സാമൂഹ്യബോധവും കണ്ട് ഞാൻ ഗദ്ഗദകണ്ഠനാകുന്നു.
കഷ്ടം
ഇന്ത്യക്കാരനും വേണം ഒരു കൗപീനം
ചിക്കന്‍ ഗുനിയാ ഒക്കെ ഈ കാലുകളുടെ സംഭാവനയാണോ...ആവോ..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ