ഇത് കഥയല്ല. അതുകൊണ്ട് തന്നെ ഇതില്‍ നായികയുമില്ല.
അതിഗാഢമായ ചിന്തയിലാണ് നായകന്‍. മുഖത്ത് തികഞ്ഞ നിരാശ. ചുറ്റും നിശ്ശബ്ദത.
പ്രതിനായകന്‍ പ്രവേശിക്കുന്നു. പ്രതിക്ക് നായകനോട് പെരുത്ത് സ്നേഹം. (നായിക ഇല്ലാത്തതല്ലേ!)
"സുഹൃത്തേ, എന്താണൊരു വൈക്ലബ്യം?" പ്രതി നിശ്ശബ്ദത ഭഞ്ജിച്ചു.
"പറ്റുന്നില്ലാശാനേ", നായകന്‍ ശബ്ദം ശരിയാക്കി.
"എന്ത്? ദേ, നോക്ക്, ഇതാ, ഇവിടെ feel ചെയ്യ്", പ്രതി തന്റെ നെഞ്ചത്ത് കൈ വച്ചു കാണിച്ചു.
"ഇനി പറ, തനിക്ക് എന്താണ് പറ്റാതെ പോയത്?"
".........ബ്ലോ...ബ്ലോ... ബ്ലോഗാന്‍....... അതും മലയാളത്തില്‍.... ആണുങ്ങളായ ആണുങ്ങളൊക്കെ ബ്ലോഗുമ്പോള്‍ നമ്മളിങ്ങനെ.............." നായകന്‍ തന്റെ സങ്കടം പുറത്തെടുത്തു.
"അപ്പോള്‍ ആഗ്രഹം ചില്ലറയൊന്നുമല്ലല്ലോ! കൊള്ളാം, അങ്ങനെത്തന്നെ വേണം ആണ്‍കുട്ടികളായാല്‍." പ്രതി പ്രോത്സാഹിപ്പിച്ചു. (അല്ല, ഇയാള്‍ വില്ലനൊന്നുമല്ല!)
"പക്ഷേ, എന്തെഴുതും?" നായകന് തികഞ്ഞ സംശയം.
"ദേ, ഇതു തന്നെ താനങ്ങോട്ടെഴുത്", പ്രതി പ്രോത്സാഹിപ്പിച്ചു.
"എന്ത്? ഛെ...ഛെ..." നായകന് വീണ്ടും സംശയം.
"വണ്ടി ഡീറെയ്‌ല് ആവുകയൊന്നുമില്ല. താനിത് തന്നെ അങ്ങോട്ടെഴുത്" പ്രതിയുടെ നിര്‍ബ്ബന്ധം.
നായകന്റെ മനസ്സില്‍ ഒരു വെളിച്ചം. അദ്ദേഹവും Doordarshan കാണുന്നുണ്ടല്ലോ!
"ശരി, അങ്ങനെത്തന്നെയാവട്ടെ." നായകന്‍ സമ്മതിക്കുന്നു.
പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.
നായകന്‍ തന്റെ Reynolds പെന്ന് കയ്യിലെടുക്കുന്നു.
ഛെ, തെറ്റി, പെന്നല്ല, മൗസ്...പിന്നീട് കീബോഡ്......വീണ്ടും മൗസ്... വീണ്ടും കീബോഡ്...
മൗസ് ... കീബോഡ്...കീബോഡ് .. മൗസ് ...
നായകന്റെ ആദ്യത്തെ ബ്ലോഗ് തയ്യാര്‍.
1 അഭിപ്രായം:
ചമ്മട്ടിയുണ്ടോ കൈയില്‍..
ആ അടി ഈ പുറത്ത് ആയിക്കോട്ടെ...ഇങ്ങനെയും തെറ്റുപറ്റുമോ??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ