2008 മാര്‍ച്ച് 04 ചൊവ്വാഴ്ച.
കാഷ്മീര്‍സിങ്ങിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍സിംഗ് മോചിതനായി.
കാഷ്മീര്‍സിങ്ങിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍സിംഗ് ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യ കാഷ്മീര്‍സിങ്ങിനു സ്വന്തം.
**************************************
പക്ഷേ കാഷ്മീര്‍സിംഗ് ഇപ്പോള്‍ സിങ്ങല്ല.
അദ്ദേഹം ടര്‍ബന്‍ വേണ്ടെന്നു വച്ചിരുന്നു.
തലപ്പാവ് അഴിച്ചുമാറ്റിയിട്ടായിരുന്നൂ സര്‍ദാര്‍ജി പാക്കിസ്താനിലേക്ക് വണ്ടി കയറിയത്.
അതുകൊണ്ട് അദ്ദേഹം ഇപ്പോള്‍ കാഷ്മീര്‍സിങ്ങല്ല, വെറും കാഷ്മീര്‍.
അപ്പോള്‍ ഈ എഴുതിയതെല്ലാം മാറ്റിയെഴുതണ്ടേ?
ശരി, ആയിക്കളയാം.
**********************************************
2008 മാര്‍ച്ച് 04 ചൊവ്വാഴ്ച.
കാഷ്മീരിനെ പാക്കിസ്താന്‍ വെറുതെ വിട്ടു.
കാഷ്മീര്‍ മോചിതമായി.
കാഷ്മീരിനുവേണ്ടി പാക്കിസ്താന്‍ ഇനി അവകാശവാദം ഉന്നയിക്കുകയില്ല.
കാഷ്മീര്‍ ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യ കാഷ്മീരിനു സ്വന്തം.
*********************************************
പക്ഷേ ഏത് കാഷ്മീര്‍? പണ്ഡിറ്റുകളുടെ ജന്മഭൂമിയും അഭൗമസൗന്ദര്യത്തിന്റെ കളിത്തൊട്ടിലുമായ കാഷ്മീരിനു മോചനമുണ്ടോ????
1 അഭിപ്രായം:
കാഷ്മീരിനല്ല ഇന്ത്യയ്ക്കാണ് മോചനം വേണ്ടതു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ