2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

ഓണാഘോഷത്തിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ കാര്യമാണ്‌ ചിത്രങ്ങളിലൂടെ ഇവിടെ കൊടുത്തിരിക്കുന്നത്‌. കൊലപാതകമാണോ അതോ ഭ്രൂണഹത്യയാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇത്‌ ഒരു അവതരണഗാനം... അല്ല... സോറി... അവതരണചിത്രം മാത്രം...
വിടരും മുമ്പേ പൊലിഞ്ഞ 14 ജന്മങ്ങള്‍ (എല്ലാം മുളച്ചതായിരുന്നു, പക്ഷേ തൊണ്ട്‌ നീക്കം ചെയ്ത കാരണം അവ അകാലത്തില്‍ പൊലിഞ്ഞു.) ജീവന്റെ തുടിപ്പുകള്‍ കാണുന്നുണ്ടോ?
പാവം, ഇവനായിരുന്നു അവരില്‍ മൂത്തവന്‍.
ഇവനും അകാലത്തില്‍ പൊലിഞ്ഞവന്‍ തന്നെ
........... ഇനിയും മറ്റൊരുവന്‍ ............
ഇവനും രക്തസാക്ഷികളിലൊരുവന്‍ തന്നെ.
ഇതിന്‌ മുള വരാന്‍ തുടങ്ങുന്നതേയുള്ളു.
കഷ്ടം, ഇത്‌ പൂര്‍ണ്ണ വളര്‍ച്ച എത്തിയതായിരുന്നു. എന്നിട്ട്‌ ....
ദാരുണം ഈ ദൃശ്യം - ഉടല്‍ വേര്‍പെട്ട ഒരു മുള
കഷ്ടം ... ഈ ജീവന്‍
ഭ്രൂണഹത്യയ്ക്കു ശേഷം ബന്ധപ്പെട്ടവര്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍
പൊലിഞ്ഞ ഒരു ജീവന്‍
ഭ്രൂണഹത്യയുടെ ഒരു ദൃശ്യം
ഇതാ മറ്റൊരു രക്തസാക്ഷി
കൊന്നാല്‍ പാപം തിന്നാല്‍ തീരും - ഞാനിതെല്ലാം ചവച്ച്‌ ചവച്ച്‌ തിന്നു.
........ ബാക്കിയായ നാളികേരം കൊപ്രയുണ്ടാക്കാന്‍ വെയിലത്തു വച്ചപ്പോള്‍ ...........


5 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

ഇതു തിന്നാന്‍ നല്ല രസമാ....ഇവിടെ ഇതിനെ പുങ്ങ് എന്ന് പറയും...

നരിക്കുന്നൻ പറഞ്ഞു...

ഒരു ഭ്രൂണഹത്യ കണ്ട് ആദ്യമായി നാവിൽ വെള്ളമൂറി.

കിടിലൻ.

അര്‍പിത സുല്‍ത്താന്‍ ബത്തേരി പറഞ്ഞു...

ethokke evidunnu kitti

ശ്രീ ഇടശ്ശേരി. പറഞ്ഞു...

ഭ്രുണഹത്യ് എന്നു പറയുകയും,അതു തിന്നുകയും ചെയ്യുക..ഹൊ..എന്തൊരു ജന്മം!!!!!

ആൾരൂപൻ പറഞ്ഞു...

ഞാന്‍ പറഞ്ഞില്ലേ ശ്രീ, കൊന്നാലുള്ള പാപം തിന്നാല്‍ തീരുമെന്ന്.....