അന്നൊരു ശനിയാഴ്ചയാണ്. അന്നാണ് ഞങ്ങള്‍ക്ക് വീട്ടിലെ ശുചീകരണം.
ഞാനും ഭാര്യയും കൂടി മുറ്റത്ത് തുണി കഴുകുകയാണ്.
സമയം ഒരു പതിനൊന്നു മണിയായിക്കാണും.
മുറ്റത്തെ പ്ലാവിന്‍കൊമ്പത്ത് കുറേ നേരമായി ഒരു കാക്ക പാറിയും പറന്നും കളിക്കുന്നുണ്ട്.
അതിന്റെ കൊക്കില്‍ ചെറിയ ചുള്ളിക്കമ്പുകളും കാണുന്നുണ്ടായിരുന്നു.
പ്ലാവിന്മേല്‍ കൂടു വയ്ക്കാനുള്ള പണിയെന്തോ ആണ് എന്നു ഞാന്‍ മനസ്സില്‍ കരുതി.
കൊണ്ടു വന്ന സാധനങ്ങളെല്ലാം അത് പ്ലാവിന്റെ കൊമ്പിലെവിടെയോ സൂക്ഷിച്ചു വയ്ക്കുകയാണ്.
കാക്ക നല്ല ഉത്സാഹത്തിലാണ്. കൂടുണ്ടാക്കുകയല്ലേ, തീര്‍ച്ചയായും സന്തോഷം ഉണ്ടാകും.
കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത് ഒരു കമ്പിക്കഷ്ണമാണ്.
ഞാനത് ഭാര്യയ്ക്ക് കാണിച്ചു കൊടുത്തു.
വീണ്ടും കുറച്ചു കഴിഞ്ഞപ്പോള്‍ കാക്കയുടെ കൊക്കില്‍ കണ്ടത് കുറെ കമ്പിച്ചുരുളുകളാണ്.
അതും ഞാന്‍ അവള്‍ക്ക് കാണിച്ചു കൊടുത്തു.
ഉടനെ വന്നു അവളുടെ comment:
ഓഹോ! കാക്കയ്ക്ക് നാളെ അതിന്റെ കൂടിന്റെ സിമന്റ് കോണ്‍ക്രീറ്റാണെന്നു തോന്നുന്നു.
1 അഭിപ്രായം:
കൂടിന്റെ സിമന്റ് കോണ്‍ക്രീറ്റോ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ