നമ്മുടെ സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നാണ് ഉപദേശങ്ങളില്‍ കാണുന്നത്.
സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ അത് ഇരട്ടിയ്ക്കുമത്രെ.
സങ്കടം പങ്കുവച്ചാല്‍ അത് പകുതിയാകുമത്രെ, അല്ലെങ്കില്‍ കുറയുമത്രെ!
ശരി, അങ്ങനെയാകട്ടെ. സന്തോഷവും സങ്കടവും മറ്റുള്ളവരുമായി പങ്കു വയ്ക്കാം.
പക്ഷേ...........എന്താണൊരു പക്ഷേ????????
മറ്റൊരു ഉപദേശം നോക്കൂ. "നിങ്ങളുടെ പ്രശ്നങ്ങള്‍ ആരോടും പറയരുത്, കാരണം 90% ആളുകളും അത് അവഗണിക്കുകയേയുള്ളൂ, ബാക്കിയുള്ള 10% ആളുകള്‍ നിങ്ങളുടെ പ്രശ്നങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും"
ഒന്നാലോചിച്ചാല്‍ അത് ശരിയാണ്. കൂടുതല്‍ പേരും നമ്മുടെ പ്രശ്നങ്ങളറിയുമ്പോള്‍ ഉള്ളാലെ സന്തോഷിക്കുകയേയുള്ളൂ. ബാക്കിയുള്ളവര്‍ വെറുതെ അനുകമ്പ കാണിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് അല്ലെങ്കില്‍ എന്തിനാണ് നമ്മുടെ പ്രശ്നങ്ങളൊക്കെ മറ്റുള്ളവരോട് പറയുന്നത്?
ഇനി സങ്കടവും ദു:ഖവുമൊക്കെയാണ് പങ്കു വയ്ക്കേണ്ടതെന്നും അല്ലാതെ പ്രശ്നങ്ങളല്ല എന്നും പറഞ്ഞാല്‍ അത് ശരിയാകുമോ? കാരണം പ്രശ്നങ്ങളല്ലേ ഈ സുഖത്തിനും ദു:ഖത്തിനുമൊക്കെ കാരണം? ദു:ഖവും സങ്കടവുമൊക്കെ ഓരോ പ്രശ്നങ്ങള്‍ കൊണ്ടല്ലേ? അപ്പോള്‍ ഇതെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് കൊണ്ടെന്തു പ്രയോജനം?
ഇനിയും മറ്റൊരു ഉപദേശം നോക്കൂ. problems are simply an opportunity to do your best.
നമുക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിയ്ക്കാനുള്ളൊരു അവസരമാണ് പ്രശ്നങ്ങള്‍ പോലും!
എങ്കില്‍ നാം അതാരോടും പറയാതെ വേഗം സ്വന്തമാക്കുകയല്ലേ വേണ്ടത്?
പിന്നെ എന്തിനീ വേവലാതിയും വെപ്രാളവും?
അപ്പോള്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ എന്തു ചെയ്യും? ആകെ ഒരു confusion.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ