ജൂൺ 27
ഇന്നാണ് വിദൂരദേശങ്ങളിൽ നിന്നുള്ളവർ ഗുജറാത്ത് സമാജ് സദനിൽ എത്തേണ്ടത്.
ഞാൻ ഓഫീസിൽ നിന്ന് അല്പം നേരത്തേ ഇറങ്ങി. നേരേ നോയ്ഡ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്... അവിടെ നിന്ന് സിവിൽ ലൈൻസ് സ്റ്റേഷനിലേക്കും.
ഞാൻ ഗുജറാത്ത് സദന്റെ ഡോർമിറ്ററിയിലെത്തുമ്പോൾ അവിടെ യാത്രികരുടെ തിരക്ക്. എല്ലാവരും 3 ദിവസം താമസിക്കാൻ പറ്റിയ ഇടം തേടുകയാണ്. ചെറുപ്പക്കാരും വയസ്സന്മാരും സ്ത്രീകളും ഒക്കെയുണ്ട്. ഞാൻ ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മലയാളികൾ രണ്ടു പേരും എത്തിയിട്ടുണ്ട്. ഞാനവരെ കണ്ടു. സംസാരിച്ചു. നാളെ ഹാർട്ട് ആന്റ് ലങ്ങ്സ് ആസ്പത്രിയിൽ (DLHI) കാണാമെന്ന് പറഞ്ഞ് മടങ്ങി.
അടുത്ത ദിവസം രാവിലെ ഞാൻ ഒഴിഞ്ഞ വയറുമായി DLHI-ൽ എത്തി അവിടത്തെ വിശാലമായ സ്വീകരണമുറിയിൽ ഇരിപ്പുറപ്പിച്ചു. ഒഴിഞ്ഞ വയറുമായി വേണം പരിശോധനക്കെത്താ ൻ എന്നാണ് നിർദ്ദേശം. സെക്യൂരിറ്റിക്കാർ മാത്രമേ അവിടെയുള്ളു. അവർ എനിക്ക് ഒരു മഞ്ഞ കടലാസ് തന്നു. മെഡിക്കൽ ടെസ്റ്റ് സംബന്ധമായ നിർദ്ദേശങ്ങളാണ്. ഞാൻ അത് വായിച്ചു കൊണ്ടിരുന്നു. അപ്പോഴുണ്ട് അരക്കയ്യൻ ഷർട്ടും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറുമായി ഒരാൾ നടന്നു വരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ മലയാളിയാണെന്ന് എനിയ്ക്ക് മനസ്സിലായി. ഞാനയാളെ വിളിച്ച് അടുത്തിരുത്തി. പരിചയപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ഒരു റിട്ടയേഡ് പോലീസ് ഓഫീസറാണ് അയാൾ. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കവേ ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകളെത്തി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കെ എം വി എൻ-ന്റെ ഒരു ലക്ഷ്വറി ബസ് ആസ്പത്രിയുടെ മുന്നിൽ വന്നു നിന്നു. അതിൽ നിന്നിറങ്ങിയതെല്ലാം മെഡിക്കൽ ടെസ്റ്റിനായുള്ള കൈലാസയാത്രികരായിരുന്നു. കൈലാസയാത്രാമോഹികളായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി; കാരണം ഇതിൽ എത്ര പേർ കൈലാസയാത്രയ്ക്ക് അർഹത നേടും എന്നത് ഈ ടെസ്റ്റിനു ശേഷമേ പറയാനൊക്കൂ. ഗുജറാത്ത് സദനിൽ നിന്നായിരുന്നു ആ ബസ് പുറപ്പെട്ടത്.
നിമിഷങ്ങൾ കൊണ്ട് ആസ്പത്രിയുടെ സ്വീകരണമുറി ആളുകളാൽ നിറഞ്ഞു. വിദേശമന്ത്രാലയത്തിലേയും കെഎംവിഎൻ-ലേയും ഉദ്യോഗസ്ഥരെ കൂടാതെ ആശുപത്രിയിലെ സ്വീകരണ വിഭാഗത്തിലെ ജീവനക്കാരും അവിടെ സന്നിഹിതരായി. ആസ്പത്രിയിലെ ഉദ്യോഗസ്ഥർ മിക്കതും ചെറുപ്പക്കാരികളാണ്. ഒതുങ്ങിയ ശരീരവും വടിവൊത്ത രൂപവുമുള്ള അവർ ആശുപത്രിയുടെ യൂനിഫോമിൽ സുന്ദരികളായി എന്റെ കണ്ണുകൾക്ക് തോന്നി. അവരെ കാണുന്നതു വരെ അതൊരു ഗവണ്മെന്റ് ആശുപത്രിയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അതൊരു സ്വകാര്യ ആശുപത്രിയാണെന്ന് എനിയ്ക്ക് മനസ്സിലായി. സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇങ്ങനെ നല്ലൊരു ടീമിനെ കാണാൻ പറ്റൂ. ഗവണ്മെന്റ് ആഫീസുകളിലെല്ലാം നിയമനത്തിന് നിയമങ്ങളുണ്ടല്ലോ, അവിടെ സൗന്ദര്യവും ശരീര വടിവും നോക്കി ഉദ്യോഗസ്ഥരെ നിയമിക്കാനാവില്ലല്ലോ. എന്തായാലും ഈ ചെറുപ്പക്കാരികളാണ് വളരെ ചുറുചുറുക്കോടെ ഞങ്ങളെ വിവിധങ്ങളായ ടെസ്റ്റുകൾക്ക് പല ലാബുകളിലേക്കും ആനയിച്ചത്.
സ്വീകരണമുറി ആളുകളുടെ സംസാരത്താൽ ശബ്ദമുഖരിതമായിരുന്നു. യാത്രക്കാർ പരസ്പരം പരിചയപ്പെടുന്ന തിരക്കിലും മറ്റും ആയിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരി തന്റെ കയ്യിലുള്ള മൈക്രോഫോണിലൂടേ എല്ലാവരും നിശ്ശബ്ദരായിരിക്കാൻ നിർദ്ദേശം നൽകി. പിന്നീട് ചെയ്ത് തീർക്കേണ്ട നടപടിക്രമങ്ങളുടേയും നടക്കാൻ പോകുന്ന മെഡിക്കൽ ടെസ്റ്റിന്റേയും വിശദാംശങ്ങൾ മൈക്കിലൂടെ അറിയിച്ചു. പിന്നീട് ഓരോരുത്തരേയായി പേരുകൾ വിളിച്ചു. പാസ്പോർട്ടും വിസാ ഫീയും മന്ത്രാലയാധികൃതർക്ക് നൽകി മെഡിക്കൽ ഫോമും വ്യക്തിഗത വിവരങ്ങളും പൂരിപ്പിച്ച് ഓരോരുത്തരായി മെഡിക്കൽ ചെക്കപ്പിന് ആശുപത്രിയുടെ ഉള്ളിലേക്ക് പോയി. 400 രൂപയാണ് വിസാ ഫീ.
60 ആളുകളുടെ പേരുകൾ വിളിച്ചു എന്നു തോന്നുന്നു. അതു കഴിയുമ്പോൾ സെലക്ഷൻ കിട്ടിയ ചിലർ തങ്ങളുടെ പേർ വിളിച്ചില്ല എന്ന് പരാതി പറയുന്നുണ്ടായിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റുകളാണ്. അർഹതയുള്ള പേരുകൾ ലിസ്റ്റിലില്ലയിരുന്നു. അതെല്ലാം പിന്നീടവർ ശരിയാക്കി, വന്നവരെയെല്ലാം മെഡിക്കൽ ടെസ്റ്റിനയച്ചു.
അധികം വൈകാതെ എന്റെ ഊഴം വന്നെത്തി. എവിടെ പോയാലും കുറച്ചധികം നേരം കാത്തിരിക്കേണ്ടി വന്നു. പത്തറുപത് പേരല്ലേ ഒരുമിച്ച് ഈ ടെസ്റ്റുകളെല്ലാം ചെയ്യാൻ വന്നിരിക്കുന്നത്? ഞാൻ ആദ്യം ചെയ്തത് പരിശോധിക്കാനുള്ള രക്തവും മൂത്രവും നൽകുകയാണ്. ഇനി എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. വയറാണെങ്കിൽ വിശക്കുന്നുമുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ യാതൊരു സൂചനയും എവിടെ നിന്നും കിട്ടിയില്ല. അടുത്തത് നെഞ്ചിന്റെ എക്സ്-റേ ആയിരുന്നു. . എങ്ങോട്ട് പോകുമ്പോഴും ഒരു ചെറുപ്പക്കാരി കൂടെ കാണും.
പിന്നീട് ഒ പി ഡി-യിൽ ജനറൽ ചെക്കപ്പിനായി പോയി. അവിടെ ശരീരഭാരം, ബ്ലഡ് പ്രഷർ എന്നിവ നോക്കി. ബ്ലഡ് പ്രഷർ നോക്കാൻ പോകുകയാണെന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, കൈലാസനാഥൻ എന്നെ തുണച്ചു എന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. നഴ്സ് എന്റെ മുന്നിലെ യാത്രക്കാരന്റെ ബി.പി. നോക്കുന്നത് ഞാൻ കണ്ടപ്പോൾ എനിയ്ക്ക് ആശ്വാസവും ചിരിയും ആണ് വന്നത്. നെഞ്ചിടിപ്പ് താനേ താണും കാണും. അവർ ബി.പി. നോക്കാൻ ഉപയോഗിച്ചത് ഞാൻ മൂലക്കിട്ട അതേ തരം ബി.പി. മോണിറ്ററായിരുന്നു.
എന്റെ ബി.പി. നോക്കുമ്പോൾ ഞാൻ നഴ്സിനോട് ചോദിച്ചു; ഇതിൽ കാണുന്ന പ്രഷർ ശരിയാണോ എന്ന്. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. എന്റെ പ്രഷർ നോർമലിൽ നിന്നല്പം കുറവായിട്ടാണ് മോണിറ്റർ കാണിച്ചത്. കൂടുതലെന്തു വേണം? ആ ആസ്പത്രിയിലാകട്ടെ പിന്നീട് അടുത്ത ദിവസം പോയ ആസ്പത്രിയിലാകട്ടെ, മറ്റേതെങ്കിലും സ്ഥലത്ത് ഞാൻ ആ മോണിറ്റർ വേറെ കണ്ടില്ല എന്നു കൂടി ഇവിടെ എഴുതട്ടെ. ഹര ഹര മഹാദേവാ!!
അടുത്തത് ഇ.സി.ജി. ആയിരുന്നു. ഇ.സി.ജിക്ക് മുമ്പ് പുരുഷന്മാരുടെ നെഞ്ചിലെ രോമങ്ങൾ ഷേവ് ചെയ്ത് കളയുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതു പ്രകാരം ഒരാളെന്റെ നെഞ്ച് ഷേവ് ചെയ്തു. പക്ഷേ ഷേവിന്റെ മുമ്പും പിമ്പും എന്റെ നെഞ്ചിൽ എനിയ്ക്ക് വ്യത്യാസമൊന്നും തോന്നിയില്ല. (ആകെ നാലു രോമങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളൂ.) ഇ. സി. ജിക്ക് ശേഷം ഡോക്റ്റർ വിശദമായി നെഞ്ചും പുറവും സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചു. പതിവ് ചോദ്യങ്ങളും.
അടുത്തത് ടി എം ടി ആയിരുന്നു. മണിക്കൂറുകളെടുത്തു അതു കഴിഞ്ഞു പുറത്ത് വരാൻ. കാരണം അവിടത്തെ ക്യൂ അത്ര നീണ്ടതായിരുന്നു എന്നതു തന്നെ. ടി എം ടി കഴിയുമ്പോൾ അവിടെ വച്ച് ആസ്പത്രി വക പ്രാതൽ കിട്ടി. വയർ നിറഞ്ഞില്ലെങ്കിലും വിശപ്പ് ശമിപ്പിക്കാൻ അത് തികയുമായിരുന്നു. അപ്പോൾ സമയം 12 മണിയോളമായിരുന്നു.
അടുത്തത് പി.എഫ്.ടി ആയിരുന്നു. ഒരു കുഴലിലൂതുമ്പോൾ നമ്മുടെ ശ്വാസകോശത്തിന്റെ ശക്തി, അല്ലെങ്കിൽ ഊതുമ്പോൾ പുറത്തു വരുന്ന കാറ്റിന്റെ ശക്തി, ഒരു ഉപകരണം രേഖപ്പെടുത്തും. എനിക്കത് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. വെരി ഗുഡ്, വെരി ഗുഡ് എന്ന് ടെക്നീഷ്യൻ(?) ഞാൻ ഊതുമ്പോൾ പറഞ്ഞു കൊണ്ടിരുന്നു. അയാളെന്നെ ശക്തിയിൽ ഊതാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഈ സമയം കൊണ്ട് ചിലരുടെ പരിശോധനകളൊക്കെ തീർന്നിരുന്നു. ഒന്നു പോലും തുടങ്ങാത്തവരും ഉണ്ടായിരുന്നു. ചിലരുടെ പരിശോധനകൾ അഞ്ചു മണി വരെ ഉണ്ടായിരുന്നു. പലരും അന്ന് അവരുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അത് അവരുടെ മുഖത്ത് കാണാനും ഉണ്ടായിരുന്നു. വീട്ടിൽ പോയവരെ രാത്രി വിളിച്ചു വരുത്തി വീണ്ടും പരിശോധിച്ച സംഭവവും അന്നുണ്ടായി.
ഉച്ചക്ക് ഒന്നര മണിയോടെ ആസ്പത്രിയിൽ നിന്ന് പാക്ക്ഡ് ലഞ്ച് കിട്ടി. അത് ഭക്തസേവാസമിതി ഏർപ്പാടാക്കിയതായിരുന്നു.
രണ്ടു മണിയോടെ ഞാൻ വീണ്ടും രക്തം കൊടുത്തു; ഭക്ഷണ ശേഷമുള്ള ഷുഗർ പരിശോധിക്കാൻ. അതോടു കൂടി എന്റെ പരിശോധനകൾ അവസാനിച്ചു.
പരിശോധനകൾ കഴിയുമ്പോൾ ഒരു അഭിമുഖമുണ്ട്. ആസ്പത്രിയുടെ ഒരു ഡയറക്റ്ററുമായി. അതൊരു സ്ത്രീ ആണ്. ആണിനെപ്പോലൊരു പെണ്ണ്. അവർക്കറിയേണ്ടത് ആസ്പത്രിയിൽ എനിയ്ക്കുണ്ടായ അനുഭവവും എന്റെ പ്രതികരണവുമായിരുന്നു. ഞാൻ ആസ്പത്രി ജീവനക്കാർ വളരെ നല്ലവരും രോഗികളെ സഹായിക്കുന്നവരുമാണെന്ന് അവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഞങ്ങളേയും കൊണ്ട് ആസ്പത്രിയിൽ അങ്ങോളമിങ്ങോളം നടന്ന സുന്ദരികളായ ചെറുപ്പക്കാരികളെ മനസ്സിലോർത്തുകൊണ്ടായിരുന്നൂ ഞാൻ ആ സർട്ടിഫിക്കറ്റ് നൽകിയത്. വളരെ കുറഞ്ഞ നിരക്കിൽ ഈ പരിശോധനകൾ ചെയ്യുന്നത് അവർക്ക് സാമ്പത്തികമായി നല്ലതല്ലെങ്കിലും ഒരു സേവനമെന്ന നിലയിൽ യാത്രികരെ സഹായിക്കാൻ സാധിക്കുന്നതിൽ അവർക്ക് സംതൃപ്തിയുണ്ടെന്നു അവരെന്നോട് പറഞ്ഞു. കേരളത്തെ കുറിച്ചും യു.പി-യിലെ രാഷ്ട്രീയത്തെ കുറിച്ചും മറ്റും സംസരിച്ച ശേഷമാണ് ഞാൻ അവിടെ നിന്ന് പോന്നത്.
രണ്ടു മണിക്ക് ഞങ്ങളെ ഒരു ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ചു. യാത്രയെക്കുറിച്ചും യാത്രയിൽ വരാവുന്ന അസുഖങ്ങളെക്കുറിച്ചും ക്ലാസാണത്രെ. ഇതിൽ ചിലരൊന്നും പങ്കെടുത്തില്ല. അവർ ടിഎംടി, പിഎഫ്ടി എന്നിങ്ങനെയുള്ള ടെസ്റ്റുകളുടെ തിരക്കിലായിരുന്നു.
ആമുഖമായി സംസാരിച്ചത് ഞാൻ നേരത്തെ പരിചയപ്പെട്ടിരുന്ന ലേഡീ ഡയറക്റ്ററായിരുന്നു. അവർക്ക് പ്രസംഗിക്കാനറിയില്ലെന്ന് അറിയിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. പിന്നീട് യാത്രയെക്കുറിച്ചും ഹിമാലയത്തിന്റെ ഉന്നതിയിൽ വരാവുന്ന അസുഖങ്ങളെ കുറിച്ചും വിശദമായ പവർ പോയന്റ് പ്രസന്റേഷനുണ്ടായി. ഒരു ഡോക്റ്ററുടെ വകയായിരുന്നു അത്. അത് കണ്ട് കഴിഞ്ഞാൽ ആരും യാത്ര പോകില്ല. അത്രക്കാണ് അസുഖങ്ങളുടെ ഗുരുതരാവസ്ഥ. എന്തെല്ലാം തരം അസുഖങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്നോ?
സമുദ്രനിരപ്പിൽ നിന്നും 2500മീറ്റർ ഉയരത്തിനപ്പുറം ഓക്സിജൻ കുറവായിരിക്കുമെന്നും അതുണ്ടാക്കുന്ന അസുഖങ്ങൾ ചില്ലറയല്ലെന്നും പറഞ്ഞ് അവർ ആളുകളെ പേടിപ്പിക്കും. തലവേദന, രുചിക്കുറവ്, ഓക്കാനം, ഛർദ്ദി, തളർച്ച, ക്ഷീണം, തലകറക്കം, കാഴ്ചക്കുറവ്, ഉറക്കക്കുറവ് എന്നീ നിസ്സാര അസുഖങ്ങളിൽ തുടങ്ങി ജീവന് അപകടകരമായ തലച്ചോറിലെ കോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ബോധക്ഷയം, കോമ, പക്ഷാഘാതം, മാനസിക വിഭ്രാന്തി, മരണം, അതു കൂടാതെ ശ്വാസകോശങ്ങളിലെ നീർക്കെട്ട്, തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, കഫത്തിൽ രക്തം, ഇനിയും പോരാഞ്ഞ് കണ്ണിലെ റെറ്റിനക്ക് ക്ഷതം, കാഴ്ചനഷ്ടം, മുഖത്തും ശരീരമാസകലവും നീർവീക്കം തുടർന്നുള്ള അസ്വസ്ഥത എന്നിങ്ങനെയെല്ലാം അവർ വിസ്തരിക്കും. മരുന്നിനു പുറമേ എല്ലാത്തിനും പരിഹാരം ഒന്നേയുള്ളു; യാത്ര മതിയാക്കി തിരിച്ചു പോരലാണത്. ഇതെല്ലാം കേട്ട് യാത്രക്കാർ ഭയചകിതരായിരിക്കുന്നു എന്നുറപ്പു വന്നപ്പോൾ അവർ ഇന്നത്തെ പരിപാടി അവസാനിച്ചിരിക്കുന്നു എന്നും മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ട് നാളെ ഐ ടി ബി പി-ക്കാർ പ്രഖ്യാപിക്കും എന്നും പറഞ്ഞ് ക്ലാസവസാനിപ്പിച്ചു. തുടർന്ന് ഞാൻ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം കാലത്ത് ഏഴര മണിയോടെ ഞാൻ ഗുജറാത്ത് സദനിലെത്തി. അവിടെ തമ്പടിച്ചിട്ടുള്ളവർ പലരും അവിടത്തെ കാന്റീനിലേക്കുള്ള പുറപ്പാടിലാണ്. യാത്രികർക്ക് ഭക്ഷണം സൗജന്യമാണ്. ഞാനും കാന്റീനിലേക്ക് നീങ്ങി. എന്റേയും പ്രാതൽ അവിടെ നിന്നായിരുന്നു, സൗജന്യമായി. അവിടെ നിന്ന് എത്ര യാത്രികർ ഭക്ഷണം കഴിച്ചു എന്നതിന് ഒരു കണക്കും സൂക്ഷിക്കുന്നില്ല. കഴിക്കുന്നത് യാത്രികനാണോ എന്നും നോക്കുന്നില്ല. ഒരു ബാച്ചിൽ 60 പേരുണ്ടെങ്കിലും 50 പേരിൽ കൂടുതൽ ആളുകൾ അവിടെ താമസിക്കുന്നില്ല. ഒരു പക്ഷേ 60 പേരുടെ പേരിലും കാന്റീൻകാർക്ക് പണം കിട്ടുന്നുണ്ടായിരിക്കണം. ആരുണ്ടിതൊക്കെ നോക്കാൻ?
ഇന്നത്തെ പ്രോഗ്രാം ഡൽഹിയിൽ മദൻഗീറിലെ ടിഗ്രി ക്യാമ്പിൽ ഐടിബിപി ആസ്പത്രിയിലാണ്. കെഎംവിഎൻ ഏർപ്പാടാക്കിയ ബസ്സിലാണ് ഇന്നും യാത്ര. ഇന്ന് ബസ്സിൽ ഞാനും ഉണ്ട്. ഇന്നലെ കണ്ട മുഖങ്ങളെല്ലാമുണ്ട് ബസ്സിൽ. മെഡിക്കൽ ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ എല്ലാവരുടെയും മുഖത്തുണ്ട്.
ഐടിബിപി ക്യാമ്പിന്റെ കോൺഫ്രൻസ് ഹാളിൽ ഞങ്ങളെത്തുമ്പോൾ സമയം ഏതാണ്ട് 10 മണി. വെള്ളം, ചായ എന്നീ ഉപചാരങ്ങൾ കൃത്യമായി നടന്നു. യാത്രയെ കുറിച്ച് വിശദമായ ഒരു അവലോകനവും അവതരണവും ഉണ്ടെന്നറിഞ്ഞു. പക്ഷേ അതെല്ലാം തുടങ്ങാൻ സമയമെടുത്തു. ഹാളിനകത്ത് ഐടിബിപിയുടെ പതാകയും മറ്റും വച്ചിട്ടുണ്ട്. അതിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കലായിരുന്നു വെറുതെ ഇരിക്കുമ്പോൾ പലരുടേയും പണി. അതിനിടെ അവർ തന്ന പേപ്പറുകൾ ഞങ്ങൾ പൂരിപ്പിച്ചു നൽകി.
ഇവിടേയും തലേ ദിവസത്തെ പോലെ പവർ പോയന്റ് പ്രസന്റേഷൻ തന്നെയായിരുന്നു. തലേന്നത്തേക്കാൾ വിശദമായി. പറയുന്നത് മുഴുവൻ ഹിന്ദിയിൽ. അതു കൊണ്ടു തന്നെ എനിക്ക് പലതും മനസ്സിലാകാതെ പോയി. ഇവിടേയും സംസാരിച്ചത് ഒരു ഡോക്റ്റർ ആയിരുന്നു. അയാൾ പലപ്പോഴും ഒരു 'ഗ്യാരഹ് നമ്പർ ബസ്'-ന്റെ കാര്യം പറഞ്ഞു കൊണ്ടിരുന്നു. ഒടുവിലാണ് അത് നടക്കാനുള്ള രണ്ട് കാലുകളെ കുറിച്ചാണ് എന്ന് കൂടെയുള്ള സുരേഷിൽ നിന്ന് മനസ്സിലായത്. ഹിമാലയത്തിലെ യാത്രയും കാലാവസ്ഥയും നേരത്തെ പറഞ്ഞ അസുഖങ്ങളും മറ്റും വിശദമായി പ്രതിപാദിക്കപ്പെട്ടു. ലാമയുടെ നാട്ടിൽ പോയി ഗാമയാവരുതെന്നും ഇവരാണ് പറഞ്ഞത്. രണ്ടോളം മണിക്കൂർ നേരത്തെ പ്രസന്റേഷനു ശേഷം ഞങ്ങളോട് മെഡിക്കൽ ചെക്കപ്പിന് ഹാജരാകാൻ പറഞ്ഞു.
ഇന്നത്തെ മെഡിക്കൽ ചെക്കപ്പ് കാത്തിരിപ്പിന്റേതാണ്. എപ്പോൾ വിളിക്കുമെന്നൊരറിവുമില്ല. ഇത് പട്ടാളക്കാരുടെ മെഡിക്കൽ ക്യാമ്പാണ്. പട്ടാളക്കാരും കുടുംബങ്ങളും ഡോക്റ്റർമാരെ കാണുന്ന തിരക്കിലാണ്. അതു കഴിഞ്ഞേ ഉള്ളൂ ഞങ്ങളുടെ ഊഴം. ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.
അതിലിടക്ക് അവിടെ ഒരു വാൻ വന്നു നിന്നു. യാത്രക്കാവശ്യം വരുന്ന വിവിധങ്ങളായ വസ്ത്രങ്ങളാണ് അതിൽ. സൗജന്യ വില. സോക്സിന് വെറും പത്തു രൂപ. ഇതാണ് ഞാൻ ഓരോന്നും 45 രൂപ വച്ച് വാങ്ങിയത്. ഇതറിഞ്ഞിരുന്നെങ്കിൽ അന്നത് വാങ്ങേണ്ടായിരുന്നു എന്നെനിയ്ക്ക് തോന്നി. ഇനി ഈ തോന്നലിനെന്തു ഫലം? പലരും പലതും വാങ്ങി; ഞനൊന്നും വാങ്ങിയില്ല.
അപ്പോഴേക്കും മെഡിക്കൽ ചെക്കപ്പ് തുടങ്ങിയിരുന്നു. അവരുടെ കയ്യിൽ ഇന്നലത്തെ മെഡിക്കൽ ടെസ്റ്റിന്റെ റിസൾട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് കാര്യമായിട്ടൊന്നുമില്ല. പ്രഷർ നോക്കുന്നതേയുള്ളു. അപ്പോൾ തന്നെ അവർ ഫയലിലെഴുതുന്നുണ്ട് അതാത് വ്യക്തി യാത്രക്ക് യോഗ്യനാണോ എന്ന്. ടെസ്റ്റ് കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്തെല്ലാം പ്രസന്നത. അവരെല്ലാം മെഡിക്കൽ ടെസ്റ്റ് പാസായിക്കാണും.
എന്നെ ടെസ്റ്റിനു വിളിക്കുമ്പോൾ വിളിച്ചയാൾ എന്നോട് നന്നായി ചിരിച്ചു. ചിരപരിചിതനോടെന്ന പോലെ. എന്താണാവോ അതിനു പിന്നിൽ!! പക്ഷേ ആ ചിരിയിൽ എന്റെ മെഡിക്കൽ ടെസ്റ്റിന്റെ ഫലം ഞാൻ മുൻകൂട്ടി കണ്ടു. എന്റെ റിസൾട്ട് പോസിറ്റീവായിരിക്കുമെന്നെനിയ്ക്ക് തോന്നി.
ഒരു ലേഡീ ഡോക്റ്ററാണെന്റെ ബി.പി. നോക്കിയത്. അതല്പം കൂടുതലായിരുന്നു. പക്ഷേ അതവർ അത്ര ഗൗനിച്ചില്ലെന്ന് എനിക്ക് തോന്നി. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ നല്ലതേ എഴുതൂ എന്നെനിക്ക് മനസ്സിലായി. ഞാൻ പുറത്തിറങ്ങി.
ഒന്നാം നിലയിലെ കാന്റീനിൽ ഊൺ റെഡിയായിരുന്നു. പലരും കഴിക്കുകയും ചെയ്തിരുന്നു. ഞാനും കഴിച്ചു വയർ നിറയെ ചപ്പാത്തിയും ദാലും സബ്ജിയും മറ്റും മറ്റും... അത് അമർനാഥ് യാത്രാ സമിതിയുടെ വകയായിരുന്നു. അവർ ഞങ്ങൾക്കെല്ലാം ഒരു ബെൽട്ട് പൗച്ച് സൗജന്യമായി തരികയും ചെയ്തു.
ഊണിനു ശേഷം എല്ലാവരും കോൺഫ്രൻസ് ഹാളിൽ വീണ്ടും ഒത്തു കൂടി. ഞങ്ങളുടെ ഗ്രൂപ്പിന് ഒരു ലീഡറെ സർക്കാർ നിയോഗിച്ചിരുന്നു. ആ ലീഡറും അവിടെ ഉണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ മെഡിക്കൽ ടെസ്റ്റിന്റെ അന്തിമ ഫലം പുറത്തു വന്നു. ഒരാൾ മാത്രം അയോഗ്യനാക്കപ്പെട്ടു. ഭർത്താവ് അയോഗ്യനാണെന്നറിഞ്ഞ അയാളുടെ ഭാര്യ യാത്ര വേണ്ടെന്നു വയ്ക്കുകയും ചെയ്തു.
യാത്ര പോകുന്നതാരൊക്കെയെന്ന് അറിഞ്ഞു കഴിഞ്ഞു. ഇനി വേണ്ടത് പോകാനുള്ള അന്തിമമായ തയ്യാറെടുപ്പാണ്. യാത്രികരിൽ നിന്ന് 3 കമ്മിറ്റികൾ ഉണ്ടായി. ഫുഡ് കമ്മിറ്റി, ലഗേജ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി.
ഇനിയുള്ള മണിക്കൂറുകൾ ആഘോഷത്തിന്റേതാണ്. ഭക്തജന സന്നദ്ധസംഘടനകൾ ഞങ്ങളെ മാലയിട്ടും തിലകം ചാർത്തിയും അനുമോദിച്ചു. ഹാളിൽ ഹരഹരമഹാദേവാ വിളികൾ ഉയർന്നു. പ്രസംഗങ്ങളും നന്ദിപ്രകടനങ്ങളും മറ്റും മറ്റും...
പൊട്ടിച്ചിരിയും മതി മറന്ന ആഘോഷങ്ങളും വേണ്ടെന്നു വച്ചിട്ട് വർഷങ്ങളായിരിക്കുന്നു. ഞാനതിൽ നിന്നെല്ലം ഒഴിഞ്ഞു നിന്നു. വീട്ടിലേക്ക് വിളിച്ച് കൈലാസത്തിൽ പോകാൻ അനുമതി കിട്ടിയതായി ഭാര്യയോട് പറഞ്ഞു.
അതിലിടയ്ക്ക് ഓരോരുത്തരും അപ്പോൾ തന്നെ 2000രൂപ ഫിനാൻസ് കമ്മിറ്റിക്ക് കൊടുക്കാൻ നിർദ്ദേശമുണ്ടായി. ആകെ പണം ഒരു ലക്ഷത്തിനു പുറത്ത്. ഇതെങ്ങനെയൊക്കെ ചെലവായെന്ന് യാത്ര കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും എനിക്കറിയില്ല; ഇനിയൊട്ടറിയാനും പോകുന്നില്ല. ഇന്ത്യയിൽ ജനാധിപത്യമാണത്രെ.
യാത്രയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾ പറഞ്ഞു മാത്രമല്ല സംഘാടകർ ഞങ്ങളെ പേടിപ്പിച്ചത്. കൈലാസത്തിലേക്കുള്ള വഴികൾ ആപത്തു നിറഞ്ഞതാണെന്നും ആളുകൾ വഴിയിൽ നിന്നും പുഴയിലേക്ക് തെന്നി വീണ് ശവം പോലും കിട്ടാത്ത അവസ്ഥ വരുമെന്നും അതുകൊണ്ട് എല്ലാവരും സഹായത്തിന് പോർട്ടർമാരെ നിർബന്ധമായും വിളിക്കണമെന്നും യാത്ര ചെയ്യാൻ കുതിരയെ ഏർപ്പാടാക്കണമെന്നും പോർട്ടറേയും കുതിരയേയും നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടാതെ പോകുമെന്നും മറ്റും അവർ ഞങ്ങളെ ഉപദേശിച്ചപ്പോൾ എന്നെപ്പോലെ ഉള്ളവർ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു പോർട്ടർക്ക് 8500 രൂപയും കുതിരക്ക് 9500 രൂപയോളവും ആയിരുന്നൂ ചാർജ്ജ്. എന്തായാലും കാത്തിരുന്ന് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.
വൈകുന്നേരത്തോടെ ബസ് യാത്രികരേയും കൊണ്ട് ഗുജറാത്ത് സദനിലേക്ക് മടങ്ങി. മാർഗമദ്ധ്യേ ഞാൻ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.
യാത്രയിൽ യാതൊരു കാരണവശാലും ഒഴിഞ്ഞു പോകരുതെന്ന് മുന്നറിയിപ്പു കിട്ടിയ 3 സാധനങ്ങ ളാണ്. സൺ സ്ക്രീൻ ലോഷനും ലിപ് ബാമും ആന്റിഫംഗൽ പൗഡറും. യാത്രയിൽ ചുട്ടു പൊള്ളുന്ന സൂര്യനെ നേരിടേണ്ടി വരുമെന്നും സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങൾ പൊള്ളിപ്പോകുമെന്നും അതൊഴിവാക്കാൻ സൺ സ്ക്രീൻ ലോഷൻ വാങ്ങി പുരട്ടണമെന്നും രണ്ടു ദിവസവും ഞങ്ങൾക്ക് നിർദ്ദേശം കിട്ടുകയുണ്ടായി. സൺ സ്ക്രീൻ ലോഷന്റെ നിലവാരം പറയുന്നത് SPF ഉപയോഗിച്ചാണ്. SPF എന്നാൽ Sun Protection Factor, (വെയിലിനെ തടുക്കാനുള്ള കഴിവ്) എന്നർത്ഥം. SPF 50 ഉള്ള ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങണമെന്നാണ് നിർദ്ദേശം വന്നത്. വൈകുന്നേരം മെഡിക്കൽ സ്റ്റോറുകളിൽ ഞാനിത് അന്വേഷിച്ചു നടന്നു. മിക്കയിടത്തും നോയ്ഡയിലുണ്ടാക്കുന്ന LOTUS-ന്റെ 175 രൂപയുടെ ലോഷനേ ഉള്ളു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ. എനിക്കതിനോട് വലിയ ഇമ്പം തോന്നിയില്ല. ഞാൻ തപ്പി നടന്ന് ജോൺസൺ & ജോൺസൺ-ന്റെ ലോഷൻ വാങ്ങി. 500 രൂപ കൊടുത്ത്. പിന്നീട്, യാത്ര തുടങ്ങി പലരേയും പരിചയപ്പെട്ടപ്പോൾ ഞാൻ കണ്ടു, പലരുടേയും പക്കൽ LOTUS-ന്റെ ലോഷൻ ആയിരുന്നു ഉള്ളത് എന്ന്. ലിപ് ബാമും ആന്റിഫംഗൽ പൗഡറും ഞാൻ വാങ്ങിയെങ്കിലും ഞാനതൊന്നും കാര്യമായി യാത്രയിലുടനീളം ഉപയോഗിച്ചില്ല.
അടുത്ത ദിവസം രാവിലെ കൈലാസത്തിലേക്ക് ഒരുക്കി വച്ച വലിയ ബാഗും എടുത്ത് വീടു ഭദ്രമായി പൂട്ടി ഒരു മാസത്തെ യാത്രയ്ക്ക് തയ്യാറായി മെട്രോ വഴി ഞാൻ ഗുജറത്ത് സദനിലെത്തി. അവിടെ പേര് റജിസ്റ്റർ ചെയ്ത് ഡോർമിറ്ററിയിലെ ഒരു കിടക്ക സ്വന്തമാക്കി. ബാഗ് അടുത്തുള്ള പെട്ടിയിൽ വച്ചു. നാളെ അതിരാവിലെ കൈലാസത്തിലേക്ക് പുറപ്പെടാനുള്ളതാണ്. അതുകൊണ്ട് ഇന്ന് രാത്രി ഇവിടെയാണ്.
ഇന്നത്തെ ജോലി മുഴുവൻ വിദേശമന്ത്രാലയത്തിലാണ്. ബോണ്ട് കൊടുക്കണം, മറ്റു പേപ്പറുകൾ ഏൽപ്പിക്കണം, പാസ്പോർട്ട് തിരിച്ചു വാങ്ങണം, 22000 രൂപയുടെ ഡി.ഡി. ഏൽപ്പിക്കണം, അതിന്റെ റസീറ്റ് കിട്ടണം, ഗ്രൂപ്പ് വിസയുടെ കോപ്പി സ്വന്തമാക്കണം, പിന്നെ യാത്രയുടെ വിവരണങ്ങളും വിശദാംശങ്ങളും അവിടെയും കാണും....
9 മണിയോടെ പുറപ്പെട്ട ബസ്സ് നഗരം ചുറ്റി 10മണിയോടെ വിദേശമന്ത്രാലയ ത്തിലെത്തി. മെറ്റൽ ഡിറ്റക്റ്ററും മറ്റുമുള്ള സെക്യൂരിറ്റി ചെക്ക്. ഞങ്ങൾ നിയുക്ത ഹാളിലേക്ക് ആനയിക്കപ്പെട്ടു. അല്ലെങ്കിൽ സാധാരണക്കാരന് അതിനകത്ത് കയറിപ്പറ്റാനൊന്നും ഒക്കില്ല. ഹാളിൽ ഞങ്ങളല്ലതെ ആരുമില്ല. അവിടെ വലിയ അശോകസ്തംഭവും മറ്റുമുണ്ട്. അതിനെ ചുറ്റിപ്പറ്റി ഫോട്ടോ എടുക്കാൻ ചിലർ മിടുക്കു കാട്ടി.
പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വരികയും യാത്രക്ക് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു. ഊണു കഴിക്കാൻ പാകത്തിൽ ഉച്ചയോടെ ഞങ്ങൾ ഗുജറാത്ത് സദനിലെത്തി.
പിന്നീടുള്ള സമയത്ത് ഞാൻ, ചെയ്തു തീർക്കേണ്ട ചില്ലറ പണികൾ ചെയ്യുകയും എന്റെ ലഗേജ് നിർദ്ദേശിക്കപ്പെട്ട നിലയിൽ റെഡിയാക്കി വയ്ക്കുകയും ചെയ്തു.
സന്ധ്യക്ക് ഗുജറാത്ത് സദന്റെ അങ്കണത്തിൽ പൂജയും ഭജനയും യാത്രയയപ്പ് സമ്മേളനവും തുടർന്ന് അതിഗംഭീരമായ അത്താഴവുമുണ്ടായിരുന്നു. ഡൽഹിയിലെ ഒരു മന്ത്രി സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ വച്ച് ഡൽഹി ഗവണ്മെന്റിന്റെ ഭക്തസേവാസമിതിയുടെ വക യാത്രാകിറ്റുകൾ വിതരണം ചെയ്തു. ടോർച്ച്, പൂജാ സാധനങ്ങൾ, റെയിൻകോട്ട്, ബാഗ് തുടങ്ങി കുറച്ച് സാധനങ്ങൾ അതിലുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്ക് വലിയ പ്രയോജനം ചെയ്തില്ല. വലിയ പോളിത്തീൻ ബാഗ് തരുമെന്ന് പറഞ്ഞിരുന്നെങ്കിലും കിട്ടിയത് മഴ പെയ്താൽ ഉള്ളിൽ നനയുന്ന തരത്തിലുള്ള വളച്ചാക്കുകളായിരുന്നു. പൂജയുടെ അവസാനം പൂജാരിയുടെ വകയായി ആരതിയും കളഭം ചാർത്തലും യാത്രികരുടെ കയ്യിൽ ചരടു കെട്ടലും ഉണ്ടായിരുന്നു.
മാസങ്ങളായി ഉദ്വേഗത്തോടെ കാത്തിരുന്ന ദിവസം നാളെയാണ് ... ഞാനോർത്തു. അങ്ങനെ നാളെ കൈലാസത്തിലേക്ക് പുറപ്പെടുകയാണ്.
11 മണിയോടെ ഞാൻ കിടക്കാൻ നോക്കുമ്പോൾ ആളുകൾ അവരുടെ യാത്രക്കുള്ള കെട്ടും ഭാണ്ഡവും മുറുക്കുകയാണ്. യാത്രക്കുള്ള ആളുകളുടെ ഈ തയ്യാറെടുപ്പ് രാവേറെ ചെല്ലുവോളം ഡോർമിറ്ററിയിൽ നടന്നു കൊണ്ടിരുന്നു.
........................................................................................................ തുടരും
2011, ഓഗസ്റ്റ് 7, ഞായറാഴ്ച
2011, ജൂലൈ 31, ഞായറാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 6
യാത്രയുടെ ദിനങ്ങൾ അടുത്തു വരികയാണ്. ധാരാളം പണികൾ ചെയ്തു തീർക്കാനുണ്ട്. പ്രധാനം പേപ്പർ ജോലികൾ തന്നെ. 10 രൂപയുടെ മുദ്രക്കടലാസിൽ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഒരു ബോണ്ട് തയ്യാറാക്കേണ്ടതുണ്ട്. സ്വമനസ്സാലെയാണ് ഈ യാത്ര ചെയ്യുന്നതെന്നും സർക്കാർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു കൊള്ളാമെന്നും പ്രകൃതിദുരന്തങ്ങളും മറ്റും കാരണം ഈ യാത്ര ജീവനും വസ്തുവകകൾക്കും അത്യന്തം ആപത്ക്കരമാണെന്നറിയാമെന്നും അതിന്റെ അനന്തര ഫലങ്ങൾ സ്വയം ഏറ്റെടുത്തുകൊള്ളാമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ എന്റെ അവകാശികൾ ഗവണ്മെന്റിനെ കുറ്റപ്പെടുത്തില്ലെന്നും അവർ ഗവണ്മെന്റിൽ നിന്ന് നഷ്ടപരിഹാരത്തിന് ശ്രമിക്കില്ലെന്നും യാത്രാമദ്ധ്യേ രോഗമുണ്ടായാൽ യാത്ര മതിയാക്കി തിരിച്ചു പോന്നു കൊള്ളാമെന്നും അങ്ങനെ പോന്നാൽ അടച്ച പണം തിരിച്ചു ചോദിക്കില്ലെന്നും എന്തെങ്കിലും അപകടം മൂലം അടിയന്തിരമയി ആകാശമാർഗ്ഗേണ നാട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നാൽ അതിനുള്ള ചെലവ് സ്വയം വഹിച്ചുകൊള്ളാമെന്നും ബോണ്ടിൽ സമ്മതിച്ച കാര്യങ്ങൾ ഒരിക്കലും മറിച്ചു പറയില്ലെന്നും മറ്റും മറ്റും ആണ് ഈ മുദ്രക്കടലാസിൽ എഴുതിക്കൊടുക്കേണ്ടത്.
യാത്രയുടെ ഗൗരവം മനസ്സിലാക്കാൻ ഈ ബോണ്ട് മാത്രം മതി. 2 വ്യക്തികളും ഒരു നോട്ടറിയും സാക്ഷ്യപ്പെടുത്തിയ പ്രസ്തുത ബോണ്ടില്ലാതെ ഈ യാത്ര അസാദ്ധ്യമാണ്. തിബറ്റിൽ വച്ച് മരിച്ചു പോകുകയാണെങ്കിൽ അവിടെത്തന്നെ ശവസംസ്കാരം നടത്തുമെന്നും അത് ബന്ധുക്കളെ അറിയിച്ചാവണമെന്നില്ലെന്നും ഇതിനെല്ലാം സമ്മതമാണെന്നും കൂടി എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതുണ്ട്.
മുദ്രക്കടലാസ് വാങ്ങാനും നോട്ടറിയുടെ ഒപ്പ് കിട്ടാനും ഇത്തിരി യാത്ര ചെയ്യണമെന്നതൊഴിച്ചാൽ ബോണ്ട് തയ്യാറാക്കാൻ മറ്റു ബുദ്ധിമുട്ടുകളില്ല. രാപ്പകൽ കമ്പ്യൂട്ടറിനു മുന്നിൽ തപസ്സിരിക്കുന്ന എനിയ്ക്കിതൊക്കെ ടൈപ്പ് ചെയ്തെടുക്കാൻ എളുപ്പമേയുള്ളു. നോട്ടറിയുടെ ഒപ്പ് കിട്ടുന്നതും നോയ്ഡയിൽ എളുപ്പമാണ്. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. അവിടെപ്പോയാൾ നിമിഷങ്ങൾക്കകം നോട്ടറിയുടെ ഒപ്പും സീലും റെഡി. 25 രൂപ മുതൽ 50 രൂപ വരെ സൗകര്യം പോലെ കൊടുത്താൽ എന്തും ഏതും നോട്ടറി ഒപ്പിട്ടു തരും എന്നതാണെന്റെ അനുഭവം. ഈ ഒപ്പിടുന്നതൊക്കെ നോട്ടറി തന്നെ ആണോ എന്നാർക്കറിയാം? ഇതെല്ലാം അന്വേഷിക്കാനുണ്ടോ ഗവണ്മെന്റിനു നേരം? എന്തായാലും ബോണ്ടും മറ്റു പേപ്പറുകളും തയ്യാറാക്കി കഴിഞ്ഞപ്പോൾ എനിക്ക് വലിയൊരു ജോലി തീർന്ന പോലെ തോന്നി.
അടുത്തതായി വേണ്ടത് ഡോളറാണ്; പിന്നെ കെഎംവിഎൻ-നു കൊടുക്കാനുള്ള 22000 രൂപയുടെ ഡി.ഡി.യും. ചുരുങ്ങിയത് ആയിരം ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് പൊതുവായ ധാരണ. സഹായത്തിനു തയ്യാറായി എന്റെ ബാങ്കുണ്ടായിരുന്നതിനാൽ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടന്നു. ഞാൻ 50127 രൂപ കൊടുത്ത് 1100 അമേരിക്കൻ ഡോളർ സ്വന്തമാക്കി. ഒരു ഡോളറിന് നാല്പത്തഞ്ചര രൂപ. ഡോളറും ഡി.ഡി.യും കൂടി 72000 രൂപയിൽ കൂടുതലായി.
ഇനി വേണ്ടത് മരുന്നുകളും സാധനങ്ങളുമാണ്. അടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്നും ഹാൻഡ്ബുക്കിൽ പറഞ്ഞ മരുന്നുകൾ വാങ്ങി... കൈലാസത്തിലും എവറസ്റ്റിലുമൊന്നും പോയിട്ടില്ലെങ്കിലും എത്രയോ മലകളും കുന്നുകളും കയറി ഇറങ്ങിയവനാണ് ഞാൻ. അന്നൊന്നും വേണ്ടി വരാത്ത ഈ മരുന്നുകൾ ഇപ്പോഴെന്തിന് എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു. പക്ഷേ അന്നത്തെയൊന്നും പോലെ അല്ലല്ലോ ഇപ്പോൾ. അപരിചിതരായ പലരുടേയും കൂടെയാണീ യാത്ര. കയ്യിൽ മരുന്നില്ലെന്നത് ഒരു കുറച്ചിലായിപ്പോകരുത്. ഏതാണ്ട് 500 രൂപ കൊടുത്ത് മരുന്നും എടുത്ത് പോരുമ്പോൾ യാത്രാവസാനം ഇതെന്ത് ചെയ്യും എന്നായിരുന്നൂ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്.
അടിയന്തിരമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി ഉണങ്ങിയ പഴങ്ങൾ, ഗ്ലൂക്കോസ്, ചോക്ളൈറ്റ്, മിഠായികൾ, ച്യൂയിങ്ങ് ഗം, സൂപ്പ് പൊടികൾ എന്നിവ കയ്യിൽ കരുതണമെന്ന് ഹാൻഡ്ബുക്കിൽ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഷുഗറും പ്രഷറും ഉള്ള എനിക്കിതു പലതും പറ്റില്ലെന്നതു കൊണ്ട് കുറച്ച് അവിലും ബിസ്കറ്റും മാത്രം ഞാൻ വാങ്ങി.
ഡൽഹിയിൽ മിലിറ്ററിക്കാർക്ക് വേണ്ട സാധനങ്ങൾ കിട്ടുന്ന സ്ഥലമാണ് ഗോപിനാഥ് മാർക്കറ്റ്. അവിടെ നല്ല സാധനങ്ങൾ കിട്ടുമെന്നു കേട്ടിട്ടുണ്ട്. ഗോപിനാഥ് മാർക്കറ്റിൽ നിന്നും തെറ്റില്ലാത്ത ഒരു കാൻവാസ് ഷൂസും വലിയൊരു റക്സാക്കും ഞാൻ വാങ്ങി. ഒരു ലെതർ ഗ്ലൗസും. അത്രയും വാങ്ങിയപ്പോൾ തന്നെ രൂപ ആയിരം കവിഞ്ഞു. പിന്നീട് 360 രൂപക്ക് നന്നാലു ജോടി കോട്ടൺ സോക്സും വുളൻ സോക്സും വാങ്ങി, ഓരോന്നും 45 രൂപ വച്ച്. എല്ലാം കൂടി രൂപ 1500 ആയി. കയ്യിൽ അവശ്യം വേണ്ട സാധനങ്ങളില്ലെന്ന് പറഞ്ഞ് അധികാരികൾ യാത്ര മുടക്കരുതേ എന്നു മാത്രമേ എനിക്ക് പ്രാർത്ഥനയായുണ്ടായിരുന്നുള്ളു.
അപ്രതീക്ഷിതമായാണ് കൈലാസയാത്ര മൂലം നാലായിരം രൂപ നഷ്ടമായത്. അതും, വില കുറഞ്ഞ ഒരു കൂളിങ്ങ് ഗ്ലാസ് വാങ്ങാനുള്ള ശ്രമത്തിൽ.
യാത്രയ്ക്ക് സൺഗ്ലാസും സ്നോഗ്ലാസും വേണമെന്നായിരുന്നൂ നിർദ്ദേശം. പക്ഷേ സ്നോഗ്ലാസൊന്നും ഞാൻ മാർക്കറ്റിൽ കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സൺഗ്ലാസിൽ കാര്യം ഒതുക്കാമെന്നായിരുന്നൂ എന്റെ ധാരണ. അങ്ങനെയാണ് ഞാനൊരു സൺഗ്ലാസ് വാങ്ങാൻ നോയ്ഡയിലെ ഒരു കണ്ണടക്കടയിൽ കയറിയത്.
ഞാൻ കടയിൽ പോയാലുള്ള ബുദ്ധിമുട്ട് എനിക്കേ അറിയൂ. ഒന്നുകിൽ എനിക്ക് ഹിന്ദി അറിയണം... അതല്ലെങ്കിൽ കടക്കാരന് ഇംഗ്ലീഷ് അറിയണം.. ഇത് രണ്ടും ഇല്ലാത്തതുകൊണ്ട് സാധനങ്ങൾ തൊട്ടും തലോടിയും ഒക്കെയാണ് ഞാൻ ഓരോന്നും വാങ്ങുക. പക്ഷേ ഇത്തവണ അനുഭവം മറിച്ചായിരുന്നു. കടക്കാരൻ എന്നോട് സംസാരിച്ച് തുടങ്ങിയത് ഇംഗ്ലീഷിലാണ്. അത് എന്നെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവൂ, ഉള്ളു തുറന്ന് സംസാരിക്കാം... ഞാനയാളോട് എനിക്ക് ഒരു സൺഗ്ലാസ് വേണമെന്നും അതിന്റെ ഫ്രെയിം ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.
ഗ്ലാസിന് പവർ വേണമോ എന്നായിരുന്നൂ അതിനയാളുടെ മറുചോദ്യം. പവർഗ്ലാസ് ഉപയോഗിക്കുന്ന ഞാൻ 'ശരി, അങ്ങനെയാകട്ടെ' എന്ന് മറുപടി കൊടുത്തു. അപ്പോഴയാൾ എന്റെ കണ്ണിന്റെ (അതോ ഗ്ലാസിന്റെയോ?) പവർ നോക്കാൻ എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അയാളുടെ സംസാരത്തിൽ നിന്ന് അയാൾ നല്ല വിവരമുള്ള ഒരാളാണെന്നെനിക്ക് തോന്നി.
പവർ ചെക്ക് ചെയ്യുന്നതിനിടയിൽ ഞങ്ങൾ സൂര്യനു താഴെയുള്ള പല കാര്യങ്ങളും സംസാരിച്ചു. അതിനിടയിൽ എന്റെ ബ്ലഡ് പ്രഷറിനെ കുറിച്ചും ദിനം തോറും ബി.പി. നോക്കാൻ ഒരു എലക്ട്രോണിക്ക് ബ്ലഡ് പ്രഷർ മോണിറ്റർ വാങ്ങാൻ ഞാൻ എൻ.സി.ആർ. മുഴുവൻ നടന്നതും ചൈനീസ് സാധനങ്ങളേ കിട്ടാനുള്ളൂ എന്ന കാരണത്താൽ വാങ്ങാതിരുന്നതും ഒടുവിൽ ഓരോ ദിവസവും ആസ്പത്രിയിൽ പോയി ബി.പി. നോക്കിയതും എല്ലാം ഞാനയാളോട് പറഞ്ഞു.
ബ്ലഡ് പ്രഷർ മോണിറ്റർ ഉണ്ടാക്കുന്ന ഓംറോൺ എന്ന ജാപ്പാനീസ് കമ്പനിയുടെ ഡീലറാണ് താൻ എന്നും സാധനം ഇപ്പോൾ ഇവിടെ ഉണ്ടെന്നും പറഞ്ഞപ്പോൾ എന്റെ ആഹ്ലാദത്തിനതിരില്ലായിരുന്നു. കണ്ണടയുടെ കാര്യം തീരുന്നതിനു മുമ്പ് അയാളുടെ സഹായി എനിക്ക് അതെടുത്ത് കാണിച്ചു തരികയും എന്റെ ബി.പി. ചെക്കു ചെയ്യുകയും ചെയ്തു. ബി.പി. നോർമൽ ആയിരുന്നു. മരുന്ന് കഴിച്ചിട്ടാണല്ലോ കടയിലേക്കിറങ്ങിയിട്ടുള്ളത്, പിന്നെ ബി.പി. എങ്ങനെ കൂടും?
എന്റെ പൾസ് റേറ്റ് കുറവാണെന്നും അത് മരുന്നു കഴിക്കുന്നത് കൊണ്ടാണെന്നും അയാൾ പറഞ്ഞപ്പോൾ എനിക്ക് ആ ഉപകരണം മാത്രമല്ല ആ സഹായിയും സ്വീകാര്യമായി മാറിയിരുന്നു. കാരണം ഞാൻ മരുന്നു കഴിക്കുന്ന കാര്യം അയാൾക്കറിയില്ലായിരുന്നു എന്നതു തന്നെ.
പിന്നെ കൂടുതലൊന്നും പരിശോധിക്കാതെ ഞാനത് പണം കൊടുത്ത് വാങ്ങി. മാർക്കറ്റിൽ കിട്ടുന്ന ചൈനീസ് സാധനങ്ങളേക്കാൾ വളരെ കൂടിയ വിലയിൽ... സാരമില്ല, ജാപ്പാനീസ് സാധനമല്ലേ എന്ന് ഞാൻ ആശ്വാസം കൊള്ളുകയും ചെയ്തു.
ഇത്രയും ആകുമ്പോഴേക്കും ഞാൻ ആദ്യത്തെ ആളുമായി കൂടുതൽ അടുത്തിരുന്നു. അയാൾ കടയുടെ ഉടമസ്ഥനായിരുന്നു. ഞാൻ ആരാണെന്നും എവിടെ ജോലി ചെയ്യുന്നു എന്നുമൊക്കെ ഒരു ധാരണ ഞാൻ അയാളിൽ ഉണ്ടാക്കിയിരുന്നു. ഞാൻ കൈലാസത്തിൽ പോകാനൊരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പല വിദേശരാജ്യങ്ങളിലും പോയിട്ടുള്ള അയാൾ കൈലാസത്തിൽ പോകാനുള്ള അയാളുടെ ആഗ്രഹം ഞാനുമായി പങ്കുവച്ചു.
ഇത്രയുമൊക്കെ കഴിയുമ്പോഴാണ് എനിക്ക് വേണ്ട സൺഗ്ലാസിന് 900 രൂപയാകുമെന്ന് അറിയുന്നത്. 100 രൂപയുടെ കൂളിങ്ങ് ഗ്ലാസ് വാങ്ങാനിറങ്ങിയ ഞാനൊന്ന് ഞെട്ടി. പക്ഷേ, വേണ്ടെന്ന് പറയുന്നത് കുറച്ചിലല്ലേ എന്നു കരുതി ഞാൻ ശരി എന്നു പറഞ്ഞ് 900 രൂപ കൊടുത്തു. നോക്കണേ, ക്രഡിറ്റ് കാർഡുണ്ടായാലുള്ള പാട്. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഒന്നേ വാങ്ങുമായിരുന്നുള്ളു. അത്രക്ക് പണമേ പോക്കറ്റിലുണ്ടായിരുന്നുള്ളു.
ബ്ലഡ് പ്രഷർ മോണിറ്ററും തൂക്കി വീട്ടിലേക്ക് നടക്കുമ്പോൾ ഒരെണ്ണം കൂടി വാങ്ങി കണ്ണൂരിൽ ഭാര്യാസഹോദരീഭർത്താവിനു കൊടുക്കുന്ന കാര്യമായിരുന്നൂ ഞാൻ ചിന്തിച്ചത്.
വെയിലത്ത് നടന്ന് വിയർത്തു വരുന്നതല്ലേ, വീട്ടിലെത്തിയ പാടേ ഞാൻ ബി.പി. നോക്കാൻ തീരുമാനിച്ചു. മോണിറ്റർ എടുക്കുമ്പോൾ അതിന്റെ അടിയിലെ സ്റ്റിക്കർ എന്റെ കണ്ണിൽ പെട്ടു.
മെയ്ഡ് ഇൻ ചൈന.
ഇനി ഞാൻ അതിനെ പറ്റി കൂടുതൽ എന്തെഴുതാൻ?
കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഞാൻ പുതുതായി വാങ്ങിയ റക്സാക്കിൽ നിറച്ചു. ഷർട്ട്, പാന്റ്സ്, സ്വെറ്ററുകൾ, സോക്സുകൾ, തോർത്ത്, അവിൽ, ബിസ്കറ്റ്, മരുന്നുകൾ .......
ഉള്ളതെല്ലാം എടുത്തു വച്ച് കഴിയുമ്പോൾ ബാഗു നിറഞ്ഞിരുന്നു. സർക്കാർ നിർദ്ദേശിച്ച 20കിലോയിൽ കുറവായിരിക്കും അതെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇനി അല്ലറ ചില്ലറ സാധനങ്ങളേ വാങ്ങാനുള്ളൂ. അത് പോകുന്നതിനു മുമ്പെപ്പോഴെങ്കിലുമാകാമെന്ന് ഞാൻ തീർച്ചയാക്കി.
ദിവസങ്ങൾ മുന്നോട്ട് പോകവേ ഞാൻ എന്റെ ബ്ലഡ് പ്രഷർ മോണിറ്ററിൽ എന്റെ ബി.പി. നോക്കിത്തുടങ്ങി. അധിക ദിവസങ്ങൾ ഞാനത് ചെയ്തില്ല. കാരണം ഒരു ചൈനീസ് സാധനത്തിന്റെ ഗുണമേ അതിനുണ്ടായിരുന്നുള്ളൂ. എന്റെ പ്രഷർ എത്രയെന്ന് കൃത്യമായി നോക്കാനുള്ള കഴിവൊന്നും ആ ചൈനീസ് യന്ത്രത്തിനുണ്ടായിരുന്നില്ല.
…………………………………………………………………………………………………………തുടരും

2011, ജൂലൈ 29, വെള്ളിയാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 5
എന്റെ ബി.പി. കൂടുതലാണെന്ന കാര്യം എന്നെ വിഷമിപ്പിച്ചു. എന്തായാലും ഞാൻ വിശദമായ ഒരു ചെക്കപ്പ് നടത്താൻ തന്നെ അതിനാൽ തീരുമാനിച്ചു. ആകസ്മികമാകാം ഞാൻ ചെന്നെത്തിയത് കൈലാസ് ആസ്പ്ത്രിയിലാണ്. മറ്റൊന്നും കൊണ്ടല്ല; അടുത്തുള്ള ആസ്പത്രി അതാണ്. കൈലാസയാത്രയാണല്ലോ ഇതിനൊക്കെ കാരണം...അപ്പോൾ എത്തേണ്ടത് ഇവിടെത്തന്നെ...
ആസ്പത്രിയുടെ സ്വീകരണമുറിയിൽ തന്നെ കൈലാസനാഥന്റെ പൂജിച്ചു വച്ചിരിക്കുന്ന വലിയ പ്രതിമയുണ്ട്. ഞാനതിനെ നമിച്ച് മുന്നോട്ടു പോയി. ഔട്ട് പേഷ്യന്റ് വിഭാഗം കണ്ടു പിടിച്ചു.... നല്ലൊരു ജനറൽ ഡോക്റ്ററെ കാണണമെന്ന എന്റെ ഇംഗിതം ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ അറിയിച്ചു. 200 രൂപയാണ് കൺസൾട്ടേഷൻ ഫീ. ... കൊടുത്തു, പറഞ്ഞ തുക. പിന്നീട് കാത്തിരിപ്പായി... എന്റെ ടോക്കൺ നമ്പർ വരുന്നതു നോക്കി... എന്റെ ടോക്കൺ ആയപ്പോഴതാ ഡോക്റ്റർ എഴുന്നേറ്റ് പുറത്തേക്ക് പോകുന്നു. പിന്നീട് വരുന്നത് ഒരു മണിക്കൂർ കഴിഞ്ഞാണ്. ഇതിലപ്പുറം വേണോ പ്രഷർ കൂടിക്കൂടി വരാൻ... ഒടുവിൽ ഡോക്റ്റർ എന്നെ വിളിക്കുമ്പോൾ എന്റെ അതൃപ്തി എന്റെ മുഖത്ത് ഡോക്റ്റർ വായിച്ചിരിക്കണം...എന്റെ വാക്കുകളിലും അത് പ്രതിഫലിച്ചിരിക്കും.. തീർച്ച... ഞാനല്ലേ ആള്? അതായിരിക്കം ബി.പി. ചെക്ക് ചെയ്ത് അയാളെന്നെ ചീത്ത പറഞ്ഞത്. ഇത്രയും വലിയ ബി.പി. വച്ചാണോ നടക്കുന്നത് എന്നൊരു ചോദ്യം, ഇതൊന്നും അറിയാത്ത മൂഡനല്ലേ നീ എന്ന മട്ടിൽ! . എന്റെ ആരോഗ്യത്തിലെ അയാളുടെ ഉത്ക്കണ്ഠ കൊണ്ടൊന്നുമല്ല, മറിച്ച് പൈസ കുറെ ചെലവാക്കിപ്പിക്കാനുള്ള ഏർപ്പാടായിരുന്നു അത്. അയാൾ മൂത്രം, രക്തം,ഷുഗർ.... എന്തിന്? തൊണ്ടയിലെ ടി.സി.എഛ്. വരെ ചെക്ക് ചെയ്യാൻ വലിയൊരു തുണ്ടെഴുതി എനിക്കു നീട്ടി. പ്രഷറിനുള്ള മരുന്നും.... ഭാഗ്യത്തിന് (അയാളുടെ) രക്തത്തിന്റെ ഗ്രൂപ്പ് നോക്കാൻ പറഞ്ഞില്ല...
മരുന്നും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് ഓഫീസിൽ പോകാൻ പറ്റിയില്ല... ആശുപത്രി തന്നെ കാരണം... രാവിലെ 8 മണിക്ക് രക്തം... പിന്നെ മൂത്രം.... പിന്നീട് ഭക്ഷണം. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും രക്തം. (ഷുഗർ വിത്ത് ഫാസ്റ്റിങ്ങ് ഏന്റ് ഷുഗർ വിത്തൌട്ട് ഫാസ്റ്റിങ്ങ് എന്നല്ലേ രീതി). ഒടുവിൽ എല്ലാം കഴിയുമ്പോൾ സമയം ഉച്ചയായിരുന്നു....
വൈകുന്നേരം റിസൾട്ട് നോക്കുമ്പോൾ പ്രഷർ മാത്രമല്ല ഷുഗറും കൈമുതലായുണ്ടെന്ന അറിവ് എന്നെ ധന്യനാക്കി. ഞാനും ഇപ്പോൾ അത്തരക്കാരുടെ മാന്യനിരയിലേക്ക് എത്തിയിരിക്കയാണല്ലോ..... എനിയ്ക്ക് ടൈപ്പ്- 2 ഡയബറ്റിസാണ്. ഡോക്റ്റർ വീണ്ടും മരുന്നെഴുതി.... പോരാത്തതിന് ഹാർട്ടിന്റെ ആരോഗ്യം അറിയാൻ ടി.എം.ടി. ടെസ്റ്റും.... ഡയബറ്റിസിന്റെ ഭക്ഷണക്രമത്തിനായി ഒരു ഡയറ്റീഷ്യനെ കാണാനൊരു ഉപദേശവും... എന്തായാലും അയാളുടെ മരുന്നു കൊണ്ട് പ്രഷറിനു കുറവൊന്നും ഉണ്ടായില്ല... എന്നാലെന്താ? ആസ്പത്രിക്ക് അയ്യായിരത്തോളം രൂപ ഉണ്ടാക്കിക്കൊടുക്കാൻ അയാൾക്കീ സമയം കൊണ്ട് സാധിച്ചിരുന്നു.
ഞാൻ ടൈപ്പ്-2 ഡയബറ്റിസ് എന്താണെന്നു ഇന്റർനെറ്റിൽ നോക്കി പഠിക്കാൻ തുടങ്ങി... അതിനു പറ്റുന്ന ഭക്ഷണ രീതികൾ ഇന്റർനെറ്റിൽ നോക്കിത്തുടങ്ങി... സവാള പച്ചയ്ക്ക് തിന്നുക, കയ്പക്ക വേവിച്ച് തിന്നുക, അരി ഭക്ഷണം ഉപേക്ഷിക്കുക, കാന്റീൻ ഭക്ഷണം വേണ്ടെന്നു വയ്ക്കുക, ചപ്പാത്തി ഉണ്ടാക്കി തിന്നുക എന്നിങ്ങനെയായി എന്റെ ജീവിതരീതി. ചായ, കാപ്പി, മധുരം എന്നിവ വേണ്ടെന്നു വച്ചു. ശനിയാഴ്ച പോയി ടി.എം.ടി. ടെസ്റ്റും ഫാസ്റ്റിങ്ങ് ഷുഗർ ടെസ്റ്റും നടത്തി... ടി.എം.ടി. ചെയ്തത് ഒരു മലയാളിയായിരുന്നു. അതല്ലെങ്കിലും അങ്ങനെയേ വരൂ, എന്തെന്നാൽ ഇവിടങ്ങളിലെ പാരാമെഡിക്കൽ സ്റ്റാഫ് മുഴുവനും മലയളികളാണ്. വൈകുന്നേരം പുതിയൊരു ഡോക്റ്ററെ കണ്ടു. ആവൂ.... എന്തൊരാശ്വാസം... അയാൾ എന്തെല്ലാം ചോദിക്കുന്നു.. എന്തെല്ലാം കേൾക്കുന്നു... എന്തൊരു ക്ഷമ..... എന്തൊരു പെരുമാറ്റം. ആദ്യത്തവനെ കണ്ടത് മണ്ടത്തരമയി എനിക്ക് തോന്നി. ഹാർട്ടിനൊന്നും ലവലേശം കേടില്ല.. എല്ലാം പെർഫെക്റ്റ്... ഷുഗറിനു കുറവുണ്ട്. എങ്കിലും മരുന്നു കഴിക്കാൻ ഡോക്റ്റർ നിർദ്ദേശിച്ചു... ഞാൻ മരുന്നു സേവ തുടങ്ങി....
ദിവസങ്ങൾ മുന്നോട്ട് നീങ്ങി... ജൂലായ് ഒന്നിനാണ് കൈലാസ യാത്ര തുടങ്ങുന്നത്. ജൂൺ 28ന് ആണ് അതിനു മുമ്പായുള്ള മെഡിക്കൽ ടെസ്റ്റ്.... ജൂൺ 27ന് വൈകുന്നേരം ഗുജറാത്ത് സമാജ് സദനിൽ എത്തണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൈലാസയാത്രയിൽ പങ്കെടുക്കാനെത്തുന്ന യാത്രികർ ഒത്തുചേരുന്നത്. ഇവിടെ നിന്നാണ് യാത്രപുറപ്പെടുന്നതും. ആ സ്ഥലം കണ്ടു പിടിക്കണമെന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവിടെ എത്തിച്ചേരേണ്ട ദിവസം സമയത്തെത്താൻ പറ്റാതെ പോയലോ... പോകുമ്പോൾ, അവിടെ സംഘാടകരിൽ ആരെയെങ്കിലും കാണാനായാൽ യാത്രയെക്കുറിച്ച് കൂടുതൽ ചോദിക്കുകയുമാവാമല്ലോ.
രാജ് നിവാസ് റോഡ്, സിവിൽ ലൈൻസ് എന്നാണ് ഗുജറാത്ത് സമാജ് സദന്റെ അഡ്രസ്സ്. ഞാൻ ഇന്റർനെറ്റിൽ അങ്ങോട്ടുള്ള വഴി തപ്പി. 'സിവിൽ ലൈൻസ്'-ൽ മെടോ സ്റ്റേഷനുണ്ട്. അപ്പോൾ മെട്രോയിൽ പോകുന്നതാണെളുപ്പം. ഒരു ദിവസം അങ്ങോട്ടായി എന്റെ യാത്ര. സിവിൽ ലൈൻസിൽ വണ്ടി ഇറങ്ങിയ ഞാൻ ഗുജറാത്ത് സമാജ് സദൻ അന്വേഷിച്ചു. എല്ലാവർക്കും അറിയുന്നതാണീ സ്ഥാപനം. ആളുകൾ പറഞ്ഞതനുസരിച്ച് ഞാൻ മുന്നോട്ട് നടന്നു. അഞ്ച് മിനിറ്റിനകം ഞാനവിടെ എത്തിച്ചേർന്നു.
സ്ഥാപനം പേരുപോലെത്തന്നെ ഗുജറാത്ത് ഗവണ്മെന്റിന്റേതാണ്. ഇവിടെ ഡൽഹി ഗവണ്മെന്റിന്റെ വകയായി ഒരു ഭക്തസേവാസമിതി പ്രവർത്തിക്കുന്നുണ്ട്. അ സമിതിയാണ് യാത്ര തുടങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഞാനതിന്റെ പ്രസിഡന്റിനെ കണ്ടു; സംസാരിച്ചു, എന്റെ സംശയങ്ങൾ ഉന്നയിച്ചു... എല്ലാത്തിനും തൃപ്തികരമായ മറുപടി.
സംഭാഷണ മദ്ധ്യേ പ്രസിഡന്റ് എനിക്കായി ചായക്ക് ഓർഡർ കൊടുത്തു... ഞാനദ്ദേഹത്തെ ഓർമ്മിപ്പിച്ചു. .. "ബിനാ ചീനി കാ" എന്ന്... ഇപ്പോഴങ്ങനെയാണ്...ശരീരത്തിന് മധുരത്തിന്റെ ആവശ്യമില്ല. തന്നെത്താനെ ശരീരത്തിൽ ആവശ്യത്തിന് പഞ്ചസാരയുണ്ടല്ലോ! ഷുഗറുണ്ടെന്നും മധുരമുള്ള ചായ കുടിക്കാറില്ലെന്നും ഷുഗർ കാരണം കൈലാസയാത്ര നടക്കാതെ പോകുമോ എന്നൊരു ശങ്കയുണ്ടെന്നും ഞാനദ്ദേഹത്തോട് പറഞ്ഞു. അതിലത്ര ബേജാറാവാനില്ലെന്നും ഷുഗറുണ്ടെന്നു വച്ച് ആരേയും പോകാൻ അനുവദിക്കാതിരിക്കാറില്ലെന്നും മെഡിക്കൽ ടെസ്റ്റിൽ പാസായാൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അയാൾ പറഞ്ഞപ്പോൾ എനിയ്ക്ക് വലിയ പ്രതീക്ഷയായി.
പുറത്ത് തൂക്കാവുന്ന വലിയൊരു ബാഗ്, ഒരു ജോടി റെയ്ൻ കോട്ട്, ഒരു ജോടി ട്രാക്ക് സ്യൂട്ട്, ഒരു ടോർച്ച്, പൂജാസാധനങ്ങൾ, സാധനങ്ങൾ പൊതിയാനുള്ള ചാക്ക്, കയർ, കുത്തി നടക്കാനുള്ള ചൂരൽ വടി എന്നിവ ഈ കമ്മിറ്റി ഫ്രീയായി നൽകുമത്രെ.
യാത്രികർക്ക് താമസിക്കാനുള്ള ഡോർമിറ്ററി ഞാൻ നോക്കിക്കണ്ടു. സൗകര്യം വലുതായൊന്നുമില്ല. ഉറങ്ങാൻ താഴേയും മേലേയും ആയി ഡബിൾ ഡക്കർ സംവിധാനത്തിലുള്ള വീതി കുറഞ്ഞ കിടക്കകൾ...ഏതാണ്ട് 50 പേർക്ക് താമസിക്കാനുള്ള സൗകര്യം അവിടെയുണ്ട്. എന്നാലും ദൂരദേശങ്ങളിൽ നിന്നും വരുന്ന യാത്രികർ പരിമിതമായ സൗകര്യങ്ങളിൽ ഇവിടെ താമസിക്കുമ്പോൾ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഞാൻ ഇവിടെ വന്നു തള്ളുന്നത് ശരിയല്ലെന്നെനിക്ക് തോന്നി. അതുകൊണ്ടു തന്നെ അവിടെ താമസിക്കേണ്ടെന്ന് ഞാൻ തീർച്ചയാക്കുകയും ചെയ്തു.
ഗുജറാത്ത് സമാജ് സദനിലേക്കുള്ള വഴി മനസ്സിലായ ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു പോന്നു. മെഡിക്കൽ ടെസ്റ്റ് ദൽഹിയിലെ ഹാർട്ട് ഏന്റ് ലങ്ങ് ആസ്പത്രിയിലാണ്. ആ ആസ്പത്രി കണ്ടുപിടിക്കാനായിരുന്നു അടുത്ത ദിവസത്തെ യാത്ര.
മഴ പെയ്തുകൊണ്ടിരുന്നു. ഞായറാഴ്ചയായതിനാൽ അവധി ദിവസവും..... അതു രണ്ടും കൊണ്ടുമായിരിക്കാം മെട്രോയിൽ തിരക്ക് തീരെ കുറവ്. വണ്ടിയ്ക്ക് തന്നെ ഒരാലസ്യം. ഓരോ സ്റ്റേഷനിലും അത് പതിവിലും കൂടുതൽ കിടക്കുന്നതായി എനിയ്ക്ക് തോന്നി.. ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലെത്തിയപ്പോൾ ഞാനിറങ്ങി. ഇടത്തെ പ്ലാറ്റ്ഫോം വഴിയാണോ വലത്തെ പ്ലാറ്റ്ഫോം വഴിയാണോ പുറത്തേയ്ക്ക് പോകേണ്ടതെന്നറിയാത്ത ഞാൻ അടുത്തു കണ്ട പോലീസുകാരനോട് വിവരം തിരക്കി.... ഈ ഹാർട്ട് ഏന്റ് ലങ്ങ്സ് ഇൻസ്റ്റിറ്റിയൂട്ടിലേയ്ക്ക് എങ്ങനെ പോകും? ഗെയ്റ്റ് നമ്പർ 1 വഴി പുറത്തിറങ്ങി ഓട്ടോ പിടിച്ചാൽ മതിയെന്നയാൾ എന്നെ ഉപദേശിച്ചു. ഗെയ്റ്റ് നമ്പർ 1 അവസാനിക്കുന്നത് മെയിൽ റോഡിലാണ്. സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ വിവേകാനന്ദന്റെ വലിയ പൂർണ്ണകായ പ്രതിമ എന്റെ കണ്ണിൽ പെട്ടു. കയ്യു രണ്ടും മുന്നിൽ കെട്ടിയുള്ള സ്വാമിയുടെ ആ നിൽപ്പ്.. എന്തൊരു ഗാംഭീര്യം...വേഷം സ്വാമിയുടേതാണെ ങ്കിലും കാലിൽ ഷൂസാണുള്ളത്. എന്തൊരു യോജിപ്പ്? ആരുടെ ബുദ്ധിയിലാണാവോ ഇങ്ങനെയൊരു രൂപം തെളിഞ്ഞത്?
റോഡിൽ നിറയെ സൈക്കിൾ റിക്ഷകൾ നിൽപ്പുണ്ട്. ഞാൻ അടുത്തുകണ്ട ഒരാളോട് എനിയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മുന്നിൽ കാണുന്ന റെഡ് ലൈറ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ഈ ആസ്പത്രിയായെന്ന് അയാൾ പറഞ്ഞു. ഞാൻ അതു വഴി നടന്നു. അഞ്ചു മിനിറ്റ് പോലും വേണ്ടി വന്നില്ല എനിക്കവിടെയെ ത്താൻ. ഇതിനാണ് റിക്ഷയിൽ പോകാൻ പറഞ്ഞത്. അല്ലെങ്കിലും ഈ നഗരവാസികൾക്ക് നടക്കുക എന്നു പറഞ്ഞാൽ അലർജിയാണ്. ഹോസ്പിറ്റലിന്റെ മുകളിലത്തെ നിലയിൽ നിൽക്കുകയാണെങ്കിൽ മെട്രൊസ്റ്റേഷൻ വ്യക്തമായി കാണാൻ പറ്റുമെന്നെനിയ്ക്ക് തോന്നി.
ഹോസ്പിറ്റലിന്റെ മുന്നിൽ വലിയതായി പേരെഴുതി വച്ചിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലെന്നും. വലിയ ഡിസ്പ്ലേ ബോഡിൽ സമയവും ടെമ്പറേച്ചറും കാണിച്ചിട്ടുണ്ട്. മണി പത്തു പോലുമായില്ല. മഴ പെയ്യുന്നുണ്ട്; എന്നിട്ടും ടെമ്പറേച്ചർ 29 ഡിഗ്രിയുണ്ട്. ഞാൻ നേരേ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് കടന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ കെട്ടും മട്ടും. അതിഥികൾക്കിരിക്കാനൊക്കെ നല്ല സൗകര്യങ്ങൾ. അങ്ങും ഇങ്ങും ആരൊക്കെയോ ഇരിപ്പുണ്ട്. ഒരാസ്പത്രിയുടെ ചൂരൊന്നും എനിക്കവിടെ അനുഭവപ്പെട്ടില്ല.. ഞാൻ റിസപ്ഷനിഷ്റ്റിനെ കണ്ടു.. ഞാനൊരു കൈലാസ് യാത്രികനാണെന്നും കൈലാസ് യാത്രികർ എവിടെയാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ഉള്ള എന്റെ വാക്കുകൾക്ക് ഇവിടെത്തന്നെ എന്ന ഉത്തരം വന്നു. കൂടുതലൊന്നും എനിക്കറിയാനുണ്ടായിരുന്നില്ല. ഈ ഹോസ്പിറ്റലിലേക്കുള്ള വഴിയായിരുന്നു അറിയേണ്ടിയിരുന്നത്. അത് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്ര വേഗം ഇത് സാധിക്കുമെന്ന് പോരുമ്പോൾ കരുതിയിരുന്നില്ല. എന്തായാലും ഞാൻ ശ്രീരാമകൃഷ്ണാശ്രം മാർഗ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടന്നു. തലയ്ക്കു മുകളിലെ മെട്രോ പാതയിലൂടെ വണ്ടികൾ വന്നും പോയും ഇരിക്കുന്നുണ്ട്. ഇനിയെന്ത് ചെയ്യും എന്നായി മനസ്സിൽ. മഴ അപ്പോഴും പെയ്യുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവ്. ഞാൻ അടുത്ത് കണ്ട ഒരു തട്ടുകടയുടെ മുന്നിൽ നിന്നു.
അവിടെ നല്ല തിരക്ക്. കടക്കാരൻ ചായയും ബ്രഡ് മൈദമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന സ്നാക്സും ഉണ്ടാക്കി വിൽക്കുകയാണ്. ചായക്കും സ്നാക്സിനും നല്ല ഡിമാന്റ്. ചെറുപ്പക്കാരും വയസ്സന്മാരും ചായ കുടിക്കുന്നുണ്ട്. എനിക്കും കുടിക്കണം ഒരു ചായ. രാവിലെ ആയതിൽ പിന്നെ ചായ ഒന്നു പോലും കുടിച്ചിട്ടില്ല. അല്ലെങ്കിലും ഇപ്പോഴതെല്ലാം കുറവാണ്. ഉപ്പിടാതെ വേവിച്ച വെണ്ടക്കക്കറിയും ഉപ്പിടാതെ തന്നെ ഉണ്ടാക്കിയ നാലു ചപ്പാത്തിയുമാണ് രാവിലെ കഴിച്ചത്........ കടക്കാരന്റെ സ്റ്റൗവിൽ ചായ തിളച്ചുകൊണ്ട് കിടക്കുന്നുണ്ട്. ഞാൻ ഉറക്കെ കടക്കാരൻ പയ്യനോട് പറഞ്ഞു..."ബിനാ ചീനീ കാ ഏക് ചായ്.........." ഭാഗ്യം...പയ്യൻ അടുപ്പത്തു കിടന്ന ചായ വേഗം ഒരു കെറ്റിലിലേക്കൊഴിച്ചു. അവൻ വേറെ ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. എന്റെ ആവശ്യം അവൻ അംഗീകരിച്ചിരിക്കുന്നു. ഇന്നലെ ഒരുത്തൻ പറഞ്ഞത് കുറെ നേരം നിന്നാൽ മധുരമില്ലാത്ത ചായ ഉണ്ടാക്കി തരാമെന്നാണ്. ഭാഗ്യം, ഇന്നങ്ങനെയല്ല.
നല്ല ചായ. മധുരമില്ലെന്നതൊഴിച്ചാൽ പ്ലാസ്റ്റിക് കപ്പിലാണ് എന്നത് മാത്രമേ ഒരു കുറവായി അതിനുള്ളു. ഈശ്വരാ, എന്നാണീ പ്ലാസ്റ്റിക്ക് കപ്പൊക്കെ ഉപയോഗിക്കുന്നത് ഇവർ നിറുത്തുക? ചായ കുടിക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കവറുകളും അങ്ങുമിങ്ങും പരന്നു കിടക്കുന്നു. ഈ നഗരവാസികൾക്കൊന്നും ഈ പ്ലാസ്റ്റിക്കിന്റെ ദോഷം അറിയാതെ പോകുന്നതെന്താണ്? ചുറ്റും നോക്കുന്നതിനിടയിൽ ചിത്രഗുപ്തമന്ദിർ എന്നെഴുതിയ ഒരു ബോർഡ് എന്റെ മുന്നിൽ തടഞ്ഞു. ബോഡിനു താഴെയുള്ള വാതിൽ അടഞ്ഞു കിടക്കുകയാണ്. പക്ഷേ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിനപ്പുറം വലിയൊരു അമ്പലമാണെന്നും അതിന് വേറെ വാതിലുണ്ടെന്നും എനിക്ക് മനസ്സിലായി. ആവൂ. സമയം പോകാൻ ഒരു വഴിയായി.
ചായ കുടിച്ച് കപ്പു ചുരുട്ടി ഒരു കുപ്പത്തൊട്ടിയിലിട്ട് ഞാൻ പതുക്കെ ചിത്രഗുപ്തമന്ദിരത്തിലേക്ക് നടന്നു. ആകപ്പാടെ നോക്കുമ്പോൾ ഒരമ്പലത്തിന്റെ പ്രതീതിയൊക്കെ ഉണ്ടെന്നു പറയാം. അല്പം പഴക്കം തോന്നും. മന്ദിരത്തിന് വിശാലമായ വിസ്തീർണ്ണമുണ്ട്. പറമ്പിൽ പുരാതനമായ ആൽവൃക്ഷവും മറ്റുമുണ്ട്. ഏതോഭാഗത്ത് ആരൊക്കെയോ താമസിക്കുന്ന പോലെയും എനിക്ക് തോന്നി. മഴയുള്ളതുകൊണ്ടാകാം അവിടെയും ആള് കുറവാണ്. ചിത്രഗുപ്തന്റെ അമ്പലം കാണുന്നതാദ്യമായാണ്. നല്ല സദ്യ പ്രതീക്ഷിച്ച് കല്യാണത്തിന് ചെല്ലുമ്പോൾ കഴിക്കാൻ കഞ്ഞി കിട്ടുമ്പോഴുള്ള പ്രതീതിയാണ് എനിയ്ക്കമ്പലത്തിൽ കയറിയപ്പോൾ തോന്നിയത്. മറ്റേതൊരു വടക്കെ ഇന്ത്യൻ അമ്പലം പോലെ ഇവിടെയും മാർബ്ബിളിൽ തീർത്ത ശിവനും പാർവതിയും കൃഷ്ണനും രാധയും സീതാരാമലക്ഷ്മണന്മാരും എന്നു വേണ്ട നൂറായിരം ദൈവങ്ങൾ... ഏതാണ് ചിത്രഗുപ്തൻ എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവിടങ്ങളിലെ ഹനുമാനെക്കാണാനാണ് രസം. ആകപ്പാടെ കാവി പെയിന്റടിച്ച ഒരു കോമാളി രൂപം. ഭക്തിയുടെ ഒരു ലാഞ്ചന പോലും എന്റെ മനസ്സിൽ ഉണ്ടായില്ല. ഞാൻ അവിടെയാകെ ഒരു വട്ടം ചുറ്റിനടന്ന് പുറത്തിറങ്ങി.
വീണ്ടും ഞാൻ മെട്രോ സ്റ്റേഷനിലേക്ക് തന്നെ നടന്നു. അപ്പോൾ വിവേകാനന്ദന്റെ പ്രതിമ വീണ്ടും എന്റെ കണ്ണിൽ പെട്ടു. അപ്പോൾ എന്റെ തലയിൽ അര മണിക്കൂർ മുമ്പേ കത്തേണ്ടിയിരുന്ന ട്യൂബ് ലൈറ്റ് കത്തി. ഇവിടെയാണ് ശ്രീരാമകൃഷ്ണാശ്രമം എന്ന അറിവ് എന്റെ പൊള്ളയായ തലയിൽ കയറി വരാൻ സ്റ്റേഷന്റെ പേരോ വിവേകാനന്ദന്റെ പ്രതിമയോ അതുവരെ സഹായിച്ചില്ലായിരുന്നു. അടുത്തു കണ്ട ഒരാളിൽ നിന്നു കിട്ടിയ അറിവനുസരിച്ച് ഞാൻ മുന്നോട്ട് നോക്കി.. അതാ കാണുന്നൂ ശ്രീരാമകൃഷ്ണാശ്രമം. ഞാനങ്ങോട്ട് നടന്നു. മുന്നിൽ ആശ്രമം, വലതു വശത്ത് മെട്രൊ സ്റ്റേഷൻ. സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിറങ്ങിയാൽ എത്തുന്നത് ആശ്രമത്തിലാണ്. വിശാലവും ശാന്തസുന്ദരവുമായ ആശ്രമം കോമ്പൗണ്ട്. ഞാനാദ്യം കയറിയത് ക്ഷേത്രസമാനമായ പ്രധാന കെട്ടിടത്തിലേയ്ക്കായിരുന്നു. മഴ കാരണമായിരിക്കാം, അവിടെയും ആൾ കുറവു തന്നെ. രണ്ടു മൂന്നു പേർ അവിടെ ഹാളിലിരുന്നു ധ്യാനിക്കുന്നുണ്ട്. ഞാൻ നേരെ പരമഹംസരുടെ ധ്യാനലീനമായ പ്രതിമക്ക് മുന്നിൽ പോയി നിന്നു. വിവേകാനന്ദന്റേയും ശാരദാദേവിയുടേയും പ്രതിമകൾ ഇരുവശങ്ങളിലുമുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങളൊക്കെ അവിടെ കണ്ടു. ഞാൻ പ്രതിമക്ക് മുന്നിൽ നീണ്ടു നിവർന്ന് നമസ്ക്കരിച്ചു. തുടർന്ന് ഹാളിൽ ചുറ്റി നടന്നു. വിവേകാനന്ദൻ മുതൽ ഒരു പാടു പേരുടെ ഫോട്ടോകൾ ചുമരിലുണ്ട്. അർദ്ധനഗ്നരായ സന്യാസികൾ മുതൽ മാന്യമായ വേഷം ധരിച്ചവർ വരെ. ബ്രഹ്മാനന്ദ, ശിവാനന്ദ, അഖണ്ഡാനന്ദ, വിജ്ഞാനാനന്ദ, ശാരദാനന്ദ, രാമകൃഷ്ണാനന്ദ, നിരഞ്ജനാനന്ദ, തുരീയാനന്ദ, അദ്വൈതാനന്ദ, സുബോധാനന്ദ, ത്രിഗുണാതീതാനന്ദ, പ്രേമാനന്ദ, അത്ഭുതാനന്ദ, യോഗാനന്ദ എന്നിങ്ങനെ.... ഹൗ, ആനന്ദന്മാർ അവസാനിക്കുന്നില്ല... കാലം മാറിയപ്പോൾ ആ പേരിനും മാറ്റം വന്നു. പിന്നീട് ഉള്ള ഒരാളിന്റെ പേർ രംഗനാഥാനന്ദജി മഹാരാജ് എന്നാണ്.
ഞാൻ ധ്യാനമന്ദിരത്തിൽ നിന്നു പുറത്ത് കടന്നു ചുറ്റി നടന്നു. മാവുകൾ കായ്ച്ചു നിൽക്കുന്നു. നിറയെ മാങ്ങകൾ. മുറ്റത്തു നിറയെ പൂന്തോട്ടം. നിറയെ ചെന്താമരകൾ വിടർന്നു നിൽക്കുന്നു. അടുത്ത് തന്നെ ജനറൽ ലൈബ്രറി. നെഹ്രു ഉദ്ഘാടനം ചെയ്തതാണ്. ഡൽഹി യൂനിവേഴ്സിറ്റിയുടെ ഒരു ലൈബ്രറിയും അവിടെ കണ്ടു. ഓഡിറ്റോറിയം, ഹാൾ, കമ്പ്യൂട്ടർ പഠനകേന്ദ്രം... എന്തെല്ലാമൊക്കെയോ അവിടെയുണ്ട്. ആശ്രമവുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതും അവിടെ തന്നെ. ആധുനികമായ, കമ്പ്യൂട്ടറൈസ് ചെയ്ത, ക്രഡിറ്റ് കാർഡ് പേമെന്റ് സൗകര്യമുള്ള വലിയൊരു പുസ്തകവില്പനശാലയും അവിടെയുണ്ട്. പരമഹംസരുടെ ഒരു ബുക്കും വാങ്ങി ഞാനവിടം വിട്ടു.
പുറത്തിറങ്ങിയപ്പോഴതാ കാണുന്നു ഒരു ശിവമന്ദിർ. ഭക്തിയൊന്നും തോന്നിയില്ലെങ്കിലും ഞാൻ ആ കോൺക്രീറ്റ് കെട്ടിടത്തിലും ഒന്ന് കയറി നമിച്ചു. പുറത്തിറങ്ങുമ്പോൾ അതാ കാണുന്നൂ പ്രാചീൻ ഹനുമാൻ മന്ദിർ... അവിടെയും ഞാൻ കയറി കാവിഹനുമാനെ ദർശിച്ച് തിരിച്ചിറങ്ങി.
വയർ വിശന്നു തുടങ്ങിയിരുന്നു. റോഡിൽ പല തരത്തിലുള്ള പഴങ്ങൾ. ഇത്തരം അവസരങ്ങൾ ഞാൻ പാഴക്കാറില്ല. കിട്ടാവുന്ന പഴങ്ങളെല്ലാം വാങ്ങി തിന്നുന്നവനാണ് ഞാൻ. പക്ഷേ ഒരു മാസമായി ഇപ്പോൾ ഡയറ്റിലാണ്. പഴം കഴിക്കാറേയില്ല. പഴങ്ങളെല്ലാം ഷുഗറാണത്രേ! ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റാത്താലുള്ള വിഷമം ജീവിതത്തിലാദ്യമായി ഞാൻ മനസ്സിലാക്കി.
ഞാൻ സ്റ്റേഷനിലേക്ക് നടന്നു. പിന്നീട് മെട്രോ ട്രെയിൻ വഴി വീട്ടിലേക്കും...
അപ്പോഴും എനിക്കൊന്നേ ചിന്തയുണ്ടായിരുന്നുള്ളൂ... ഈശ്വരാ... പ്രഷറും ഷുഗറും കാരണം മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട് എന്റെ കൈലാസയാത്ര മുടങ്ങുമോ???

2011, ജൂൺ 28, ചൊവ്വാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 4
അതിനിടയ്ക്ക് എനിക്ക് ഒരു കവർ വന്നു. കൈലാസ് മാനസ സരോവർ യാത്രയുടെ 2011-ലെ ഹാൻഡ് ബുക്കായിരുന്നു അത്. മനോഹരമായ ചെറിയ ഒരു പുസ്തകം... ഹിമാലയത്തിന്റെ വർണ്ണ ചിത്രങ്ങളോടെ. ... അതോടു കൂടി കൈലാസയാത്രയെക്കുറിച്ച് ഞാൻ സ്വപ്നം കാണാനും തുടങ്ങി.
ഒരു KUMAON MANDAL VIKAS NIGAM എന്ന സ്ഥാപനത്തിൽ നിന്നായിരുന്നു അത് വന്നത്. KMVN എന്ന് ചുരുക്കം. അവരാണ് ഈ യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. പണം അടച്ച എല്ലാവർക്കും ഈ ബുക്ക് അയച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്.
ഈ KUMAON എന്നത് ഉത്തർഖണ്ഡിലെ ഒരു ഭൂപ്രദേശമാണ്. ഞാനതിനെ 'കുമാവോൺ' എന്നാണ് വായിച്ചിരുന്നത്. എന്നാൽ അതിന്റെ ശരിയായ ഉച്ചാരണം കുമാവോം എന്നാണ്. അഥവാ അങ്ങനെയാണ് ഹിന്ദിക്കാർ അതിനെ വായിക്കുക. അല്ലെങ്കിലും ഈ ഹിന്ദിക്കാരുടെ എഴുത്തും വായനയും അങ്ങനെയാണ്. 'കുവാൻ' (KUAN) എന്നെഴുതി 'കുവാം' എന്ന് വായിക്കും. നമ്മൾ 'ആകാംക്ഷ' എന്ന വാക്ക് ഇംഗ്ലീഷിൽ Akamksha എന്നെഴുതുമ്പോൾ അവർ AkaNksha എന്നെഴുതും, എന്നിട്ട് ആകാംക്ഷ എന്നു വായിക്കും. പക്ഷേ, എനിക്കതിനെ 'ആകാൻക്ഷാ' എന്നേ വായിക്കാനാകൂ. ഈ 'ആകാൻക്ഷാ'എന്നത് ഈ ഹിന്ദിക്കാർ അവരുടെ പെൺകുട്ടികൾക്കിടുന്ന പേരാണ്. കൂടെ ജോലി ചെയ്ത ആ പേരുള്ള ഒരു കുട്ടിയാണ് അതിനെ 'ആകാൻക്ഷാ' എന്നല്ല 'ആകാംക്ഷ' എന്നാണ് ഉച്ചരിക്കേണ്ടതെന്ന് പറഞ്ഞു തന്നത്. ഇതു പോലെ തന്നെയാണ് അവർ 'സംസാരം' എന്നതിന് 'സൻസാർ' എന്നെഴുതുന്നത്.
അവസാനം ഒരു ഓം ഉണ്ടെന്നതല്ലാതെ കേൾക്കാൻ ഒട്ടും സുഖമുള്ളതല്ല കുമാവോം എന്ന ഈ സ്ഥലപ്പേര്. എന്താണാവോ അതിനർത്ഥം? അല്ലെങ്കിലും പല സ്ഥലപ്പേരുകളും അങ്ങനെയാണ്. ദൽഹിയിലെ ഒരു സ്ഥലമാണ് 'പഞ്ച്കുയീയാം' എന്നത്. അതിന്റെ അർത്ഥം അവർക്കറിയാമോ എന്തോ? ഇന്ദ്രപ്രസ്ഥം, യമുന എന്നിങ്ങനെ കേൾക്കാൻ ഇമ്പവും അർത്ഥവും ഉള്ള പേരുകൾക്കൊപ്പം തന്നെ കേൾക്കാനും പറയാനും സുഖമില്ലത്ത ഇത്തരം സ്ഥലപ്പേരുകളും നമ്മൾ കാണുന്നു. ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും കാണാം ഇത്തരം പേരുകൾ . 'കാട്ടകാമ്പാൽ' എന്നത് കേരളത്തിലെ ഒരു സ്ഥലമാണ്. അതിന്റെ അർത്ഥം കാട്ടകാമ്പാലുകാർക്കുപോലും അറിയില്ലായിരിക്കും... ഇന്ത്യയിലെ സ്ഥലപ്പേരുകളിൽ ഇത്തരം വൈജാത്യം നില നിൽക്കുമ്പോഴും കേരളത്തിൽ 'പൂജപ്പുര'യും ഡൽഹിയിൽ 'ഭജനപ്പുര'യും സ്ഥലപ്പേരുകളായിട്ടുള്ളത് നമ്മുടെ 'നാനാത്വത്തിലെ ഏകത്വ'ത്തിന് തെളിവുകളാണ്.
ഒരു യാത്രികന് വേണ്ട സകല നിർദ്ദേശങ്ങളും അടങ്ങുന്നതായിരുന്നു KMVN അയച്ചു തന്ന ആ പുസ്തകം. ഒരു ചെറിയ യാത്രാവിവരണം എന്ന് വേണമെങ്കിൽ പറയാവുന്ന വിധം ഓരോ ദിവസവും ചെയ്യുന്ന യാത്രയുടേയും എത്തുന്ന സ്ഥലത്തിന്റേയും വിവരങ്ങൾ അതിൽ കൊടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഒടുവിൽ ഡൽഹി മുതൽ ഉള്ള യാത്രയുടെ റൂട്ട്മാപ്പും കൊടുത്തിട്ടുണ്ട്. ഞാൻ അതിലൂടെ കണ്ണോടിച്ചു. വാഹനത്തിൽ പോകാവുന്ന സ്ഥലങ്ങൾ, നടന്നു പോകേണ്ട വഴികൾ, യാത്രയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അതിലുണ്ട്.
ഞാൻ അതിലെ സ്ഥലങ്ങൾ ഒരോന്നായി നോക്കി. ഡൽഹി കഴിഞ്ഞാലുള്ള അടുത്ത സ്ഥലം കാത്ഗോഡം ആണ്. ഇവിടെ നിന്നാണ് ഹിമാലയ മലനിരകൾ തുടങ്ങുന്നത്. തീർത്ഥയാത്രയുടെ മല കയറ്റം തുടങ്ങുന്നത് ഇവിടെനിന്നാണ് എന്ന് വേണമെങ്കിൽ പറയാം. ശബരിമലയാത്രയിൽ പമ്പയിൽ നിന്ന് മല കയറ്റം തുടങ്ങുന്നതുപോലെ. ഈ കാത്ഗോഡം എന്ന സ്ഥലപ്പേര് എനിക്ക് ഒട്ടും പിടിച്ചില്ല. ഒട്ടും ഭാരതീയമല്ലാത്ത പേർ. ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ ഉള്ള ഭാരതീയമായ സ്ഥലപ്പേരുകൾ കേട്ടിട്ടുള്ള എനിക്ക് ഈ സ്ഥലപ്പേർ അരോചകമായി തോന്നി. യാത്ര തുടങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടെ ഒരു ഗണപതിക്ഷേത്രം വേണ്ടതാണെന്നെനിക്ക് തോന്നി. എന്നിട്ട് ആ സ്ഥലത്തിന് ഗണേശമണ്ഡപം എന്ന് പേർ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നൂ എന്നും. അപ്പോൾ ഈ കാത്ഗോഡം എന്ന പേരും ഒഴിവായിക്കിട്ടുമായിരുന്നു. എന്നിട്ട് വേണം അവിടെ ഗണപതിക്ക് തേങ്ങ ഉടച്ചിട്ട് മല കയറ്റം തുടങ്ങാൻ. ഗണപതിക്ക് തേങ്ങ ഉടക്കാതെ എന്ത് യാത്ര? എന്ത് തീർത്ഥാടനം? പക്ഷേ, ഡൽഹിയിലെ നാളികേരത്തിന്റെ വില മനസ്സിലോർത്തപ്പോൾ ഞാൻ അറിയാതെ ഈശ്വരാ എന്നു പറഞ്ഞു പോയി.
യാത്രയിലെ അടുത്ത സ്ഥലം 'ഭീംതാൾ' ആണ്. -- ഭീമതളം. ഈ പേര് കൊള്ളാം; തികച്ചും ഭാരതീയം തന്നെ. ദ്രൗപദിയുടെ മനോകാമന നിറവേറ്റാൻ സൗഗന്ധിക പുഷ്പം തേടി ഹിമാലയത്തിലേക്ക് പോകുമ്പോൾ പണ്ട് ഭീമനെങ്ങാൻ ഇവിടെ താമസിച്ചുകാണും. അങ്ങനെയായിരിക്കാം ഈ പേർ വന്നത്. പൂവും തേടി നടക്കുമ്പോൾ എന്തൊക്കെയായിരുന്നുവോ ആവോ ഭീമന്റെ മനസ്സിൽ ഉണ്ടായിരുന്നത്? വില്ലാളി വീരനായ അർജുനൻ ഭർത്താവായി ഉണ്ടായിട്ടും ദ്രൗപദി ഭീമനെയാണ് കൽഹാരപുഷ്പം പറിക്കാൻ ഹിമാലയത്തിലേക്കയച്ചത്. എന്തായിരുന്നുവോ ആവോ അതിനു കാരണം? ഭീമനു മാത്രമേ ഇത്രയും ശ്രമകരമയ കാര്യം ഉദ്യമിക്കാൻ പറ്റൂ എന്നവൾ കരുതിക്കാണണം. അതോ, കുറേ ദിവസത്തേക്ക് ഭീമനെ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന വല്ല ദുരുദ്ദേശവും അവൾക്കുണ്ടായിരുന്നുവോ ആവോ? അഞ്ചല്ലായിരുന്നുവോ പാഞ്ചാലിക്കാണുങ്ങൾ?
ഇനി ഭീമൻ ഹിഡിംബിയെ കണ്ടതും അവർക്ക് ഘടോല്ക്കചൻ ജനിച്ചതും ഇവിടെ വച്ചായിരുന്നുവോ ആവോ? ഒരു പക്ഷേ അങ്ങനെയും ആകാം. അതൊന്നും അന്നൊരു പ്രശ്നവും സമൂഹത്തിൽ ഉണ്ടാക്കിയിരുന്നില്ല. രാജഭരണത്തിന്റെ 'ടെൻഷൻ' കുറക്കാൻ ഇമ്മാതിരി കാര്യങ്ങൾ രാജാക്കന്മാരെ ഒട്ടൊന്നുമല്ല അന്ന് സഹായിച്ചിരുന്നത്. പക്ഷേ ഇന്നോ? നമ്മുടെ ഇന്നത്തെ രാജാക്കന്മാരുടെ അവസ്ഥ നോക്കൂ, അവരെങ്ങാൻ ഇമ്മാതിരി വല്ലതും ഒപ്പിച്ചാൽ പിന്നെ സ്ത്രീപീഡനമായി, കോടതിയായി, മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്ക് മുറവിളിയായി.. ചുരുക്കത്തിൽ ഈ ഭരണം കൊണ്ടുള്ള 'ടെൻഷൻ' ഒന്നു കുറക്കാൻ ജനങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞാൽ മതിയല്ലോ. വന്ന് വന്ന് ഏറ്റവും കൂടുതൽ അരക്ഷിതരായ ഒരു കൂട്ടരായി മാറിയിരിക്കുന്നു പാവം ഈ രാഷ്ട്രീയക്കാർ. ആർക്കും കേറി കൊട്ടാവുന്ന ഒരു ചെണ്ടയാകുക എന്നൊക്കെ ആയാലുള്ള സ്ഥിതിയെന്താ?
ഉണ്ട്, ഇനിയും ധാരാളം സ്ഥലപ്പേരുകൾ... മിർത്തി, മങ്ങ്തി, ധാർചുല, സിർഖ, ഗാല, ഗുഞ്ചി എന്നിങ്ങനെ. ഈ പേരുകൾ നമുക്ക് ചേരുന്നതായി എനിക്കൊട്ടും തോന്നിയില്ല. വേണം, ഇതിനൊക്കെ ഭാരതീയമായ പേരുകൾ..... വേണം, ഇതിന്റെയൊക്കെ പേരിനൊക്കെ ദൈവങ്ങളുമായോ പുരാണങ്ങളുമായോ ഒരു ബന്ധം... എന്നാലേ ഈ കൈലാസതീർഥാടന ത്തിനൊരർത്ഥമുണ്ടാകൂ. . . മിർത്തി എന്നത് മൈത്രി എന്നാക്കിയാൽ കൊള്ളാമെന്നെനിക്ക് തോന്നി. നേപ്പാൾ വഴി കൈലാസത്തിൽ പോകുമ്പോൾ അവിടെ ഒരു 'ഫ്രന്റ്ഷിപ്' പാലം ഉണ്ടത്രെ. മിർത്തി എന്നത് മൈത്രി ആകുമ്പോൾ നമുക്കും കിട്ടുമായിരുന്നു അത്തരം ഒരു പേര്. തിബത്തുമായുള്ള മൈത്രിയുടെ പ്രതീകമായി ഈ സ്ഥലത്തിനെ നമുക്ക് കണക്കാക്കുകയുമാകാം..
ഈ സ്ഥലങ്ങൾക്ക് പുരാണത്തിന്റെ ടച്ചുള്ള പേരുകൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം... പിന്നീട് പല കാരണങ്ങളാൽ ഈ പേരുകൾ മാറിപ്പോയതായിരിക്കണം... അവയുടെ പഴയ പേരുകൾ കണ്ടു പിടിക്കാൻ ഞാനൊരു ശ്രമം നടത്തി. സ്ഥലനാമകഥകളും സ്ഥലനാമചരിതങ്ങളുമടങ്ങിയ പല പുസ്തകങ്ങളും ഞാൻ പരതി. പക്ഷേ അതിലൊന്നും ഞാനീ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടില്ല. ഒടുവിൽ എന്തെങ്കിലും ക്ലൂ കിട്ടുമായിരിക്കും എന്നു കരുതി ഞാൻ പുരാണങ്ങളും ചരിത്രങ്ങളും ശ്രദ്ധാപൂർവ്വം വായിച്ചു. ഇല്ല, അതിലൊന്നും എനിക്കു വേണ്ട വിവരങ്ങൾ ഇല്ലായിരുന്നു. പ്രസിദ്ധീകൃതമായ പുസ്തകങ്ങളൊന്നും എനിക്ക് വേണ്ട വിവരങ്ങൾ തരാതിരുന്നപ്പോൾ ഞാൻ അപ്രകാശിതങ്ങളായ ഗ്രന്ഥങ്ങൾ തിരയാൻ തുടങ്ങി. ഒടുവിൽ പ്രൊഫ. വിക്റ്റർ ഷെപ്പേർഡിന്റെ അപ്രകാശിതമായ 'മഹാഭാരതചരിതം' ഈ സ്ഥലനാമങ്ങളുടെ വിവരങ്ങൾ എനിക്കു തന്നു.
പണ്ട് രാവണൻ തപസ്സു ചെയ്ത സ്ഥലമത്രെ ഇന്നത്തെ ധാർച്ചുല. മഹാകാളീനദിയിൽ നിന്നും ഒരു കൃഷ്ണശിലയെടുത്ത് നദിക്കരയിൽ വച്ച് ശിവലിംഗമെന്ന് സങ്കൽപ്പിച്ച് 1008 ദിവസം തുടർച്ചയായി ശിവന് ധാര ചെയ്തിട്ടുണ്ടത്രെ രാവണൻ. അങ്ങനെ രാവണൻ ധാര ചെയ്യാൻ ശില സ്ഥാപിച്ച സ്ഥലം ധാരശില എന്നറിയപ്പെട്ടു. ഈ ധാരശില പിന്നീട് പറഞ്ഞു പറഞ്ഞ് ധാർച്ചുലയായത്രെ.
റൂട്ട് മാപ്പിൽ ചൈനയുമായുള്ള അതിർത്തിയും അതിനപ്പുറം കൈലാസത്തി ലേക്കുള്ള വഴികളും കാണിച്ചിട്ടുണ്ട്. മാനസസരോവരത്തിനടുത്തായി 'രാക്ഷസതാൾ' എന്നൊരു തടാകം കൂടി കാണിച്ചിട്ടുണ്ട്. സ്ഥലപ്പേരുകളെല്ലാം വെറും ചൈനീസ്.. അല്ലെങ്കിൽ തിബറ്റൻ... ഇതെല്ലാം ഒരു കാലത്ത് ഭാരതീയമായ പേരുകളായിരുന്നിരിക്കണം...
യാത്രക്ക് വേണ്ടുന്ന പണത്തിന്റെ വിവരങ്ങൾ ... അതും ബുക്കിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഈ യാത്ര അൽപ്പം ചെലവുള്ളതാണ്. 750 അമേരിക്കൻ ഡോളർ ചൈനക്ക് കൊടുത്താലേ ഈ യാത്ര തരമാകൂ. 750 ഡോളർ എന്നു പറഞ്ഞാൽ 35000 രൂപയോളമാകും. . . കൈലാസം ഇന്ത്യയിലായിരുന്നെങ്കിൽ ചെലവ് പകുതിയായി കുറഞ്ഞേനെ. അല്ലെങ്കിലും ഹിന്ദുക്കൾ ആരാധിക്കുന്ന ഒരു സ്ഥലം കമ്യൂണിസ്റ്റ് ചൈന കൈവശം വയ്ക്കേണ്ട കാര്യമൊന്നുമില്ല. അത് വല്ല വിധേനയും ഇന്ത്യയിലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പക്ഷേ അതിനുള്ള കോപ്പൊന്നും നമ്മുടെ രാഷ്ട്രീയ ചുറ്റുപാടുകൾ നോക്കുമ്പോൾ കാണാനില്ല. ഉള്ള മണ്ണ് ചൈന കൊണ്ടുപോകരുതേ എന്ന് പ്രാർത്ഥിക്കുന്നതാവും കുറച്ചു കൂടി നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
യാത്രയ്ക്ക് ഇനിയും വേണം പണം.... ആദ്യം അടച്ച 5000 രൂപക്ക് പുറമേ 22000 രൂപ കൂടി ഭാരതസർക്കാറിനും കൊടുക്കണം. വിശദമായ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞേ യാത്രാനുമതി ലഭിക്കൂ; അതിനും വേണം മുവ്വായിരത്തിൽ ചില്വാനം രൂപ... എല്ലാം കൂടി 65000 രൂപയോളമാകും.
യാത്രയ്ക്ക് കൊണ്ടു പോകാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ബുക്കിൽ... എന്തെല്ലം സാധനങ്ങളാണ് വാങ്ങാൻ കിടക്കുന്നത്!!! റെയ്ൻകോട്ട് മുതൽ കാറ്റു കടക്കാത്ത മേൽവസ്ത്രം വരേയും, തണുപ്പകറ്റാൻ സ്വെറ്റർ മുതൽ പറ്റിക്കിടക്കുന്ന ഇന്നർവെയർ വരെയും വാങ്ങേണ്ടതുണ്ട്. പിന്നെ കൈകളുടെ തണുപ്പകറ്റാൻ തുകലിന്റേയും തുണിയുടേയും കയ്യുറകൾ വേണം,,,, തലയും മുഖവും മൂടാൻ മങ്കീ കാപ് വേണം... ശിവ..ശിവ.. ഇതെല്ലം ഉണ്ടായിട്ടാണോ മായാദേവി പണ്ട് കൈലാസത്തിൽ പോയത്? ഇതൊക്കെ ഇട്ടിട്ടാണോ നമ്മുടെ ശങ്കരാചര്യർ തപസ്സിനു പോയത്? കാലിൽ ഷൂസും തലയിൽ മങ്കീ കാപ്പും ദേഹത്ത് തണുപ്പിനുള്ള വസ്ത്രങ്ങളും ധരിച്ച മായാദേവിയെ ഞാൻ മനസ്സിൽ സങ്കല്പിക്കാൻ ശ്രമിച്ചു. എം.എഫ്. ഹുസൈനെങ്കിലും വരക്കാമായിരുന്നൂ അത്തരം ചിത്രങ്ങൾ. .. അതിനെങ്ങനെ, അങ്ങോർക്ക് ദൈവങ്ങളുടെ തുണി ഇല്ലാതാക്കലല്ലായിരുന്നോ പണി?
മങ്കീ കേപ്പ്!!! കൊള്ളാം.. ആരു കൊടുത്തൂ ആവോ ഈ പേര്? ശരിക്കും ഒരു കുരങ്ങനെപ്പൊലെ തന്നെ തോന്നും ഈ മങ്കീ കാപ് ധരിച്ചാൽ... എന്നലെന്താ?.. തലക്കും മുഖത്തിനും തണുപ്പൽപ്പം പോലും തട്ടില്ല...
സാധനങ്ങളുടെ ലിസ്റ്റ് അവസനിക്കുന്നില്ല... കത്തി മുതൽ ടോർച്ച് വരെയും . . . ട്രക്കിങ്ങ് ഷൂസ് മുതൽ സൺ ഹാറ്റ് വരെയും... വെയിൽ കൊള്ളാത്ത സൺഗ്ലാസ് മുതൽ മഞ്ഞിനെ തടുക്കുന്ന സ്നോഗ്ലാസ് വരെയും... തീപ്പെട്ടി മുതൽ മെഴുകുതിരി വരെയും, സൺസ്ക്രീൻ ലോഷൻ മുതൽ ടോയ്ലറ്റ് പേപ്പർ വരെയും, കുത്താനുള്ള വടി, പ്ലേറ്റ്, കപ്പ്, മഗ്ഗ്, സ്പൂൺ . . . . . . എന്ന് ലിസ്റ്റ് നീണ്ട് പോകുകയാണ്...
കയ്യിൽ കരുതേണ്ട മരുന്നുകളുടേയും തയ്യാറാക്കേണ്ട രേഖകളുടേയും മറ്റും വിവരങ്ങളും അതിലുണ്ട്. പഞ്ഞി, ബാൻഡേജ്, ടിങ്ചർ, വിറ്റാമിൻ ഗുളികകൾ, പനി, തലവേദന, വയറിളക്കം തുടങ്ങിയവയ്ക്ക് വേണ്ട മരുന്നുകൾ തുടങ്ങി ഒരു നല്ല ഫസ്റ്റ് എയ്ഡ് കിറ്റ് തന്നെ റെഡിയാക്കേണ്ടതുണ്ട്.
എന്തായാലും ഈ യാത്ര സാധാരണ യാത്രകളിൽ നിന്നും വ്യത്യസ്തമാകാൻ പോകുകയാണ്. യാത്രയുടെ ലക്ഷ്യം കൊണ്ടോ തീർത്ഥസ്നാനത്തിന്റെ പുണ്യം കൊണ്ടോ അല്ല ഈ വ്യത്യാസം.. മറിച്ച്, യാത്രയിൽ കൊണ്ടുപോകുന്ന സാധനങ്ങളാണീ യാത്രയെ വ്യത്യസ്തമാക്കാൻ പോകുന്നത്. ആദ്യത്തെ സാധനം മൊബൈൽ ഫോൺ തന്നെ. അതാരും ചുമക്കാൻ സാദ്ധ്യതയില്ല. മനുഷ്യന്റെ ക്ഷമയും സ്വസ്ഥതയും നശിപ്പിക്കാൻ ഇതിനേക്കാൾ മെച്ചമായ സാധനം മറ്റൊന്നുണ്ടോ? മൊബൈൽ ഫോൺ എന്ന ഐഡിയയാണോ ഐഡിയയെന്ന മൊബൈൽ ഫോണാണോ മനുഷ്യന് കൂടുതൽ ദോഷം എന്ന് വേർതിരിച്ചറിയാനും കൂടി ആവുന്നില്ല. ഹാവൂ, യാത്രയുടെ ഒരു മാസം എന്തൊരു സ്വസ്ഥതയായിരിക്കും... ആരും വിളിക്കില്ല.. വിളിച്ചാലും കിട്ടില്ല... ഹിമാലയത്തിലൊന്നും മൊബൈൽ ഫോൺ പ്രവർത്തിക്കില്ല. അതുകൊണ്ട് ആണ് അതാരും എടുക്കില്ലെന്ന് പറഞ്ഞത്. . ഞാനെന്തായാലും അതെടുക്കാനുദ്ദേശിക്കുന്നില്ല.. . . .
വന്ന് വന്ന് ഹിമാലയം മാത്രമേ ഇപ്പോൾ മൊബൈൽ സിഗ്നലുകളില്ലാത്ത സ്ഥലമായുള്ളൂ. അത് എത്ര കാലത്തേക്കാണാവോ എന്തോ? അധികം വൈകാതെ അവിടേയും വലിയ മൊബൈൽ ടവറുകൾ സ്ഥാപിതമായേക്കാം... പ്രകൃതിയോടോ ജീവജാലങ്ങളോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത ഗവണ്മെന്റും സേവനദാതാക്കളുമുള്ളപ്പോൾ, രാജയെപ്പോലുള്ള രാജാക്കന്മാരുള്ളപ്പോൾ, ഹിമാലയത്തിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ വൈകുന്നതെന്തേ എന്ന അത്ഭുതമേ എനിക്കുള്ളു. ആരാണിവർക്ക് സേവനദാതാക്കൾ എന്ന പേർ നൽകിയതാവോ? ഉപഭോക്താവിന്റെ കയ്യിലെ പണം തങ്ങളുടെ പക്കലെത്തിക്കാൻ വേണ്ട എല്ലാ അടവുകളും അറിയുന്ന ഇവരെ 'ഉപഭോക്തൃചൂഷകർ' എന്നു വിളിക്കുന്നതിനോടാണെനിക്ക് താല്പര്യം... എങ്ങനെയും പണമുണ്ടാക്കുക എന്നായിരിക്കുന്നു ഇപ്പോഴത്തെ കോർപ്പറേറ്റ് മുദ്രാവാക്യം... വെറുതെയല്ല നീരാ റാഡിയമാരും 'സുരേഷ് കലാമിറ്റി'മാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത്! അണ്ണാ ഹസാരെയും സംഘവും വിചാരിച്ചാൽ നേരേയാക്കാവുന്നതാണോ ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം??
അടുത്തതായി ഒഴിവാക്കപ്പെടുന്ന സാധനം ലാപ്ടോപ്പാണ്. കഴിഞ്ഞ 3 വർഷമായി സ്ഥലകാല വ്യത്യാസമില്ലാതെ ഊണിലും ഉറക്കത്തിലും കൂടെയുള്ളതാണീ വസ്തു. അതാണിനി ഒരു മാസം ഉപയോഗിക്കാതെ പോകുന്നത്. തിരിച്ചു വരുമ്പോഴേക്കും മെയിൽ ബോക്സ് നിറഞ്ഞിരിക്കും എന്നാലും സാരമില്ല, ലാപ്ടോപ്പിന്റെ ബാറ്ററിക്കൊന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.
യാത്രയിൽ ഇല്ലാതെ പോകുന്ന അടുത്ത സാധനം ലഗേജ് കൊണ്ടു പോകുന്ന പെട്ടിയാണ്. ആരും വി.ഐ. പി, സാംസണൈറ്റ്, അരിസ്റ്റോക്രാറ്റ് എന്നിങ്ങനെയുള്ള സ്യൂട്ട്കെയ്സും വലിച്ച് ഈ യാത്രക്ക് വരില്ല. അത്തരം പെട്ടികളൊന്നും യാത്രക്ക് പറ്റില്ലെന്ന് പുസ്തകത്തിലുണ്ട്. റോഡുണ്ടായിട്ട് വേണ്ടേ റോഡിലൂടെ വലിക്കാൻ? ഇത് അത്തരം യാത്രയല്ല. നടന്നാണ് യാത്രയുടെ പ്രധാനഭാഗവും താണ്ടുന്നത്. അതിന്, പുറത്ത് തൂക്കുന്ന തരം ബാഗുകളേ ഉപകരിക്കൂ. ബാഗെന്നു കേൾക്കുമ്പോഴേ എന്താശ്വാസം!!! അത് ശരീരത്തിന്റെ പുറത്ത് കിടന്നുകൊള്ളും... എങ്ങനെയാണാവോ ഈ ചെറുപ്പക്കാരൊക്കെ റയിൽവേ സ്റ്റേഷനിലും നാറുന്ന ബസ്സ്റ്റാന്റുകളിലും ഉള്ള ചളിയിലും തുപ്പലിലും തീട്ടത്തിലും കൂടി ഈ സ്യൂട്ട്കെയ്സും വലിച്ച് നടക്കുന്നത്? കാണുമ്പോൾ അറപ്പ് തോന്നും... ഇത് വീട്ടിനകത്ത് കേറ്റി വയ്ക്കേണ്ട ഒരു സാധനമാണെന്ന് അവർക്കിങ്ങനെ കുപ്പയിലിട്ട് വലിക്കുമ്പോൾ തോന്നാത്തതെന്താണാവോ? എന്തയാലും ഈ യാത്രയിൽ അത്തരം ഒരു കാഴ്ച കാണേണ്ടി വരികില്ല. മഹാദേവന് സ്തുതി!
യാത്രയ്ക്ക് ആരും ഒഴിവാക്കാത്തതും എന്നാൽ ഞാൻ വേണ്ടെന്നു വച്ചതുമായ ഒന്ന് കാമറയാണ്. ഫോട്ടോകളെടുക്കാൻ യാത്രികർ മൽസരിക്കുകയായിരിക്കും... ഫോട്ടോ എടുക്കുക, നെറ്റിൽ ആൽബം ഉണ്ടാക്കുക, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കുകളിൽ പോസ്റ്റ് ചെയ്യുക. . . . ഇതൊക്കെയല്ലേ ഇപ്പോഴത്തെ ആളുകളുടെ ഹോബിയും ശീലവും? എന്തായാലും ഞാനതിനില്ല.. തീർത്ഥസ്നാനവും മോക്ഷപ്രാപ്തിയുമാണ് കൈലാസയാത്രയുടെ ലക്ഷ്യമെങ്കിൽ അരുത് ... ഇതൊന്നും ചെയ്യരുത്... കൈലാസനാഥനെ കാമറയിൽ തളക്കുമ്പോഴുള്ള പാപം ഏത് തീർത്ഥാടനം കൊണ്ട് തീർക്കാനൊക്കും? മാത്രമോ? പോകുന്ന വഴികളിൽ വൈദ്യുതി ഉണ്ടോ എന്നൊന്നും ഉറപ്പില്ല. കാമറയുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യമൊക്കെ കിട്ടുമോ ആവോ? ഇനി ഉണ്ടെങ്കിൽ തന്നെ അമ്പതും അറുപതും പേർ ഒന്നോ രണ്ടോ ചാർജിങ്ങ് സോക്കറ്റിനു ചുറ്റും ബാറ്ററി ചാർജ് ചെയ്യാൻ നിന്നാലുള്ള അവസ്ഥ എന്തായിരിക്കും? തീവണ്ടിയിലെ സ്ലീപ്പർ ക്ലാസിൽ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള തിരക്കും തത്രപ്പാടും അറിയാതെ ഞാനോർത്തുപോയി. . . .
ഞാനൊഴിവാക്കുന്ന അടുത്ത ഐറ്റം ഷേവിങ്ങ് സെറ്റാണ്. വർഷങ്ങളായി മുടങ്ങാതെ ദിനം പ്രതി ചെയ്യുന്ന ഒന്നാണ് ഷേവിങ്ങ്; മാത്രമല്ല, യാത്ര എന്നു കേൾക്കുമ്പോൾ ആദ്യം പെട്ടിയിൽ എടുത്തു വയ്ക്കുന്ന സാധനവുമാണത്. അതിന് ഞാൻ ഒരു മാസത്തെ അവധി കൊടുക്കുകയാണ്. ഓഫീസിലൊന്നുമല്ലല്ലോ പോകുന്നത്... തീർത്ഥാടനമല്ലേ? യാത്രയിൽ സ്ത്രീകൾ കാണുമെങ്കിലും ചെറുപ്പക്കാരികളുണ്ടാകാൻ സാധ്യത കുറവാണ്... യാത്ര ഒരു മാസമാണെന്നറിയുമ്പോൾ . . . ഇല്ല, അവരൊന്നു മടിക്കും... അവരൊന്നും യാത്രയ്ക്കില്ലെങ്കിൽ മുളയ്ക്കാൻ പോകുന്ന നരച്ച താടിയൊന്നും ഒരു പ്രശ്നമല്ല. ഇന്നസെന്റിന്റെ ഭഷയിൽ പറഞ്ഞാൽ ഈ എക്സ്പയറി ഡെയ്റ്റൊക്കെ കഴിഞ്ഞ കിഴവികളും തൊണ്ടികളും എന്റെ നരച്ച താടി കണ്ടെന്നു വച്ച് കുഴപ്പമൊന്നുമില്ല.
യാത്രയ്ക്ക് എടുത്തു വയ്ക്കേണ്ടതായി ഒന്നുണ്ട്. കണ്ണാടി.... യാത്രയിൽ സുഹൃത്തുക്കളാരും ഉണ്ടാവില്ല... മലയാളികൾ കാണും... പക്ഷേ അവരൊക്കെ എത്ര സൗഹൃദം കാട്ടും എന്നറിയില്ലല്ലോ. "കണ്ണാടിയുണ്ടെങ്കിൽ ചങ്ങാതി വേണ്ട" എന്നല്ലേ പുതുചൊല്ല്? നരച്ച താടി മുളച്ചു വരുമ്പോൾ മുഖം എങ്ങനെയുണ്ടാകും എന്ന് വല്ലപ്പോഴും നോക്കുകയുമാവാമല്ലോ!! അതുകൊണ്ട് ഇരിക്കട്ടെ, ഒരു കണ്ണാടി.
കൈലാസയാത്രയെക്കുറിച്ച് ചിന്തിച്ചും മനസ്സിലാക്കിയും ദിവസങ്ങൾ പോക്കവേ വിദേശമന്ത്രാലയത്തിൽ നിന്ന് വീണ്ടും ഒരു കവർ എന്നെത്തേടി എത്തി. ഇത്തവണ അതെന്നെ അമ്പരിപ്പിക്കുക മാത്രമല്ല അത്യധികം സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ അഗ്രഹിച്ചതുപോലെ കൈലാസയാത്രയ്ക്ക് എന്റെ പേര് സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇനി യാത്രയ്ക്ക് തയ്യാറായി ഡൽഹിയിലെത്തുകയേ വേണ്ടൂ. ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹം...
യാത്രയ്ക്ക് സാധനങ്ങൾ പലതും വാങ്ങാനുണ്ടെങ്കിലും യാത്രയ്ക്ക് ഇനിയുമുണ്ട് മാസങ്ങൾ . . . അതിനകത്ത് യാത്രയ്ക്ക് വിഘാതമാകുന്ന യാതൊന്നും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു. നാട്ടിൽ അമ്മ പ്രായമായി ഇരിപ്പുണ്ട്. ആരോഗ്യം തീരെ പോരാ... എന്തും എപ്പോഴും സംഭവിക്കാം. . . . ഈശ്വരാ, അടുത്ത രണ്ടു മാസത്തേയ്ക്കൊന്നും സംഭവിക്കരുതേ.
യാത്രയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞാൻ നെറ്റിൽ തിരയാൻ തുടങ്ങി. ഞാൻ നേരത്തെ കണ്ട സുരേഷിനു പുറമേ മറ്റു പലരേയും അവിടെ കണ്ടു. അവരെയെല്ലാം ഞാനും യാത്രയ്ക്കുണ്ടെ ന്നറിയിക്കുകയും ചെയ്തു.
അവർ എല്ലാവരും തന്നെ യാത്രക്ക് വേണ്ട സാധനങ്ങൾ വാങ്ങുന്ന തെരക്കിലാണ്. വില കൂടിയ ഷൂസുകൾ, വില കൂടിയ വാക്കിങ്ങ് സ്റ്റിക്കുകൾ, മഴ നനയാതിരിക്കാനുള്ള സൗകര്യപ്രദമായ വസ്തുക്കൾ... എന്തൊക്കെയാണിവർ വാങ്ങുന്നത്.... കൈലാസത്തിൽ പോയ നമ്മുടെ പൂർവ്വീകരാണ് അപ്പോഴും എന്റെ മനസ്സിൽ വന്നത്. അവരൊക്കെ ഇതൊക്കെ ഉണ്ടായിട്ടായിരുന്നുവോ യാത്ര നടത്തിയിരുന്നത്? അല്ല തന്നെ.
അങ്ങനെയിരിക്കേ ഞനൊരു ക്ലിനിക്കിൽ കയറി... ആരോഗ്യമൊക്കെ ഒന്നു നോക്കാമല്ലോ. ബി. പി., ഷുഗർ, ഹാർട്ട്, ലങ്ങ്സ് എന്നു തുടങ്ങി ഒരു പറ്റം ചെക്കപ്പുകൾ യാത്രയ്ക്ക് മുമ്പ് നടത്തേണ്ടതു കൊണ്ടാണ് ഞാനത് ചെയ്തത്. ഞാൻ ഡോക്റ്ററോട് എന്റെ ആവശ്യം പറഞ്ഞു..... ഡോക്റ്റർ എന്റെ ബി. പി. നോക്കി... എന്നിട്ടെന്റെ മുഖത്തേക്കും... ആ മുഖം പറയുന്നുണ്ടായിരുന്നു എന്റെ പ്രഷർ വളരെ കൂടുതലാണ് എന്ന്. ഞാൻ നോക്കി. 160/100... ബി. പി. ചില്ലറയൊന്നുമല്ല.. നല്ല ബ്രിട്ടീഷ് ഹോഴ്സ് പവറിലല്ലേ എന്റെ ഹൃദയം രക്തം പമ്പ് ചെയ്യുന്നത്? ഡോക്റ്റർമാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഹൈപ്പർ ടെൻഷൻ!!!! ഒരാഴ്ച തുടർച്ചയായി ബി.പി. നോക്കാനും അതിനുശേഷം മരുന്നു കഴിക്കാനും ഡോക്റ്റർ എന്നെ ഉപദേശിച്ചു.
എന്റെ കൈലാസയാത്ര വെള്ളത്തിലായതു തന്നെ എന്നു ഞാൻ കരുതി. . . ഞാനാകെ വിഷണ്ണനായി.

2011, ജൂൺ 23, വ്യാഴാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 3
കൈലാസയാത്രയെക്കുറിച്ച് ഗൗരവമായി ചിന്തിയ്ക്കുന്നതുവരെ എന്റെ മനസ്സിൽ മാനസ സരോവരമേ ഉണ്ടായിരുന്നുള്ളു. 'മാനസസരസ്' എന്നേ ഞാൻ അതുവരെ കേട്ടിരുന്നുള്ളു. പക്ഷേ, കൈലാസ യാത്രയെപ്പറ്റി വന്ന പരസ്യത്തിലും തുടർന്നും പകരം കണ്ടു തുടങ്ങിയത് മാന സരോവരമെന്നാണ്. മാന സരസ്സെന്നും മാനസ സരസ്സെന്നുമുള്ള രണ്ടു പേരുകൾ കണ്ടപ്പോൾ എനിയ്ക്ക് കണ്ണൂർ, കണ്ണനൂർ എന്നീ രണ്ടു പ്രയോഗങ്ങളാണ് ഓർമ്മയിൽ വന്നത്. ശരിയ്ക്കുള്ള സ്ഥലപ്പേർ കണ്ണൂർ എന്നാണ്. പക്ഷേ, സായിപ്പാണോ എന്തോ, പറഞ്ഞപ്പോഴത് കണ്ണനൂർ ആയി. പിന്നെ ഇംഗ്ലീഷിൽ കാനനൂർ ആയി പ്രയോഗം. എന്നു വച്ച് അത് തെറ്റി എന്നു പറയാനാവില്ല. കാരണം കണ്ണൂർ എന്നതിനേക്കാൾ ശരി കണ്ണനൂർ എന്നു തന്നെയാണ്. കണ്ണന്റെ ഊരാണ്; അല്ലാതെ കണ്ണിന്റെ ഊരല്ല; അതു കണ്ണനൂരേ ആവുള്ളു. അപ്പോൾ കണ്ണനൂർ എന്നു തന്നെയാണ് ശരി. കണ്ണപുരം എന്നത് ഫുൾ ശരി. പക്ഷേ കണ്ണപുരം എന്ന സ്ഥലം തൊട്ടപ്പുറത്തുള്ളതുകൊണ്ട് കണ്ണനൂർ മതി. എന്തായാലും, വന്ന് വന്ന്, ഇംഗ്ലീഷിലും മലയാളത്തിലും ഇപ്പോൾ കണ്ണൂരേ ഉള്ളൂ.
അതു പോട്ടെ. പക്ഷേ മാനസരസ്സെന്നത് സായിപ്പിന്റെ പ്രയോഗമാണെങ്കിലും അല്ലെങ്കിലും അത് തെറ്റു തന്നെ. കണ്ണനൂരിലെന്ന പോലെ ഒരു പാസ്മാർക്ക് അതിനു കൊടുക്കാൻ പറ്റില്ല. സരോവരം എന്നാല് തടാകം. സരസ്സെന്നും പറയും. മാനസരോവരം എന്നാല് മാനത്തെ തടാകം. പക്ഷെ, മാനസസരോവരം എന്നാകുമ്പോള് മനസ്സിലെ തടാകം എന്നേ അർത്ഥം വരൂ. 'മനസ്സിൽ തടാകമോ?' എന്നാരെങ്കിലും എന്നോട് ചോദിച്ചാൽ 'പിന്നെ മാനത്താണോ തടാകം?' എന്നു തിരിച്ചു ചോദിയ്ക്കാനും ഇപ്പോഴെനിയ്ക്കറിയാം.
കൈലാസനാഥന് നിത്യേന നീരാടുന്ന ജലാശയം ലോകത്തിന്റെ നിറുകയില് സ്ഥിതി ചെയ്യുന്നതുകൊണ്ടായിരിക്കുമോ ഇതിനെ മാനസരോവരം എന്ന് വിളിക്കുന്നത്? സമുദ്രനിരപ്പില് നിന്നും ഇരുപതിനായിരത്തോളം അടി ദുരം മേലോട്ട് കയറിയാലേ ഈ തടാകത്തിലെത്തൂ എന്നത് കൊണ്ട്, വേണമെങ്കില്, ഇതിനെ മാനത്തെ തടാകം എന്ന് വിളിക്കാം. മണ്ണിൽ നിന്നുകൊണ്ട് ഇരുപതിനായിരം അടി മേലോട്ട് നോക്കിയാല് മാനമല്ലാതെ മറ്റെന്താണ് കാണുക? ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം എന്ന നിലയില് തിബറ്റിനെ 'ലോകത്തിന്റെ മേല്ക്കൂര'എന്ന് വിളിക്കാറുണ്ടല്ലോ! 'ലോകത്തിന്റെ മേൽക്കൂര' മാനത്തോടടുത്താകും എന്ന ഒരു ധാരണയിലായിരിയ്ക്കും ആരെങ്കിലും ഈ തടാകത്തിനെ 'മാനസരോവരം' എന്നു വിളിച്ചത്. പക്ഷെ .... ഈ തടാകത്തിലെത്തുമ്പോള് നമുക്ക് മനസ്സിലാകും മാനം ശരിക്കും, എത്താന് പറ്റാത്ത അത്രയും ദിഗന്തങ്ങള് അകലെയാണെന്ന്. അപ്പോള് പിന്നെ, ലോകത്തിലെ ഏറ്റവും കൂടുതല് ഉയരെയുള്ളതാണെങ്കിലും ഈ തടാകമെങ്ങനെ മാനസരോവരം ആകും?
അതേ സമയം, ഈ തടാകം ആരുടെ മനസ്സിലാണില്ലാത്തത്? ഹിന്ദുവാകട്ടെ, ബൗദ്ധനാകട്ടെ, ജൈനമതക്കാരനാകട്ടെ ...മനുഷ്യൻ കൊതിയ്ക്കുന്നത് മരിയ്ക്കുന്നതിനു മുമ്പ് ഒരിയ്ക്കൽ.... ഒരിയ്ക്കലെങ്കിലും ....ഇവിടെ ഒന്ന് കാലു കുത്താൻ പറ്റണേ എന്നാണ്; ഈ ജലാശയത്തിൽ ഒന്ന് മുങ്ങി നിവരാൻ സാധിയ്ക്കണേ എന്നാണ്. സ്ഥലത്തിന്റെ ഭംഗിയും ഗാംഭീര്യവും അതിശയവും കാരണം മറ്റു മതക്കാരും അവിടെയൊന്നെത്തി നോക്കണമെന്ന് കരുതുന്നുണ്ടാകും. പക്ഷേ, അതവർക്കങ്ങോട്ട് പറയാനും ചെയ്യാനും ഇത്തിരി ബുദ്ധിമുട്ടാണെന്നു മാത്രം. അവരെല്ലാം ഏകദൈവ വിശ്വാസികളാണല്ലോ! പോരാത്തതിന് മതത്തിന്റെ കർശനമായ നിയന്ത്രണങ്ങളുമുണ്ട്. കൈലാസത്തിൽ പോയതിന് എന്തു ന്യായം പറയും? കൈലാസത്തിൽ പോകാനാഗ്രഹിയ്ക്കുന്ന എത്രയോ അന്യ മതസ്ഥരെ എനിയ്ക്കറിയാം. പോയവരും കാണും. ഈ തടാകവും അത്ഭുതാവഹമായ കൈലാസവും മനസ്സിൽ പേറിയാണ് മനുഷ്യനെന്നും നടക്കുന്നത്. അപ്പോൾ പിന്നെ, ഈ തടാകത്തെ മാനസ സരോവരം എന്നു പറയുന്നതല്ലേ ശരി? മനസ്സിലെ തടാകം മാനസ സരോവരമേ ആകൂ, മാന സരോവരം ആകില്ല തന്നെ. അതുകൊണ്ട് ആരെന്തു വിളിച്ചാലും എനിയ്ക്കിത് മാനസ സരസ്സാണ്. പറയാൻ തന്നെ എന്തു രസം! ഡൽഹിയിൽ നിന്നും അഞ്ഞൂറോളം നാഴിക അകലെയുള്ള ഈ സ്നാനതീർത്ഥം ഓരോ ഭക്തന്റേയും മനസ്സിലാണ് സ്ഥിതി ചെയ്യുന്നത് എന്നു പറയുമ്പോഴുള്ള വിരോധാഭാസം ഒന്നു നോക്കണേ!
പക്ഷേ, ഒന്നോർത്താൽ ഈ മനസ്സും മാനവും ഒന്നാണെന്നും എനിയ്ക്ക് തോന്നാറുണ്ട്. മനസ്സ്, ഈ ശരീരത്തിനകത്ത് ആണെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? അതു മാനം പോലെ തന്നെ മനുഷ്യന് അപ്രാപ്യമല്ലേ? മാനത്ത് മേഘമാലകളാണെങ്കിൽ മനസ്സിൽ ചിന്താധാരകളാണെന്ന വ്യത്യാസം മാത്രം. മാനത്ത് കാറും കോളും ഉണ്ടാകുന്നത് പോലെ മനസ്സിലും ഉണ്ടാകാറില്ലേ കാറും കോളും? എന്തായാലും ആ വിഷയം അവിടെ നിൽക്കട്ടെ; മാനസമല്ല മാനസസരസ്സാണ് ഇവിടത്തെ ഇപ്പോഴത്തെ വിഷയം.
ആരാണാവോ ആദ്യം ഈ മാനസസരസ്സിൽ എത്തിയത്? പർവതാരോഹണമൊക്കെ തുടങ്ങുന്നത് വളരെ പിന്നീട്. അതിനൊക്കെ എത്രയോ മുമ്പ് തന്നെ നമ്മുടെ ഋഷിമാരും ആചാര്യന്മാരും ഇവിടെ എത്തിയിട്ടുണ്ട്. ആരായിരിയ്ക്കും ഇങ്ങോട്ടുള്ള വഴി കണ്ടു പിടിച്ചതാവോ? നമ്മുടെ പ്രധാന നദികളെല്ലാം മാനസസരോവരത്തിൽ നിന്നാണ് ഉത്ഭവിയ്ക്കുന്നത് എന്നല്ലേ പറയുന്നത്? എങ്കിൽ, നദിയുടെ ഉത്ഭവം കാണാനാഗ്രഹിച്ച ആരെങ്കിലുമായിരിയ്ക്കും ഈ പ്രദേശം കണ്ടെത്തിയത്? അപ്പോൾ ഇവരൊക്കെ ഏതെങ്കിലും നദിയുടെ കരയിലൂടെ, കാട്ടിലൂടേയും മലയിലൂടേയും നടന്ന് അവസാനം നദിയുടെ ഉത്ഭവസ്ഥാനമായ മനോഹരവും ആശ്ചര്യകരവുമായ ഈ സ്ഥലത്തെത്തിക്കാണണം. നടക്കുമ്പോൾ അവർ അറിഞ്ഞു കാണണമെന്നില്ല, തങ്ങൾ എത്താൻ പോകുന്നത് തീർത്ഥാടനത്തിന്റെ കുലസ്ഥാനത്തേയ്ക്കാണെന്ന്. ദുർഘടമായ പാതകൾ താണ്ടി അവിടെയെത്തിയ അവർക്ക് അവാച്യവും ദിവ്യവുമായ ആ സ്ഥലം എന്തെന്നില്ലാത്ത കുളിർമ്മയും സന്തോഷവും നൽകിയിട്ടുണ്ടാകാം. മടക്കയാത്രയിലയിരിയ്ക്കാം ഇപ്പോഴുള്ളതുപോലുള്ള വഴികൾ കണ്ടു പിടിച്ചത്. ബുദ്ധഭഗവാനെ പ്രസവിക്കുന്നതിനു മുമ്പായി മായാദേവി ഈ സരസ്സിൽ കുളിച്ചിട്ടുണ്ടത്രെ. അവർ പിന്നീട് ലുംബിനിയിലെത്താൻ എത്ര ദൂരം താണ്ടിയിരിയ്ക്കുന്നു. ഗർഭിണികൾക്കു പോലും പ്രാപ്യമായിരുന്നു ഈ പ്രദേശം എന്നല്ലേ അതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്? ഇന്നിപ്പോൾ എന്തെല്ലാം മെഡിക്കൽ ടെസ്റ്റുകൾ കഴിയണം അങ്ങോട്ട് പോകാനൊരു അനുവാദം കിട്ടുന്നതിന്? ഭക്തന്റെ കയ്യിലെ പണം ഖജനാവിലെത്തിയ്ക്കാനും ഈ മെഡിക്കൽ ടെസ്റ്റ് ഉപയോഗിയ്ക്കുന്നുണ്ടാകണം. കഷ്ടം, പണം വാരാനും അനന്തമായ വഴികൾ!
മറ്റാരെയും പോലെ ഞാനും കൊതിച്ചു... ഈശ്വരാ... എനിയ്ക്കൊരിയ്ക്കൽ കൈലാസദർശനം സാധിയ്ക്കണേ എന്ന്. അതിപ്പോൾ സാധിതമാകാൻ പോകുകയാണോ എന്തോ? ഞാൻ കൊല്ലൂരിൽ മൂകാംബികാദേവീ ദർശനവും കുടജാദ്രിയിൽ ശങ്കരപീഠ ദർശനവും ജമ്മുവിൽ വൈഷ്ണോദേവീ ദർശനവും നടത്തിയത് ഒന്നിനു പുറകെ മറ്റൊന്ന് എന്ന ക്രമത്തിലായിരുന്നു. വൈഷ്ണോദേവീദർശനമാകട്ടെ, തികച്ചും അപ്രതീക്ഷിതവും ആയിരുന്നു. അപ്പോൾ ഞാൻ കരുതിയത്, അത് സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടെ ഒരനുഗ്രഹം കൊണ്ടാണെന്നായിരുന്നു. വൈഷ്ണോദേവീ ദർശനം കഴിയുമ്പോഴാണ് വിദേശമന്ത്രാലയത്തിന്റെ വക കൈലാസദർശനത്തിന്റെ പരസ്യം കണ്ണിൽ പെട്ടത്. പിന്നെ മറ്റൊന്നാലോചിക്കാതെ ഞാൻ ആദ്യം ചെയ്തത് അതിനായി അപേക്ഷ അയയ്ക്കുക എന്നതായിരുന്നു. അപ്പോഴും ഞാൻ കരുതി, ശങ്കരപാദരുടെ ഒരു ദൃഷ്ടി എന്റെ മേലുണ്ടാകുമെന്നും മാനസസരസ്സിലെ തീർത്ഥത്തിൽ മുങ്ങി നീരാടാൻ എനിയ്ക്ക് ഒരു അവസരം കിട്ടിയേക്കുമെന്നും.
ദേവന്മാർ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു കയറുന്നത് ഈ പവിത്രമായ മാനസസരോവരത്തിലാണെന്നല്ലേ നാം വിശ്വസിക്കുന്നത്. മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ആഭാസനായ എനിയ്ക്ക് ആ തീർത്ഥത്തിൽ ശിരസ്സൂ താഴ്ത്താൻ പറ്റുക എന്നത് ചില്ലറ കാര്യമാണോ? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി എന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയാം എന്നത് എന്റെ ഒരു ലക്ഷ്യമേയല്ല. ആ പുണ്യതീർത്ഥം കുടിച്ച് പുതിയ ഒരാളാകാം എന്ന മിഥ്യാബോധവും എനിയ്ക്കില്ല. അത്രയ്ക്കങ്ങോട്ട് ഒരു വിശ്വാസിയോ ഭക്തനോ അല്ല ഞാൻ. എല്ലാവരും ദൈവീകമായി കരുതുന്നതും ഭൂരിപക്ഷത്തിനും അപ്രാപ്യമായതുമായ ഒരു കാര്യം സാധിയ്ക്കുമ്പോഴുള്ള ഒരു സന്തോഷം... അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. നടന്നാൽ നടന്നു; അത്ര തന്നെ, ഞാനർഹിക്കുന്നത് എനിയ്ക്ക് കിട്ടട്ടെ.
മാനസസരോവരം പോലെ തന്നെ പ്രധാനമാണ് കൈലാസപർവ്വതവും. 'മഹാമേരു'വായ ആ പർവ്വതശ്രേഷ്ഠനെ സ്വന്തം കണ്ണുകളാൽ കൺകുളുർക്കെ കണ്മുന്നിൽ കാണാൻ കഴിഞ്ഞാൽ കരുണകരനെപ്പോലെ കണ്ണിറുക്കി കാണുന്നവരോടൊക്കെ പറയാമല്ലോ ഞാൻ ചരിതാർത്ഥനാണേന്ന്! എന്തെല്ലാം നിഗൂഢതകളാണ് ഈ പർവ്വതം ഉൾക്കൊള്ളുന്നതെന്ന് കൈലാസത്തിന്റെ ചിത്രം കാണുമ്പോൾ ഞാൻ അന്തിച്ചു പോയിട്ടുണ്ട്. നിഗൂഢതകളുറങ്ങുന്ന ആ ദിവ്യഭൂമിയിൽ, കൈലാസത്തെ ചുറ്റി, കൈലാസനാഥനെ ചുറ്റിവലം വച്ച്, മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവ്വും ഊർജ്ജവും നൽകുക... അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല തന്നെ. ഇല്ല, എനിയ്ക്കിതിനപ്പുറം ഇഹലോകത്തിൽ ലക്ഷ്യങ്ങൾ ഇല്ല; ആഗ്രഹങ്ങളും. അതോടെ ഞാൻ ഇപ്പുറം നിൽക്കുന്ന ലോകരിൽ നിന്നും അപ്പുറത്തേക്ക് കടക്കുകയാണ്; കൈലാസം ദർശിക്കാൻ കൊതിയ്ക്കുന്നവരിൽ നിന്നും കൈലാസം ദർശിച്ചവരിലേയ്ക്ക്. ലോകരെ രണ്ടായി തിരിക്കാമെന്ന് ബിൽ ക്ലിന്റൺ പണ്ട് പറഞ്ഞു; താജ് മഹൽ കണ്ടു കഴിഞ്ഞപ്പോൾ. താജ് മഹൽ കണ്ടവരും താജ് മഹൽ കാണാത്തവരും അത്രെ ആ രണ്ട് തരം ലോകർ. പക്ഷേ ഞാൻ പറയുന്നൂ, കൈലാസം കണ്ടവരും കൈലാസം കാണാത്തവരുമാണ് ആ രണ്ടു തരമെന്ന്. മാനസസരസ്സിൽ മുങ്ങിക്കുളിച്ച് കൈലാസത്തെ പ്രദക്ഷിണം ചെയ്ത് കൈലാസനാഥനെ മനസാ വണങ്ങി ഇങ്ങു തിരിച്ചെത്താനായാൽ .... തീർച്ച... എന്റെ ഇഹലോകവാസത്തിൽ പിന്നെ എനിയ്ക്കാഗ്രഹങ്ങളില്ല.
കൈലാസം കണ്ടതുകൊണ്ടോ മാനസതീർത്ഥത്തിൽ മുങ്ങിയതുകൊണ്ടോ ഞാൻ നന്നാവുമെന്ന് ഞാൻ കരുതുന്നില്ല. ഇതു രണ്ടും മനുഷ്യന് നന്മ വരുത്തുമായിരുന്നുവെങ്കിൽ കൈലാസത്തിനു ചുറ്റും താമസിക്കുന്നവരാണല്ലോ ഏറ്റവും വലിയ ഭാഗ്യവാന്മാർ. ഇതു രണ്ടും മനുഷ്യന്റെ മോക്ഷത്തിന് ഉതകുന്നതായിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയത് തിബറ്റുകാരെങ്കിലും കൈലാസത്തിനടുത്തേയ്ക്ക് മാറിത്താമസിക്കുമായിരുന്നു. പക്ഷേ, കൈലാസത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ ഇപ്പോഴും ജനവാസം കുറഞ്ഞതു തന്നെയല്ലേ? അപ്പോൾ കൈലാസത്തിന്റെ സമീപ്യവും ദർശനവും മനുഷ്യന് മോക്ഷദായകമാണെന്നൊന്നും എനിയ്ക്ക് തോന്നുന്നില്ല.
കൈലാസത്തിന് ജനമനസ്സിൽ ഇത്രയും സ്ഥാനം ലഭിയ്ക്കാൻ എന്തായിരിയ്ക്കാം കാരണം? തീർച്ചയായും അത് ഏറ്റവും വലിയ പർവതമല്ല; ഏറ്റവും ഉയരമുള്ളതുമല്ല. ഉയരമാണ് മാനദണ്ഡമെങ്കിൽ, 'സാഗരമാതാ'എന്നുകൂടി വിളിയ്ക്കപ്പെടുന്ന എവറസ്റ്റ് കൊടുമുടി ഒമ്പതോളം കിലോമീറ്ററിന്റെ ഉയരം കാണിച്ചുകൊണ്ട് വളരെ അകലത്തല്ലാതെ തല ഉയർത്തി നിൽക്കുന്നുണ്ട്. പക്ഷേ, എവറസ്റ്റിന് പർവതാരോഹകരേയും സാഹസിക സഞ്ചാരികളേയുമേ ആകർഷിയ്ക്കാൻ കഴിയുന്നുള്ളു. ഭക്തന്മാരോ വിശ്വാസികളോ എവറസ്റ്റ് കയറിയതായി എവിടെയും വായിച്ചു കണ്ടിട്ടില്ല. ഏതെങ്കിലും ദൈവം എവറസ്റ്റിനെ തന്റെ ധാമമാക്കി അവിടെ ഇരിപ്പുറപ്പിച്ചതായും വിശ്വാസങ്ങളില്ല. 'സാഗരമാത'എന്ന പേരു കാണിയ്ക്കുന്നതു തന്നെ നമ്മുടെ ഗുരുപരമ്പരകൾക്ക് എവറസ്റ്റിനെ കുറിച്ച് പണ്ടേ അറിയാമായിരുന്നുവെന്നല്ലേ? എവറസ്റ്റ് മാത്രമല്ല മറ്റു ധാരാളം പർവ്വതങ്ങൾ അവർക്ക് അറിയാമായിരുന്നു. എന്നിട്ടും കൈലാസത്തിന്റെ പ്രാമുഖ്യം അവർ മറ്റൊരു ഹിമശിഖരത്തിനും കൊടുത്തില്ല. ഏതാണ്ട് അഞ്ചു കിലോമീറ്ററോളം മാത്രം ഉയരമുള്ള കൈലാസമാകട്ടെ ഉയരത്തിലോ വലിപ്പത്തിലോ പത്താം സ്ഥാനം പോലുമില്ലെങ്കിലും ഹിന്ദുവിനെ മാത്രമല്ല അങ്ങോട്ടാകർഷിക്കുന്നത്. ബൗദ്ധനും ജൈനനും അതിന് ഇത്രമാത്രം പ്രാധാന്യം കൽപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഇല്ലാതിരിയ്ക്കുമോ? എങ്കിൽ എന്തായിരിയ്ക്കും 'ആ എന്തെങ്കിലും'? സാക്ഷാൽ പരമേശ്വരൻ പാർവതീസമേതനായി കൈലാസത്തിൽ വസിക്കുന്നു എന്നല്ലേ ഹിന്ദു വിശ്വസിയ്ക്കുന്നത്? വർഷത്തിൽ 6 മാസവും മഞ്ഞുറഞ്ഞു കിടക്കുന്ന ഈ കൈലാസമേ അവർക്ക് താമസിയ്ക്കാൻ കിട്ടിയുള്ളുവോ? എന്തായിരിയ്ക്കും അവിടെ മാത്രം കുടി കൊള്ളാൻ പരമേശ്വരനെ പ്രേരിപ്പിച്ചിരിയ്ക്കുക?
കൈലാസം നേരിട്ടു കണ്ടിട്ടല്ല ഞാനിതെഴുതുന്നത്! അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടോ ആവോ? അത്ഭുതാവഹമായ കൈലാസത്തിന്റെ വിവിധങ്ങളായ ചിത്രങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ ഞാൻ വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ട്. എന്തെല്ലമോ ഉള്ളിലൊതുക്കി വെള്ള പുതച്ചുള്ള കൈലാസത്തിന്റെ ആ നിൽപ്പ് ആരിലാണ് അവാച്യമായ ഭാവങ്ങൾ ഉണ്ടാക്കാത്തത്? സഹിയ്ക്കാവുന്നതാണോ മഞ്ഞുറഞ്ഞ കൈലാസത്തിലെ തണുപ്പ്? ജന്തുജാലങ്ങൾ പോകട്ടെ, എന്തെങ്കിലും സസ്യജാലം അവിടെയുണ്ടോ? മരങ്ങളും ചെടികളും പോകട്ടെ, ഒരു പുൽക്കൊടി പോലും അവിടെ ഉള്ളതിന്റെ ലക്ഷണമില്ല. കാണാനാകെയുള്ളത് പാലുപോലെ വെളുത്തു കാണുന്ന ഉറഞ്ഞ മഞ്ഞു മാത്രം. ജീവന്റെ സാന്നിദ്ധ്യമുള്ളത് രണ്ടേ രണ്ട് (അതോ ഒന്നോ?) ചൈതന്യങ്ങളിൽ .... സാക്ഷാൽ പരമേശ്വരനിലും പരമേശ്വരപത്നിയായ പാർവതീദേവിയിലും മാത്രം. അപ്പോൾ അവരെങ്ങനെ ഈ കൊടും തണുപ്പ് സഹിയ്ക്കും. ഏത് ദേവനായാലും ശരീരം മനുഷ്യന്റേതല്ലേ? തണുപ്പിൽ മരവിയ്ക്കാത്ത മനുഷ്യദേഹമുണ്ടോ? എന്നിട്ടും പാർവ്വതീ പരമേശ്വരന്മാർ അവിടെ കഴിയുന്നത് തികച്ചും ആശ്ചര്യകരമല്ലേ? കമ്പിളി പുതച്ചിരിയ്ക്കുന്ന പരമാത്മാവിന്റേയോ ശ്രീദേവിയുടേയോ ചിത്രമൊന്നും രാജാ രവി വർമ്മ വരച്ചതായി എവിടേയും കണ്ടിട്ടില്ല. ദൈവങ്ങളെ നഗ്നരാക്കി വരച്ചതല്ലാതെ ആരും തന്നെ അവർക്ക് തണുപ്പകറ്റാൻ ഒരു പുതപ്പോ സ്വെറ്ററോ സമ്മാനിച്ചതായി ഞാനെവിടേയും കണ്ടിട്ടില്ല. അതെല്ലാം ആലോചിച്ചപ്പോഴാണ് എനിയ്ക്ക് അർദ്ധനാരീശ്വരസങ്കല്പത്തിന്റെ പൊരുൾ മനസ്സിലായത്! പാർവതീ പരമേശ്വരന്മാരുടെ രണ്ട് ശരീരങ്ങളല്ലാതെ മറ്റെന്തുണ്ട് കൈലാസത്തിൽ ചൂടുള്ളതായിട്ട്? അപ്പോൾ പാർവതീദേവിയ്ക്ക് തണുപ്പകറ്റാൻ ഒന്നേയുള്ളു മാർഗ്ഗം. സാക്ഷാൽ പരമേശ്വർജിയ്ക്കും. തന്റെ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് നുകരുക. ദേവിയുടെ തണുപ്പകറ്റാൻ തീർച്ചയായും ദേവൻ അവരെ ദീർഘമായ തന്റെ കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിയ്ക്കും. മെയ് കൊണ്ട് മെയ്യിലമർത്തിയിരിയ്ക്കും. പക്ഷേ അതുകൊണ്ടൊക്കെ തടുക്കാവുന്നതാണോ ഹിമാലയത്തിന്റെ തണുപ്പ്? തന്റെ മെയ്യും കയ്യും പ്രയോഗിച്ചിട്ടും തണുപ്പു മാറാതെ ദേഹം വിറയ്ക്കുന്ന ദേവിയുടെ ദൈന്യത പരമേശ്വരനെ നിസ്സഹായനാക്കിക്കാണില്ലേ? അപ്പോൾ ഭഗവാൻ തന്റെ ദേഹം കൂടുതൽ കൂടുതൽ ദേവിയുടെ ദേഹത്തോട് ചേർത്തു കാണും. മാംസളവും സ്ത്രൈണവുമായ ദേവിയുടെ ദേഹത്തിലേയ്ക്ക് ചടുലവും ബലിഷ്ഠവുമായ ദേവന്റെ ദേഹം ആഴ്ന്നിറങ്ങിയിരിയ്ക്കാം. ദേവന്റെ ദേഹം പകുതിയും ദേവിയുടെ ദേഹത്തിൽ ചേർന്നു പോയിരിയ്ക്കാം. അവാച്യമായ അനുഭൂതിയിൽ പരസ്പരമുള്ള ചൂടു പറ്റി അവരങ്ങനെ നിമിഷങ്ങൾ ചെലവിട്ടിരിയ്ക്കും. ആ അനുഭൂതിയുടെ പാരമ്യത്തിൽ അവരറിഞ്ഞിരിയ്ക്കാം നാമിപ്പോൾ രണ്ടല്ല, വെറും ഒന്നാണെന്ന്; പകുതി മാത്രമുള്ള തങ്ങളുടെ ദേഹങ്ങൾ ഒന്നിച്ചു ചേർന്ന ആ വിചിത്ര രൂപം അവർ കൈലാസത്തിലെ മഞ്ഞുകട്ടകളിൽ കണ്ണാടിയിലെന്ന പോലെ കണ്ടിരിയ്ക്കാം. അപ്പോൾ ദേവി പറഞ്ഞിരിയ്ക്കാം, ദേവാ, നമ്മുടെ ഈ സംയുക്തരൂപം ജനഹൃദയങ്ങളിൽ അർദ്ധനാരീശ്വര സങ്കൽപ്പമായി നില നിൽക്കാൻ അനുഗ്രഹിയ്ക്കൂ എന്ന്. അന്നു മുതലത്രേ ഹിന്ദു ശിവപാർവതിമാരെ അർദ്ധനാരീശ്വരനായി ആരാധിയ്ക്കാൻ തുടങ്ങിയത്.
ഒരു ഭക്തൻ ഇങ്ങനെയൊക്കെ ദൈവത്തെക്കുറിച്ചു പറയാമോ എന്നായിരിയ്ക്കും. ഭക്തിയുടേയും വിശ്വാസത്തിന്റേയും കാര്യം പറയുമ്പോൾ എനിയ്ക്ക് ഗാന്ധിജിയെയാണോർമ്മ വരുക. അദ്ദേഹം പറഞ്ഞിട്ടുണ്ട് സത്യം ദൈവമാണെന്ന്. അപ്പോൾ സത്യം പറയുന്ന ശീലമുണ്ടെങ്കിൽ തന്നെ ദൈവവിശ്വാസമായി. അത്തരം ഒരു ദൈവവിശ്വാസമേ ഒരർത്ഥത്തിൽ എനിയ്ക്കുള്ളു. 'സത്യത്തിൽ' ഞാൻ നുണ പറയാറില്ല. നുണ പറയാൻ കുറച്ച് കഴിവും സാമർത്ഥ്യവുമൊക്കെ വേണം. തന്ത്രപൂർവ്വം സംസാരിക്കുന്നവർക്കേ നുണ പറയാനും മാറ്റിപ്പറയാനുമൊക്കെ പറ്റൂ. ആ കഴിവും സാമർത്ഥ്യവും ആണ് എനിയ്ക്കില്ലാതെ പോയത്. സത്യം പറയുന്നവൻ എന്തിന് ദൈവത്തെ പേടിയ്ക്കണം? (അവൻ പേടിക്കേണ്ടത് മനുഷ്യനെയാണ്.) ദൈവം സത്യമാണെന്ന് തിരിച്ചും ഗാന്ധിജി പറഞ്ഞുകാണണം. കാരണം അദ്ദേഹം തികഞ്ഞ ഒരു ഈശ്വരവിശ്വാസിയായതു തന്നെ. പക്ഷേ, ദൈവം സത്യമാണോ എന്നു ചോദിച്ചാൽ എന്താ പറയുക? ദൈവം ഇല്ല എന്നു തോന്നിയ ഒരു സന്ദർഭമെങ്കിലും എല്ലാവരുടേയും മനസ്സിൽ കാണില്ലേ? അപ്പോൾ പിന്നെ എങ്ങനെ ദൈവം സത്യമാണെന്ന് ഉറപ്പിച്ച് പറയും? പിന്നെ സത്യം പറയുന്നവൻ ദൈവവിശ്വാസിയാണെന്നു പറയുന്നതിലും ഉണ്ട് അപാകത. സത്യം നിലനിർത്താൻ നുണ പറയേണ്ടി വന്നാൽ അതിനെന്തു ന്യായീകരണം പറയും? എല്ലാം കുഴങ്ങിയതു തന്നെ.
കൈലാസദർശനത്തിനായി ഭക്തന്മാരിൽ നിന്ന് അപേക്ഷ ക്ഷണിയ്ക്കുന്ന പരസ്യം കണ്ടപ്പോൾ ഞാൻ എന്റെ പണി ചെയ്തു. അപേക്ഷ തയ്യാറാക്കി വേഗം അയച്ചു. അപേക്ഷ അയച്ച് അധികം വൈകാതെ തന്നെ മറുപടി വന്നു. ഇ-മെയിലായി....... എന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. അപേക്ഷയുടെ റജിസ്റ്റ്റേഷൻ നമ്പരും അതിൽ കാണിച്ചിരുന്നു. മെയിൽ കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യത്തെ കടമ്പ കടന്നു കിട്ടിയല്ലോ! അപ്പോൾ മുതൽ യാത്രയുടെ സാദ്ധ്യതയെപ്പറ്റി മനസ്സിലൊരു പ്രതീക്ഷ വളരാൻ തുടങ്ങി. പിന്നീടങ്ങോട്ട് വിദേശമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വെബ് പേജിൽ യാത്രയുടെ കൂടുതൽ വിവരങ്ങളറിയാൻ ഇടയ്ക്കിടയ്ക്ക് പരതുന്നത് ഞാനൊരു പതിവാക്കി.
അങ്ങനെയിരിക്കെയാണ് നാട്ടിൽ പോയ ഭാര്യ ടെറസ്സിൽ നിന്നു വീണ് കയ്യും കാലും ഒടിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടപ്പായത്. കയ്യിലും കാലിലും പ്ലാസ്റ്ററിട്ടാൽ പിന്നെ അവ മടക്കുന്ന പ്രശ്നമില്ലല്ലോ? ഒരേ കിടപ്പ്; 1, 2, 3 .. എല്ലാം കിടപ്പിൽ തന്നെ...
തീർത്ഥാടനങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്നതായിരുന്നു പത്തടി താഴ്ചയിലേയ്ക്കുള്ള ഭാര്യയുടെ ഈ വീഴ്ച. വൈഷ്ണവിയെ ദർശിച്ച് തിരിച്ചെത്തിയപ്പോൾ രാഹുൽ ശർമ്മ എന്നോട് പറഞ്ഞത് ദേവി എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു എന്നാണ്. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിയ്ക്കാൻ പോകുന്നു എന്നും ശർമ്മ കൂട്ടിച്ചേർത്തിരുന്നു. ഇതായിരുന്നോ ദേവിയുടെ അനുഗ്രഹം? അതല്ലെങ്കിൽ ഭാര്യ കയ്യും കാലും ഒടിഞ്ഞു കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചുവോ? ഇല്ല. പക്ഷേ ഒന്നാലോചിച്ചാൽ ദേവീകടാക്ഷം ഉണ്ടായില്ല എന്നു പറയാനും പറ്റില്ല. കാരണം ടെറസ്സിൽ നിന്നു പത്തടി താഴോട്ടു വീണാൽ മരണമാണ് അനുഭവം എന്നിരിയ്ക്കേ കയ്യും കാലും ഒടിഞ്ഞാണെങ്കിലും ഭാര്യ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം തന്നെ എന്ന് ഭാര്യ വിശ്വസിയ്ക്കുമ്പോൾ ഞാൻ കൂടുതലെന്തു പറയാൻ?
എത്ര കാലമാണ് ബന്ധുക്കളുടെ സഹായത്തിൽ ഭാര്യ കഴിയുക? അതും ഒരാൾക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്? ഞാൻ അനിശ്ചിതകാലത്തെ അവധിയെടുത്ത് നാട്ടിലേയ്ക്കു മടങ്ങി. ഭാര്യയെ പരിചരിക്കലും ഭക്ഷണം പാകം ചെയ്യലും മരുന്നു വാങ്ങലുമൊക്കെയായി പിന്നെ എന്റെ ദിനചര്യകൾ. എങ്കിലും ഒഴിഞ്ഞു കിട്ടുന്ന സമയങ്ങളിൽ ഞാൻ വിദേശമന്ത്രാലയത്തിന്റെ വെബ് പേജിൽ വല്ലപ്പോഴും കയറി നോക്കാതിരുന്നില്ല. ഒരു ദിവസം നോക്കുമ്പോഴതാ കിടക്കുന്നു കൈലാസയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ. ഞാൻ ഉദ്വേഗത്തോടെ എന്റെ പേരുണ്ടോ നോക്കി. സന്തോഷിയ്ക്കാൻ വകയൊന്നും ഇല്ലായിരുന്നു. അല്ലെങ്കിലും ലിസ്റ്റിൽ പേരുണ്ടാകുമെന്നോ അതു വഴി കൈലാസത്തിൽ പോകാൻ പറ്റുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ലായിരുന്നു; ആഗ്രഹിയ്ക്കുന്നുണ്ടായിരുന്നെങ്കിലും. ലോട്ടറി നറുക്കെടുപ്പിലൂടെയാണ് യാത്രക്കരെ തെരഞ്ഞെടുക്കുന്നത് എന്നതു തന്നെ എനിയ്ക്ക് ചാൻസ് കിട്ടില്ല എന്നതിന്റെ തെളിവായിരുന്നു. ജീവിതത്തിലിന്നോളം പത്ത് രൂപയുടെ ഒരു ലോട്ടറി പോലും അടിയ്ക്കാൻ ഭാഗ്യം(?) കിട്ടാത്ത എനിയ്ക്കെങ്ങനെ അമൂല്യമായ തീർത്ഥാടനത്തിന് ലോട്ടറി അടിയ്ക്കും?
സന്തോഷിയ്ക്കാൻ വകയില്ലെങ്കിലും ആശയ്ക്കപ്പോഴും വകയുണ്ടായിരുന്നു. എന്തെന്നാൽ അവർ എന്റെ പേര് വെയ്റ്റിങ്ങ് ലിസ്റ്റിൽ ചേർത്തിരുന്നു. ആറാമത്തെ ബാച്ചിൽ 24-)മനായി. പക്ഷേ 59 പേരുള്ള ലിസ്റ്റിൽ ഇരുപത്തിനാലാം വെയ്റ്റിംഗ് ലിസ്റ്റുകാരന് ചാൻസൊന്നുമുണ്ടാകില്ലെന്നറിയാവുന്ന ഞാൻ വേഗം വെബ്സൈറ്റ് വിട്ടു; കൂടുതലൊന്നും വായിക്കാൻ നിൽക്കാതെ. പിന്നീട് ദിവസങ്ങളോളം അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല.
ഭാര്യയുടെ പരിചരണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസവുമായപ്പോൾ ബന്ധുക്കൾ ഇടപെട്ടു.അവർ ചോദിച്ചു. "നീ എത്ര കാലം ഇങ്ങനെ ലീവും എടുത്ത് ഭാര്യയെ നോക്കും?" എന്റെ മനസ്സിൽ തിളച്ചു കൊണ്ടിരുന്ന സംശയം വാക്കുകളായി അവരിൽ നിന്ന് പുറത്തു വരികയായിരുന്നു. അവസാനം 45 ദിവസത്തിനു ശേഷം ഞാൻ ഭാര്യയെ വീട്ടുകാരെ തിരിച്ചേൽപ്പിച്ച് ഡൽഹിയ്ക്ക് വണ്ടി കയറി.
ഓഫീസിലെ മേശപ്പുറത്ത് മറ്റു പലതിനുമൊപ്പം എന്നെ സ്വീകരിച്ചത് വിദേശ മന്ത്രാലയത്തിലെ ഒരു കവറായിരുന്നു. വെയ്റ്റിംഗ് ലിസ്റ്റിന്റെ അറിയിപ്പായിരിയ്ക്കും ഇത്.... ഞാനൂഹിച്ചു.
കവർ പൊളിച്ചു. ഊഹം ശരിയാണ്; ഞാനിപ്പോഴും അതേ വെയ്റ്റിങ്ങിൽ തന്നെ. പക്ഷേ, മറ്റൊരു കാര്യം കൂടി അവർ എഴുതിയിട്ടുണ്ട്. "ആരുടേയെങ്കിലും വേക്കൻസിയിൽ നിങ്ങളെ പരിഗണിയ്ക്കണമെങ്കിൽ മെയ് ഒമ്പതിനോടകം 5000 രൂപ അടച്ച് നിങ്ങളുടെ സമ്മതം ഉറപ്പാക്കിയിരിക്കണം." ഞാൻ കലണ്ടറിൽ തീയതി നോക്കി. 5000 രൂപയുടെ ഡ്രാഫ്റ്റ് വിദേശമന്ത്രാലയത്തിലെത്താനുള്ള ആ അവസാന ദിവസം ഇന്നാണ്. ഈശ്വരാ..... ഇതടയ്ക്കാനായിരിയ്ക്കുമോ വിധി ഇന്നെന്നെ ഇവിടെ എത്തിച്ചത്? ഞാൻ ഉദ്വേഗം പൂണ്ടു.
'എറൗണ്ട് ദ് വേൾഡ് ഇൻ 80 ഡെയ്സ്' എന്ന ഇംഗ്ളീഷ് കഥയിലെ ഫിലിയാസ് ഫോഗിനെയാണ് ഞാനപ്പോൾ ഓർത്തത്. ഒരു ഫിലിയാസ് ഫോഗ് ആകാൻ എനിയ്ക്ക് പിന്നെ സമയം വേണ്ടി വന്നില്ല. ബാങ്കിൽ പോകുന്നു..... പൈസ എടുക്കുന്നു.... പൈസ അടയ്ക്കുന്നു.... ഡ്രാഫ്റ്റ് എടുക്കുന്നു.... ന്യൂഡൽഹിയിലേക്ക് കുതിയ്ക്കുന്നു.... വിദേശ മന്ത്രാലയത്തിലെ നിയുക്ത ഓഫീസിലെത്തുന്നു..... എല്ലാം മുടക്കമില്ലതെ നടന്നു. പോസ്റ്റൽ ആയി അയയ്ക്കേണ്ട ഡ്രാഫ്റ്റ് കയ്യിൽ വാങ്ങാൻ അവർ വിസമ്മതിച്ചെങ്കിലും സാക്ഷാൽ ശങ്കരാചര്യസ്വാമികളുടെ കടാക്ഷം ഒടുവിലെന്നെ കാത്തു. അവർ ഡ്രാഫ്റ്റ് വാങ്ങി. വാങ്ങിയതിന് രസീതൊന്നും തന്നില്ലെങ്കിലും. അങ്ങനെ ഞാൻ രണ്ടാമത്തെ കടമ്പയും കടന്നു എന്ന് പറഞ്ഞാൽ മതിയല്ലോ!
അയ്യായിരം രൂപ അടച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ഇരിയ്ക്കപ്പൊറുതി ഇല്ലാത്ത പോലെയായി. പോക്ക് തരപ്പെടുമോ ഇല്ലയോ എന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടു. വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളായി പിന്നത്തെ അന്വേഷണം. വെയ്റ്റിങ്ങ് ലിസ്റ്റിൽ എത്ര പേരുണ്ടെന്നും അവരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡമെന്തെന്നും അറിയാനായി പിന്നെ ആകാംക്ഷ. എവിടെ അന്വേഷിയ്ക്കും? ആരോടന്വേഷിയ്ക്കും? വിദേശമന്ത്രാലയത്തിൽ വിളിയ്ക്കനൊരു മടി. എന്തായിരിക്കും അവരുടെ പ്രതികരണം ആവോ? തനി ഹിന്ദിക്കാരന്റെ രീതിയിലുള്ളതാണ് മറുപടിയെങ്കിൽ അന്വേഷണം വെറുതെയാകും. ഒന്നുകിൽ അവർ വിട്ടൊന്നും പറയില്ല; അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത ഹിന്ദിയിൽ എന്തെങ്കിലും പറഞ്ഞുവെന്നും വരും. ഏതായാലും എങ്ങും വിളിയ്ക്കേണ്ട എന്നു ഞാൻ തീർച്ചയാക്കി. ഇപ്പോൾ എന്തിനും ഏതിനും ഉള്ള പരിഹാരമാണല്ലോ ഇന്റർനെറ്റ്. ഞാൻ ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്ത് ഗൂഗിളിലൊരു തെരച്ചിലങ്ങോട്ടു നടത്തി. അന്വേഷണം മോശമില്ലായിരുന്നു. കൈലാസ് - മാനസസരോവര തീർത്ഥയാത്രയെ കുറിച്ച് ധാരാളം ബ്ളോഗുകൾ. പുതിയതും പഴയതും എല്ലാം. എന്നെപ്പോലെയുള്ള ധാരാളം വെയ്റ്റിങ്ങ് ലിസ്റ്റുകാരുടെ അന്വേഷണങ്ങൾ ഞാൻ കണ്ടു; എല്ലാവർക്കും അറിയേണ്ടത് തങ്ങൾക്ക് ചാൻസ് കിട്ടുമോ എന്നാണ്. ചാൻസ് ഉറപ്പായവരാകട്ടെ, പോകാൻ കൂട്ടുകാരെ തിരയുന്ന തെരക്കിലും സംശയങ്ങൾ തീർക്കുന്ന തിരക്കിലുമാണ്. കൂട്ടത്തിൽ ഞാൻ രണ്ട് മലയാളികളെ കണ്ടു. ഒരാൾ, സുരേഷ്, തന്റെ ബാച്ചിൽ വേറെ മലയാളികൾ ഉണ്ടോ എന്നാണ് തെരക്കുന്നത്. മറ്റൊരാൾ ഒരു ഡോക്റ്ററാണ്. ഡോ. മനോജ്. കഴിഞ്ഞ തവണ തീർത്ഥയാത്ര പോയ അദ്ദേഹം ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ തന്നോടു ചോദിച്ചോളിൻ എന്നാണെഴുതിയിരിയ്ക്കുന്നത്. രണ്ടു പേർക്കും ഞാൻ മെയിൽ ചെയ്തു; ഒരാളോട് ഞാൻ സാധ്യതാപട്ടികയിലാണെന്നെഴുതിയപ്പോൾ മറ്റേയാളോട് വെയ്റ്റിങ്ങ് ലിസ്റ്റ് സ്ഥിരപ്പെടാനുള്ള സാദ്ധ്യതകളാണ് ഞാൻ എഴുതി ചോദിച്ചത്. രണ്ടു പേരും യുക്തമായ മറുപടിയും എഴുതി. അതുകൊണ്ടൊന്നും എന്റെ ആകാംക്ഷയ്ക്ക്... അതോ ഉത്ക്കണ്ഠയോ? ..... ഒരു അറുതിയായില്ല. ഒടുവിൽ ഞാൻ വിളിച്ചു.... മന്ത്രാലയത്തിലേക്ക്.... ഒന്നുകിൽ ഫോൺ എന്ഗേജ്ഡ് ആയിരിയ്ക്കും അല്ലെങ്കിൽ എടുക്കാൻ ആളുണ്ടാവില്ല.... പല ദിനങ്ങൾ ഇതാവർത്തിച്ചു. മുട്ടുവിൻ, തുറക്കപ്പെടും എന്നാണല്ലോ! ഒടുവിൽ വേണ്ടപ്പെട്ട ആളെത്തന്നെ കിട്ടി. അയാൾ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ സെലക്റ്റഡ് ആണെന്ന ഒരു ധ്വനി അയാളുടെ വാക്കുകളിൽ ഉള്ളതായി എനിയ്ക്കു തോന്നി. ആകാംക്ഷ അപ്പോഴും ബാക്കി....
ഇന്റർനെറ്റിന്റെ സൗകര്യം ഓർത്തപ്പോഴാണ് ഈയിടെ കൃഷ്ണചന്ദ്രൻ നടത്തിയ ഒരു അഭിമുഖം ഓർമ്മ വന്നത്. പഴയ രതിനിർവ്വേദം സിനിമയിൽ ജയഭാരതിയ്ക്കൊപ്പം അഭിനയിച്ച കൃഷ്ണചന്ദ്രൻ കോഹിനൂർ ഫെയ്ം ശ്വേതാമേനോന്റെ പുതിയ രതിനിർവേദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അന്ന് പുള്ളിക്കാരൻ അഭിനയിക്കുമ്പോൾ സ്ത്രീശരീരത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും ഇന്ന് ഇന്റർനെറ്റുള്ളതുകൊണ്ട് കൊച്ചുകുട്ടികൾക്ക് വരെ സ്ത്രീശരീരത്തിന്റെ വിശദാംശങ്ങൾ നല്ലപോലെ അറിയാമെന്നുമാണ് കൃഷ്ണചന്ദ്രൻ പറഞ്ഞത്..... സ്ത്രീശരീരത്തെക്കുറിച്ച് കൂടുതലന്നറിഞ്ഞിരുന്നെങ്കിൽ അഭിനയം കൂടുതൽ മെച്ചപ്പെട്ടതാകുമായിരുന്നുവെന്നാണ് നായകൻ പറഞ്ഞൊപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഗുണത്തെക്കുറിച്ചും. ഏതായാലും സ്ത്രീശരീരത്തിന്റെ വലിയൊരു എൻസൈക്ലോപീഡിയ തന്നെയാണീ ഇന്റർനെറ്റ് എന്നതിനു സംശയമൊന്നുമില്ല. തലമുടി മുതൽ കാലിലെ നഖം വരെ സ്ത്രീയുടെ ശരീരം വിശദമായി കാണാൻ ഇതിലപ്പുറം സൗകര്യം വേറെയില്ല. അതെന്തായാലും ശ്വേതയുടെ രതിനിർവേദം ഹിറ്റാവുമെന്നതിന് സംശയമൊന്നുമില്ല. മാത്രവുമല്ല ഏറ്റവും പ്രധാനപ്പെട്ട വേദം ഏതെന്ന ചോദ്യത്തിനിനി മുതൽ രതിനിർവേദം എന്ന ഉത്തരം കിട്ടാനും മതി. അത്രയ്ക്കുണ്ട് രതിനിർവേദത്തിന്റെ പെനട്രേഷൻ.... അതിനുള്ള ക്രഡിറ്റും ശ്വേതയ്ക്ക് കൊടുത്തേ പറ്റൂ. ഇന്റർനെറ്റിനും. രതിനിർവേദത്തിന്റെ പുതിയ എഡിഷനിൽ പ്രസ്തുത റോളിലേയ്ക്ക് മിസ് മേനോനേക്കാൾ നല്ലൊരു കാൻഡിഡേറ്റ് ഇല്ല തന്നെ! എങ്ങനെയാണ് സംവിധായകൻ ഇത്ര കണിശമായി നായികയെ കണ്ടെത്തിയത് ആവോ?
അപ്പോൾ പറഞ്ഞു വന്നത് തീർത്ഥയാത്രയെക്കുറിച്ചല്ലേ? ഇതിനിടയ്ക്ക് ഞാനും സുരേഷും സംസാരിച്ചിരുന്നു. സുരേഷ് ഒറ്റപ്പാലത്തുകാരനാണ്. തിരുവനന്തപുരത്ത് ജോലി നോക്കുന്നു. ഞാൻ എന്റെ വിവരങ്ങൾ പറഞ്ഞു. യാത്രയ്ക്ക് ചാൻസ് കിട്ടുകയാണെങ്കിൽ വീണ്ടും വിളിയ്ക്കാമെന്നും.

2011, ജൂൺ 1, ബുധനാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 2
കൈലാസമൊക്കെ കണ്ടു വന്ന സ്ഥിതിക്ക് വല്ലവരും എന്നോട് ചോദിച്ചേക്കാം...യാത്രയിൽ നിങ്ങളുടെ അനന്യമായ, അദ്വിതീയമായ, അതുമല്ലെങ്കിൽ ശ്രദ്ധേയമായ അനുഭവമെന്തെന്ന്.
വിദ്യാസമ്പന്നനായ ഒരാൾ ആകാംക്ഷാഭരിതനായി എന്നോട് ചോദിച്ചു .... കൈലാസത്തിൽ ശിവനെ കണ്ടോ എന്ന്!
ഇതിനൊക്കെ യുക്തമായ ഒരുത്തരം വേണ്ടേ?
ശിവനെ അർദ്ധനാരീശ്വരനായോ തനിയെയെങ്കിലുമോ കണ്ടിരുന്നെങ്കിൽ ഉറപ്പിച്ചു പറയാമായിരുന്നു, അതാണെന്റെ അനന്യമായ അനുഭവമെന്ന്. പക്ഷേ എന്റെ സംഘത്തിലെ ഏറ്റവും കൂടിയ ഭക്തന് പോലും അവിടെ ദിവ്യമായ ഒരനുഭൂതിയും ഉണ്ടായില്ലെന്ന് എനിക്കുറപ്പിച്ചു പറയാൻ പറ്റും.
എന്തൊക്കെ കഥകളായിരുന്നു യാത്രക്ക് മുമ്പ് കേട്ടിരുന്നത്? ബ്രാഹ്മ മുഹൂർത്തത്തിൽ ദേവകൾ മാനസസരോവരത്തിൽ കുളിക്കാനെത്തുമെന്ന്, . . . . അപ്പോൾ ദിവ്യമായ എന്തൊക്കെയോ ആകാശത്ത് നിന്നും തടാകത്തിലേക്ക് വീഴുന്നതായി തോന്നുമെന്ന്... പർണ്ണമിനാളിൽ ശ്രീപാർവ്വതി തോഴിമാരോടൊത്ത് സരോവരത്തിൽ നീരാട്ടിനെത്തുമെന്ന്. . . . . മാനസ സരോവരത്തിൽ ദിവ്യജ്യോതി കാണുമെന്ന് . . ഇല്ല കഥകൾ അവസാനിക്കുന്നില്ല; അവ മുഴുവൻ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ലെന്നേയുള്ളു.... എന്നിട്ടോ?
ഗുരുപൂർണ്ണിമയുടെ പൗർണ്ണമിനാളിൽ ഞാൻ ഒരു മുഴുവൻ രാത്രിയും എല്ലിൽ കുത്തുന്ന തണുപ്പിനെ വെല്ലുവിളിച്ച് മാനസസരോവരത്തിന്റെ തീരത്ത് ഉറക്കം തൂങ്ങിയിരുന്നതാണ് . എന്തെങ്കിലും ഒരു ദിവ്യദർശനത്തിനായി എന്നിട്ടെന്ത്? തടാകത്തിലേക്ക് ഒരു ഉൽക്ക വീഴുന്നത് കാണാനുള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല. എന്നു വച്ച് ഞാൻ ഭാഗ്യമില്ലാത്തവനാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചു കളയരുത്. ആകാശത്ത് പൂർണ്ണചന്ദ്രൻ വിരാജിക്കുന്ന പൗർണ്ണമിനാളിൽ, അതും അതിവിശിഷ്ടമായ ഗുരുപൂർണ്ണിമയുടെ നാളിൽ, മാനസസരോവരത്തിന്റെ തീരത്ത് അസുലഭമായ ഒരു രാത്രി ആസ്വദിക്കാനുള്ള ഭാഗ്യം എത്ര കൈലാസയാത്രികർക്ക് കിട്ടിയിട്ടുണ്ട്? ചീനക്കാരന്റെ ചെങ്കൊടിയാലും മലകൾ ഇടിച്ചു തള്ളുന്ന അവന്റെ 'ജെസിബി’യാലും 'അസ്വാസ്ഥിത'മായ കൈലാസാന്തരീക്ഷത്തിൽ എന്തെങ്കിലും ദിവ്യാനുഭവം തികച്ചും ശ്രമകരം തന്നെ...
എനിക്ക് ഈ യാത്രയിൽ അനന്യമായ അനുഭവങ്ങളില്ല... അനന്യമായ കാഴ്ചകളേയുള്ളു. പൂക്കൾ.... ഹിമാലയമെന്ന പുഷ്പാലയം... അതാണ്, അത് മാത്രമാണ് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്!!! മഞ്ഞപ്പൂക്കൾ, വയലറ്റ് പൂക്കൾ, നീലപ്പൂക്കൾ, ചുവന്ന (ചൊമല!!) പൂക്കൾ, വെള്ളപ്പൂക്കൾ ....... ഇല്ല, ഹിമാലയത്തിലെ പൂക്കളുടെ നിറങ്ങൾ അവസാനിക്കുന്നില്ല..... എന്റെ വൊക്കാബുലരിയിൽ മാത്രമേ നിറങ്ങൾ അവസാനിക്കുന്നുള്ളു. . . ഒരു പക്ഷേ, അവിടെ ഇല്ലാത്തത് പച്ചപ്പൂക്കളും കറുത്ത പൂക്കളും മാത്രം . . . പക്ഷേ പച്ചപ്പൂക്കളാണോ എന്ന് തോന്നുന്ന തരത്തിൽ മനോഹരമായ പച്ചിലകളോടുകൂടിയ ചെറിയ ചെടികളും അവിടെയുണ്ട്; പൂവിനാണോ ഇലയ്ക്കാണോ ഭംഗി എന്നറിയാതെ നമ്മൾ ശങ്കിച്ചു പോകുന്ന അത്തരം സ്ഥിതിയും ഹിമാലയത്തിൽ പ്രതീക്ഷിക്കാം . . . ആരും വളർത്താതെ തന്നത്താനെ വളരുന്ന ഈ പൂക്കളെ നോക്കി 'Valley of flowers' എന്ന് വിളിക്കണമെങ്കിൽ ആ പൂങ്കാവനത്തിന്റേയും ഹിമാലയമെന്ന പുഷ്പാലയത്തിന്റേയും മനോഹാരിതയൊന്ന് ആലോചിച്ചുനോക്കൂ!!
പൂക്കൾക്ക് വർണ്ണവൈവിധ്യം മാത്രമല്ല ഉള്ളത്.. വർണ്ണവൈവിധ്യത്തെ തോൽപ്പിക്കുന്നതത്രെ അവയുടെ രൂപവൈവിധ്യം. നാലിതൾ പൂക്കൾ മുതൽ അനേകം ഇതളുള്ള പൂക്കൾ വരെയുണ്ടവിടെ. ഉരുണ്ട് കായ്കൾ പോലെയുള്ള പൂക്കളും കോളാമ്പി പോലെയുള്ള പലതരം പൂക്കളും അവിടെ കാണാം ... ഇതളുകളുടെ രൂപത്തിനും വലുപ്പത്തിനും എല്ലാം എന്തെന്തു വൈവിധ്യം. . . അതൊന്നും വാക്കുകൾ കൊണ്ടറിയിക്കാൻ എനിക്കാവില്ല. എന്തെല്ലാം തരം പൂങ്കുലകൾ.. ഹിമാലയത്തിലെ പൂക്കളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചാൽ ഡോക്റ്ററേറ്റ് കിട്ടാനൊന്നും ഒരു ബുദ്ധിമുട്ടും കാണില്ല. അത്രക്കുണ്ട് പൂക്കളെക്കുറിച്ചറിയാൻ.... ഈ പൂക്കളുടെ ഫോട്ടോയെടുത്ത് ജോസ്കോ ജുവലേഴ്സിനോ ആലുക്കാസ് ജുവലറിക്കോ കൊടുത്താൽ ആ പൂക്കളുടെ രൂപത്തിൽ പുതിയ കമ്മലുകളും ചങ്കേലസ്സുകളും ഉണ്ടാക്കി അവർ സ്ത്രീജനങ്ങളുടെ മനം കവരും എന്നെനിക്കുറപ്പുണ്ട്. അത്രക്ക് നയന മനോഹരമാണീ ഹിമാലയത്തിലെ പൂക്കൾ. ഹിമാലയത്തിലെ കുറ്റിച്ചെടികൾക്കു പോലും ആകർഷകമായ പൂക്കളുണ്ട്..
ഹിമാലയത്തിലെ പൂക്കളെല്ലാം കണ്ടു കഴിയുമ്പോൾ അവിടെ മഞ്ഞപ്പൂക്കളാണോ വയലറ്റ് പൂക്കളാണോ അധികം എന്ന ഒരു സംശയം മനസ്സിലുയർന്നേക്കാം... ജനസംഖ്യയിൽ ഇന്ത്യയും ചൈനയും ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നതു പോലെയാണ് പൂസംഖ്യയിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി അവിടെ മഞ്ഞപ്പൂക്കളും വയലറ്റ് പൂക്കളും മത്സരിക്കുന്നത്. ഈ മത്സരത്തിനിടയിൽ, ഒരു പക്ഷേ, വെള്ളപ്പൂക്കൾ ഒന്നാം സ്ഥാനത്തിന്റെ കിരീടം നേടിയെടുത്തെന്നും വരാം. മുയലിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ആമയുടെ ലോകമല്ലേ ഇത്?
പക്ഷേ പൂക്കളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് മനസ്സിൽ ഖേദമേയുള്ളു. പാവം, ഈ പൂക്കൾ അനാഥമാണ്, പൂജക്കെടുക്കാത്ത ഈ പൂക്കൾ, പെൺകൊടിമാരുടെ മുടിയഴകാകാനാകാത്ത ഈ പൂക്കൾ, എന്തിന് ഒരു റീത്താകാൻ പോലും അവസരമില്ലാത്ത ഈ പൂക്കൾ, മൊട്ടായി,വിരിഞ്ഞ് പൂവായി, കൊഴിഞ്ഞു പോകാൻ വിധിക്കപ്പെട്ട ഈ പൂക്കൾ.... അവ തങ്ങളുടെ ഇഷ്ടദേവനായ മലർശരനെ സ്വപ്നം കാണുന്നുണ്ടാകുമോ???
വേണം, ഈ പൂക്കൾക്കൊരു ശാപമോക്ഷം... അവയെ ഇങ്ങനെ അനാഥമാക്കരുത്. . . ഏതായാലും കാമദേവൻ രംഗമൊഴിഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ വേണം ഇതിനൊരു പരിഹാരം കാണാൻ... വേണം ഉടനെ ഒരു കൈലാസ യാത്ര... ഒരു നൂറു തരുണീമണികളുമൊത്ത് . . . അനുപമമായ ഈ പൂക്കളറുത്ത് വനിതകളുടെ മുടിയഴകിന്നഴകായി ചാർത്തേണം... ഓരോ ശിരസ്സിലും... ഓരോ കാർകൂന്തളത്തിലും.... വനിതകൾക്കഴക്, പൂക്കൾക്കോ ദിവ്യമോക്ഷം... ആരാണീ പുതിയ കാമദേവൻ എന്നറിയാൻ പൂക്കൾ എന്നെ ഇതൾ വിരിച്ച് നോക്കും!! ഇനി എന്റെ അവസ്ഥയൊന്നാലോചിച്ചു നോക്കൂ ... വേണ്ട, അതിപ്പോൾ പറയേണ്ട..... പിന്നെ ഒന്നേ ഇപ്പോഴറിയേണ്ടതുള്ളു... ഒരു നൂറു വനിതകളെ എവിടെ നിന്നൊപ്പിക്കുമെന്ന് ... ആ... കാത്തിരുന്ന് കാണാം ... പോകാനുള്ള ദിനമൊന്നും തീർച്ചയായിട്ടില്ലല്ലോ.
ബ്രഹ്മകമലം, വിഷ്ണുകമലം, കസ്തൂരീകമലം എന്നിങ്ങനെ വിചിത്രങ്ങളായ താമരപ്പൂക്കൾ ഇവിടങ്ങളിൽ കാണുമത്രെ. ആർക്കറിയാം? എല്ലാം കൈലാസയാത്രികരിലൂടെ പറഞ്ഞു കേട്ടതാണ്. ഏത് സീസണിലാണാവോ ഇതെല്ലാം വിടരുന്നത്? എന്തായാലും ഒരു കമലം ഞാൻ കണ്ടു.. യാത്രയിലുടനീളം... യാത്രാസംഘത്തിലുണ്ടായിരുന്ന ഒരു കമലം. ഈ കമലമ്മയെ അല്ലാതെ മേൽപ്പറഞ്ഞ വേറൊരു കമലവും എനിക്ക് എങ്ങും തന്നെ കാണാൻ കഴിഞ്ഞില്ല... റിട്ടയർ ചെയ്യാൻ കമലമ്മയ്ക്കിനി മാസങ്ങളേ ഉള്ളൂ എന്നു കൂടി എഴുതിയില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ എന്നെക്കുറിച്ച് തെറ്റിദ്ധരിക്കാനും മതി.
യാത്രയിൽ ഉടനീളം എന്തു ചെയ്തു എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ എന്തു പറയും?
വയലാറിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഞാൻ ചെയ്തത് ഇത്രമാത്രം....
ഒരു മാസക്കാലം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ കണ്ടും നോക്കിയും അതിശയിച്ചും പ്രശംസിച്ചും സമയം ചെലവിട്ടു. അരഞ്ഞാണങ്ങൾ, ചങ്കേലസ്സുകൾ, ശിരോഭൂഷണങ്ങൾ, ശിരസ്സിൽ ചാർത്തിയ പൂക്കൾ എന്നിങ്ങനെ ഭൂമി തന്റെ ശരീരത്തിലണിഞ്ഞതും സ്ത്രീധനമായിക്കിട്ടിയതുമായ ഓരോന്നും നോക്കിയും ആസ്വദിച്ചും അസൂയപ്പെട്ടും ഞാൻ യാത്രയിൽ സമയം പോക്കി.
ഭൂമിയുടെ ഈ സ്ത്രീധനങ്ങൾ എതെന്ന് മനസ്സിലായില്ലേ? വയലാർ പാടിയത് ഓർക്കൂ,
"പുഴകൾ, മലകൾ, പൂവനങ്ങൾ,
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ"
ഭൂമിയുടെ ഈ സ്ത്രീധനങ്ങളൊക്കെ ഹിമാലയമെന്ന 'ലോക്കറിൽ" ആണ് പ്രകൃതി സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇത്രയധികം പുഴകളും മലകളും മരങ്ങളും പൂങ്കാവനങ്ങളും ഹിമാലയത്തിൽ ഉണ്ടാകുമായിരുന്നില്ല. മഹാഭാരതത്തെ പറ്റി ഒരു ചൊല്ലുണ്ടല്ലോ? "മഹാഭാരതത്തിലുള്ളത് മറ്റു ഗ്രന്ഥങ്ങളിൽ കണ്ടേക്കാം, പക്ഷേ അതിലില്ലാത്തത് മറ്റെവിടേയും കാണില്ല" എന്ന്... ഈ ചൊല്ല് മലകൾ, പുഴകൾ, പൂവനികൾ എന്നിങ്ങനെയുള്ള പ്രാകൃതികപ്രതിഭാസങ്ങളെ സംബന്ധിച്ചിടത്തോളം ഹിമലയത്തിനും ബാധകമായേക്കാം.. ഹിമാലയത്തിലെ പൂങ്കാവനങ്ങളും മരങ്ങളും മറ്റു മലകളിലും കണ്ടേക്കാം, പക്ഷേ ഇവിടെ കാണാത്ത പൂക്കളും മരങ്ങളും മറ്റിടങ്ങളിൽ കാണണമെന്നില്ല... അത്രയ്ക്ക് വൈവിധ്യത്തോടെയാണ് പുഴകളും മലകളും മരങ്ങളും പൂക്കളുംപൂങ്കാവനങ്ങളും ഹിമാലയത്തെ അലങ്കരിക്കുന്നത്.
കൈലാസയാത്രയെക്കുറിച്ച് നാട്ടുകാരിൽ പലർക്കും എന്തെല്ലാം തെറ്റിദ്ധാരണകളാണ്. ഒന്നും അവർ നേരേ ചൊവ്വേ മനസ്സിലാക്കുന്നില്ല. അത്തരം ആളുകൾക്കിപ്പോൾ പണി എന്റെ കയ്യും കാലും തൊട്ടു വന്ദിക്കലാണ്. അവരെല്ലാം കരുതുന്നത് കൈലാസയാത്ര മൂലം എന്റെ പാപങ്ങളെല്ലാം തീർന്നിരിക്കുന്നൂ എന്നും ഞാൻ ദേവകളോളം വിശുദ്ധനായിരിക്കുന്നൂ എന്നുമാണ്. എന്താണെന്നോ ഈ വിശ്വാസത്തിനു കാരണം? ശ്രദ്ധിക്കൂ!!
സ്കന്ദപുരാണത്തിൽ കൈലാസത്തെക്കുറിച്ചൊരു പരാമർശമുണ്ടത്രെ. സഹയാത്രികനായ അരവിന്ദിൽ നിന്നു കിട്ടിയ അറിവാണിത്. "ബാലസൂര്യന്റെ വെയിലേറ്റ് മഞ്ഞുകണങ്ങൾ വരണ്ടുണങ്ങി ഇല്ലാതാകുന്നതു പോലെ ഹിമാലയ കൈലാസ ദർശനത്താൽ ഭക്തന്റെ പാപങ്ങളും നശിച്ചില്ലാതാകുന്നു" എന്നതാണാ പരാമർശം.
ആഹാ! എന്തൊരുപമ! കൈലാസത്തെ ബാലസൂര്യനോടും നമ്മുടെ പാപങ്ങളെ മഞ്ഞുകണങ്ങളോടും അല്ലേ ഉപമിച്ചിരിക്കുന്നത്. എന്തൊരു കല്പന.
പക്ഷേ, പാവം മനുഷ്യൻ, അവന് ആ ഉപമയിലടങ്ങിയ വാച്യാർത്ഥമേ മനസ്സിലായുള്ളൂ. ആ ഉപമയുടെ ആശയം ഒട്ടുമേ മനസ്സിലാകാതെ പോയി.
ഞാൻ പറഞ്ഞു വരുന്നത് മഞ്ഞു കണങ്ങളെക്കുറിച്ചാണെന്ന് മനസ്സിലാകുന്നുണ്ടോ? ഈ മഞ്ഞുകണങ്ങളെ ഇല്ലാതാക്കുന്ന ബാലസൂര്യൻ തന്റെ ബാല്യാവസ്ഥ പിന്നിട്ട് യൗവ്വനവും ഗാർഹസ്ഥ്യവും വാർദ്ധക്യവുമൊക്കെക്കഴിഞ്ഞ് സന്ധ്യക്ക് കടലിൽ ഒസാമാ ബിൻ ലാദനെപ്പോലെ ജലസമാധിയാകുമ്പോൾ ചിരിക്കുന്നതാരെന്നറിയുമോ? സാക്ഷാൽ മഞ്ഞുകണങ്ങൾ തന്നെ. സംശയമുണ്ടെങ്കിൽ അടുത്ത ദിവസം ബാലസൂര്യൻ ഉണരുന്നതിനു മുമ്പ് ഒന്നു പോയി നോക്കൂ. ആ മഞ്ഞുകണങ്ങൾ അവിടെത്തന്നെ കാണും.
ഇപ്പോൾ മനസ്സിലായില്ലേ സ്കന്ദപുരാണം പറഞ്ഞതെന്തെന്ന്? കൈലാസം ദർശിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമേ പാപം ഇല്ലാതാകുന്നുള്ളൂ. ആ ദർശനം എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ പാപങ്ങൾ തിരിച്ചു വരും... മഞ്ഞുകണങ്ങൾ വീണ്ടും വരുന്നതുപോലെ..
ഞാൻ കൈലാസദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എന്റെ പഴയ പാപങ്ങൾക്ക് കൂട്ടിനായി എന്റെ സഹയാത്രികരോടുള്ള പെരുമാറ്റത്തിൽ നിന്നെനിക്ക് കിട്ടിയ പാപങ്ങളും ഇപ്പോഴുണ്ട്. എന്നിട്ടും നാട്ടുകാരെന്റെ കാൽ തൊട്ടു വന്ദിക്കുന്നു. ഈശ്വരാ, അതും എന്റെ പാപങ്ങൾ വർദ്ധിപ്പിക്കുകയല്ലേ?
പിന്നെ കൈലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനമായി പറയാനുള്ളത് കൈലാസദർശന ത്തിനെത്തുന്ന സ്ത്രീകളെ കുറിച്ചാണ്.
കൈലാസയാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്ന സ്ത്രീകളോട് എനിക്ക് അനുകമ്പയാണോ അവജ്ഞയാണോ തോന്നുന്നത് എന്നു പറയുക പ്രയാസം. യാത്രയിലെ അവരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ശരിക്കും അനുകമ്പ തന്നെയാണ് തോന്നുന്നത്. യാത്രയിൽ അവർക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാലുള്ള അവസ്ഥ ഒന്നു നോക്കൂ. അതിനവർക്ക് അൽപ്പം പ്രൈവസിയൊക്കെ വേണ്ടേ? അവരെവിടെ മൂത്രമൊഴിക്കും? ഒറ്റയടിപ്പാതകളും കാട്ടുവഴികളും ദുർഘടമായ പാതകളും മാത്രമുള്ള വഴിയിൽ, ആധുനികമായതോ പ്രാകൃതമെങ്കിലുമായതോ ആയ ഒരു ശൗചാലയ സൗകര്യവും ഇല്ലാത്ത വഴിയിൽ, അവരെന്തു ചെയ്യും? വഴിയിൽ സംഘാംഗങ്ങൾ മാത്രമല്ല ഉണ്ടാകുക, മറ്റു വഴിപോക്കരും കാണും.. പിന്നെ പോർട്ടർമാർ, കുതിരക്കാർ എന്നിവരും അടുത്ത് കാണും... ഒരു പക്ഷേ മൂത്രമൊഴിക്കാൻ തോന്നുമ്പോൾ അവർ സഹായത്തിനു വിളിച്ചിട്ടുള്ള അപരിചിതനായ കുതിരക്കാരനോ പോർട്ടറോ അവരുടെ കൂടെ കണ്ടെന്നിരിക്കും... അയാളോടെന്തു പറഞ്ഞായിരിക്കും അവർ മൂത്രമൊഴിക്കാൻ പോകുക? എങ്ങോട്ടായിരിക്കും പോകുക? ഒരു വശത്ത് അഗാധമായ പുഴ, മറുവശത്ത് ഉയർന്നു നിൽക്കുന്ന പാറകൾ,... അവർ എവിടെ പോകും? അതല്ലാ ഇനി ചുറ്റും ഇടതൂർന്ന കാടെണെന്നു കരുതൂ, എന്തു ധൈര്യത്തിലാണ് അവർ കാട്ടിലേക്ക് പോകുക? അവിടെ അവരെ കാത്തിരിക്കുന്നത് വന്യമൃഗമോ ആധുനികമനുഷ്യനോ എന്ന് എങ്ങനെ അറിയും? എന്നിട്ടും യുവതികൾ ഈ യാത്രയിൽ ധാരാളമയി പങ്കെടുക്കുന്നു... അവർക്കു തന്നെ അറിയാം ഈ സന്ദർഭങ്ങളിൽ അവരെന്തു ചെയ്യുന്നു എന്ന്!!! വെറുതെയല്ല, സംഘത്തിൽ മലയാളിസ്ത്രീകൾ ഇല്ലാത്തത്, ഇത് തന്നെയയിരിക്കാം പ്രധാന കാരണം.
ചെറുപ്പക്കാരായ സ്ത്രീകൾ ഈ യാത്രക്ക് ഇറങ്ങിപ്പുറപ്പെടുന്നത് കാണുമ്പോൾ അവരോട് വരുന്ന വിരോധത്തിനും എന്നിൽ അളവില്ല തന്നെ. ഹിന്ദുക്കൾ പവിത്രവും ദിവ്യവുമായി കരുതുന്നതാണ് കൈലാസവും മാനസസരോവരവും.. ഒരു മാസത്തെ യാത്രാ സമയം വേണ്ടി വരുന്ന ആ സ്ഥലത്തേക്കാണ് യൗവ്വനയുക്തകളായ സ്ത്രീകൾ തീർത്ഥാടനം എന്ന പേരും പറഞ്ഞ് പോകുന്നത്. ശബരിമലയിൽ ഈ സ്ത്രീകൾക്ക് ദർശനാനുമതിയും സന്ദർശനാനുമതിയും നിഷേധിച്ചിരിക്കുന്നത് അവർക്ക് ഒരു മാസത്തെ വ്രതം എടുക്കൻ പറ്റാത്തതുകൊണ്ടാണെങ്കിൽ അതേ കാരണം ഈ കൈലാസയാത്രക്കും ബാധകമല്ലേ? യാത്രാമദ്ധ്യേ എത്ര എത്ര ക്ഷേത്രങ്ങളിലും പവിത്രമായ മറ്റു സ്ഥലങ്ങളിലും ഈ യാത്രാസംഘം കയറുന്നുണ്ട്. അപ്പോഴെല്ലാം അത്തരം വേളകളിൽ കാത്തു സൂക്ഷിക്കേണ്ട വിശുദ്ധി ഉറപ്പാക്കാൻ ഇവർക്കാകുന്നുണ്ടോ? 'പീര്യേഡ്സ്'-നെ കുറിച്ച് ഭക്തസംഘത്തോട് തുറന്ന് സംസാരിക്കാൻ തുനിഞ്ഞ സ്ത്രിയും കൂട്ടത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ ഈ നോർത്തിന്ത്യൻ പെണ്ണുങ്ങളുടെ താൻപോരിമ മനസ്സിലാകുമല്ലോ? യൗവ്വനയുക്തകളായ സ്ത്രീകൾ കൈലാസത്തിലെത്തുന്നതിന്റെ കാരണം കൈലാസം ഇപ്പോൾ കമ്യൂണിസ്റ്റ് ചൈനയിലാണെന്നതും അവർക്കിതിലൊന്നും മതപരമായ താല്പര്യങ്ങളില്ലെന്നതും മാത്രമല്ല മറിച്ച് ഈ പ്രോഗ്രാം ഏർപ്പാടാക്കിയിരിക്കുന്നത് ഭാരതസർക്കാർ ആണെന്നതു കൂടിയാണ്. അതോ ഇനി സ്വാമിമാർ കൊണ്ടുപോകുന്ന സംഘത്തിലും ഈ ചെറുപ്പക്കാരികളുണ്ടോ ആവോ? യാത്രയിലുടനീളം സസ്യാഹാരമേ തരൂ എന്ന് സംഘാടകർ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. അതെന്തിനാണാവോ? യാത്ര തീർത്ഥാടനത്തിനായതു കൊണ്ടും അത് പവിത്രമായതു കൊണ്ടും ആണ് സസ്യാഹാര വിതരണമെങ്കിൽ മേലെഴുതിയ കാര്യവും സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടത് ഈ പവിത്രതയ്ക്കാവാശ്യമാണ്. ശബരിമലയിൽ 50 വയസ്സിനു താഴെയുള്ള സ്ത്രീകൾ ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നത് സർക്കാറും പോലീസും തന്നെയാണല്ലോ?
യാത്രയിലങ്ങോളം നായകൾക്ക് യാത്രികരോടുള്ള സാമീപ്യം പറയത്തക്കതാണ്. നടക്കുമ്പോൾ ഒറ്റക്കാണെങ്കിൽ ഞാനെപ്പോഴും ഒരു നായയെ അടുത്ത് കാണാറുണ്ട്; അതിന്റെ നടത്തം കണ്ടാൽ അതെന്നെ എനിക്കുവേണ്ടി അനുഗമിക്കുകയാണെന്നു തോന്നും. മിക്കവാറും കാമ്പുകളിലും നായ്ക്കളുടെ സാന്നിദ്ധ്യമുണ്ട്. അവയാണ് ഞങ്ങളെ അനുഗമിക്കുന്നത്.
ഏതായാലും ഈ കൈലാസ പരിക്രമണം കഴിഞ്ഞ സ്ഥിതിക്ക് ഒരു സ്ഥാനപ്പേരില്ലാതെ നാട്ടിലേക്ക് തിരിച്ചുപോകുന്നത് മോശമാണ്. മക്കയിലൊക്കെ പോയാലങ്ങനെയല്ലേ? പോകുന്നത് സാദാ ആൾക്കാരാണ്, പക്ഷേ മടങ്ങുന്നതോ? ഹാജിമാർ, ഹജ്ജുമ്മമാർ... നമുക്കും വേണ്ടേ അത്തരമൊരു പേരൊക്കെ.. ഇതൊക്കെ യാത്രികളിൽ ചർച്ചക്ക് വന്നതാണ്. കൈലാസത്തിൽ പോയവനെ കൈലാസി എന്നു വിളിച്ചാൽ മതിയത്രെ, ഛായ്, എന്തൊരു കഷ്ടം.. എങ്കിൽ പിന്നെ മക്കയിൽ പോയവനെ മക്കിയെന്നു വിളിച്ചാൽ പോരെ? കൈലാസത്തിൽ പരിക്രമണം ചെയ്ത സ്ഥിതിക്ക് 'പരിക്രമി' എന്നു പറയുന്നതായിരിക്കും ശരി.. പക്ഷേ അതിനൊരു ബലം പോരാ.. അതുകൊണ്ട് പരാക്രമി എന്നു പറയാം.. 'പരാക്രമി ആൾരൂപൻ' - യെസ്, കേൾക്കുമ്പോൾ തരക്കേടില്ല. ഒന്നുമില്ലെങ്കിലും പരാക്രമികൾക്കേ ഈ ഹിമാലയം ചവിട്ടിക്കടന്ന് കൈലാസത്തിലെ ത്താൻ പറ്റൂ.
***************************************************************തുടരും

2011, മേയ് 24, ചൊവ്വാഴ്ച
ഒരു കൈലാസയാത്രയുടെ തോന്ന്യാക്ഷരങ്ങൾ - 1
ഇത് ഒരു യാത്രാവിവരണമല്ല. അത്തരം ഒരു വിവരണത്തിൽ അവശ്യം വരേണ്ട പലതും ഇതിൽ ഉണ്ടാവില്ലെന്നതു തന്നെ പ്രധാന കാരണം; കെട്ടിയിടപ്പെട്ട പശു കയറു പൊട്ടിച്ച് ആരാന്റെ പറമ്പിൽ കയറി പുല്ലു തിന്നുന്നതുപോലെ യാത്രയുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളും ഇവിടെ എഴുന്നള്ളിക്കണ്ടെന്നും വരാം. അതുകൊണ്ടു തന്നെ ഇതിനെ ഇനി യാത്രാനുഭവങ്ങൾ എന്നു പറയാമോ എന്നും ഉറപ്പില്ല.
തോന്ന്യാക്ഷരങ്ങൾ -
ആരാണീ പ്രയോഗം ആദ്യമായി നടത്തിയത്?
അറിയില്ല.
പക്ഷേ പണ്ടെവിടെയോ അതു വായിച്ചിട്ടുണ്ട്. അല്ലെങ്കിലിപ്പോൾ ഈ പ്രയോഗം മനസ്സിലേക്കോടിയെത്തില്ല. ആ പ്രയോഗത്തിന്റെ അർത്ഥാനർത്ഥങ്ങളിലേക്ക് കടക്കാനൊന്നും ഞാനിപ്പോൾ മുതിരുന്നില്ല. ഇനി ഇതിന് കോപ്പിറൈറ്റ് വല്ലതും ഉണ്ടോ എന്നും ഞാൻ അന്വേഷിച്ചിട്ടില്ല.
ഞാൻ എഴുതുന്നത് ഒരു യാത്രാവിവരണം അല്ലെന്നിരിക്കേ, അതിൽ നിറയെ എന്റെ മനസ്സിൽ തോന്നുന്ന ചിന്തകളുണ്ടെന്നിരിക്കേ, അതെ, ഇതിനെ തോന്ന്യാക്ഷരങ്ങൾ എന്നു പറയുന്നതാവും ഉചിതം...
വഴിയിൽ വച്ച് കണ്ണിൽ പെട്ട കാഴ്ചകൾ അറിയുന്ന വാക്കുകളിൽ കുറിച്ചിടുക; അത്ര മാത്രമേ ഉദ്ദേശിക്കുന്നുള്ളു. വഴിയിലെ എല്ലാ കാഴ്ചകളും കണ്ണിൽ പെട്ടുകാണില്ല, അത്തരം കാണാക്കാഴ്ചകളിൽ ചിലത് മറ്റുള്ളവരിൽ നിന്ന് കേൾക്കും. അവ 'കേട്ട കാര്യങ്ങൾ' എന്ന വകുപ്പിൽ പെടും, അവയും ഇവിടെ കുറിച്ചിട്ടെന്നു വരാം. പിന്നെ ഈ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും എന്റെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങൾ..... അതും ഇവിടെ കാണും. ഇവയെല്ലാം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്ത വിധം ഇവിടെ കോറി വയ്ക്കുക; അതിലപ്പുറം ഉദ്ദേശങ്ങളൊന്നും ഇതിലില്ല. ഒരു ഡയറിയിൽ എഴുതുന്നതിൽ നിന്നും എത്രയോ എളുപ്പത്തിൽ എഴുതിവയ്ക്കാൻ ഈ ബ്ലോഗിനേക്കാൾ ലളിതമായ മാർഗ്ഗം മറ്റേതുണ്ട്? ബ്ലോഗാവുമ്പോൾ വല്ലവർക്കും വേണമെങ്കിൽ വായിക്കുകയുമാവാമല്ലോ.
എഴുതുമ്പോൾ ചിലപ്പോൾ സഹയാത്രികരെക്കുറിച്ചെന്തെങ്കിലും എഴുതിയെന്നിരിക്കും. ആരെയും വേദനിപ്പിക്കാനല്ല, ആരെയും മോശക്കാരാക്കാനുമല്ല. ചില വ്യക്തികൾ, സംഭവങ്ങൾ... അവ(ർ) നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റും... അത്തരം കാര്യങ്ങളേ എഴുതൂ, യാതൊരു ദുരുദ്ദേശവുമില്ലാതെ....രണ്ട് മൂന്ന് ഉദാഹരണങ്ങൾ പറയാം, ഒരു തുടക്കമെന്ന നിലയിൽ.....ബാക്കി സമയാസമയങ്ങളിലും....
എന്റെ സംഘത്തിൽ ഒരു കൂട്ടായിട്ട് രണ്ട് പേർ ഉണ്ടായിരുന്നു; ഒരാണും ഒരു പെണ്ണും. ആണ് ഒരു വീട്ടിലെ ഭർത്താവും അച്ഛനുമാണ്. പെണ്ണ് മറ്റൊരു വീട്ടിലെ ഭാര്യയും അമ്മയുമാണ്..... അവർ സുഹൃത്തുക്കളാകുന്നതിൽ ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. ഒന്നിച്ച് കൈലാസയാത്ര നടത്തുന്നതിലും ശ്രദ്ധിക്കത്തക്കതായി ഒന്നുമില്ല. പക്ഷേ, യാത്രയിലുടനീളം അവസരം കിട്ടുമ്പോഴെല്ലാം ഒരുമിച്ചൊരു മുറിയിൽ കഴിയുക, ഒരുമിച്ചൊരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, എന്തിന്? ഒരുമിച്ചൊരു കപ്പ് കാപ്പി മാറി മാറിക്കുടിക്കുക എന്നൊക്കെ കാണുമ്പോൾ ആരും ശ്രദ്ധിച്ചു പോകും, ഇവർ സുഹൃത്തുക്കളോ, ഭാര്യാഭർത്താക്കന്മാരോ അതോ കാമുകീകാമുകന്മാരോ എന്ന്...
എന്റെ സംഘത്തിൽ രണ്ട് ഡോക്റ്റർമാർ ഉണ്ടായിരുന്നു. രണ്ടും പെണ്ണുങ്ങൾ. എനിക്കാണെങ്കിൽ യാത്രയിലുടനീളം ബ്ലഡ് പ്രഷർ കൂടുതലായിരുന്നു. യാത്ര പാതി വഴി പിന്നിടുമ്പോൾ ഉള്ള മെഡിക്കൽ ടെസ്റ്റിൽ എന്റെ പ്രഷർ 160/100 എന്ന വലിയ അളവിലായിരുന്നു. ഒരു ലേഡീ ഡോക്റ്ററെ കണ്ട് പ്രഷറിന്റെ ഗുളിക ചോദിച്ചപ്പോൾ അവർ ഒരു മടിയും കൂടാതെ ഉടനെ എടുത്തു തന്നു. പ്രഷർ കാരണം എന്റെ യാത്ര മുടങ്ങരുതെന്ന് അവർ കരുതിക്കാണണം. അടുത്ത തവണ ഞാൻ ഗുളികക്ക് മറ്റേ ലേഡീ ഡോക്റ്ററെയാണ് സമീപിച്ചത്. അവർ എന്റെ പ്രഷറിന്റെ എല്ലാ ചരിത്രവും ചോദിച്ച് ചോദിച്ച് അവസാനം എനിക്ക് ഗുളികയുടെ ആവശ്യമില്ലെന്നെന്നെ ഉപദേശിച്ച് വിട്ടു. കൈലാസനാഥൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്നു വേണം കരുതാൻ. യാത്രാവസാനം, യാത്രക്കാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ ആദ്യത്തെ ആളിന്റെ പേർ ഡോ. ആരാധന എന്നു കൊടുത്തപ്പോൾ രണ്ടാമത്തെ ആളിന്റെ പേര് വെറും മിസ്സിസ്സ് സുധ എന്നേ ഉണ്ടായിരുന്നുള്ളൂ. രോഗിക്ക് മരുന്ന് ആവശ്യമുള്ളപ്പോൾ കൊടുക്കാത്ത ആളിന്റെ പേരിൽ ഡോ. വേണ്ടെന്ന് ദൈവം ഫോട്ടോ എഡിറ്ററെ തോന്നിപ്പിച്ചു കാണും. അല്ലാതെ ഞാനെന്തു പറയാൻ!!
ഗ്രൂപ്പിൽ രണ്ട് പെണ്ണുങ്ങളുണ്ടായിരുന്നു. ഹൗ! എന്താണവരുടെ വണ്ണം? അവരുടെ ഓരോ ചന്തിയും ഒരു രണ്ടിൽ ചില്വാനം ചന്തിയെങ്കിലും കാണും. ഓ, അതൊരു കാഴ്ച തന്നെയായിരുന്നു, യാത്രയിലുടനീളം!!! ഒരുത്തിക്കാണെങ്കിൽ നീളവും ഇല്ലായിരുന്നു; അവളെങ്ങാൻ എന്റെ അടുത്ത് നിന്നിരുന്നെങ്കിൽ 10 എന്നെഴുതിയ പോലെ ഉണ്ടാകുമായിരുന്നു. ഒരൊന്നും ഒരു പൂജ്യവും.
ഈ എഴുത്തിൽ ധരാളം കുറ്റങ്ങളും കുറവുകളും കാണും. അത് തികച്ചും സ്വാഭാവികം. ആരെങ്കിലും ഇത് വായിക്കാനിടയായാൽ എഴുത്തങ്ങനെയായി, ഇങ്ങനെയായി എന്നൊക്കെ അവരിതിൽ തെറ്റ് കാണും. അതും സ്വഭാവികം; എന്തെന്നാൽ നമ്മൾ ഭാരതീയർ പൊതുവിലും കേരളീയർ പ്രത്യേകിച്ചും മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാൻ ബഹുകേമന്മാരാണ്. ഞാനിതു വെറുതെ പറയുകയല്ല. തെളിവു തരാം വേണമെങ്കിൽ, വായിച്ചുകൊള്ളൂ!!!
നമ്മുടെ കൊതുകില്ലേ? പാവം!.......... മൂന്നക്കം വരുന്ന എല്ലുകൾ മനുഷ്യന്മാർക്കുള്ളപ്പോൾ പാവം കൊതുകിന് പേരിനൊരെല്ലു പോലും ഇല്ലെന്ന് നമുക്കറിയാം. എന്നിട്ടും ആ ഇത്രയും പോന്ന കൊതുകിനോടാണ് മനുഷ്യന്റെ യുദ്ധം. നോയ്ഡയിലെ വീടുകൾക്കു മുന്നിലൂടെ 'ഫോഗിങ്ങ് മെഷീൻ' പുക തുപ്പിപ്പായുമ്പോൾ അതിന്റെ ഡ്രൈവറുടെ വിചാരം കാർഗിലിൽ പാക്കിസ്ഥാൻകാരനെ വെടി വയ്ക്കുകയാണ് എന്നാണ്. പാവം കൊതുകാണ് ചത്തു വീഴുന്നത് എന്ന് അവനറിയുന്നേ ഇല്ല.
കൊതുകിനെ കൊല്ലുന്ന കാര്യം അബദ്ധവശാൽ പറഞ്ഞെന്നേയുള്ളു; മനുഷ്യൻ കൊതുകിനെതിരേ കുറ്റം കണ്ടുപിടിക്കുന്ന കാര്യമാണ് ഞൻ പറഞ്ഞു വരുന്നത്............
വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, അത് മുട്ട വിരിഞ്ഞുണ്ടാകുന്നതല്ലേ? അമ്മിഞ്ഞ കുടിച്ച് വളരാനുള്ള ഭാഗ്യമൊന്നും കൊതുകിനില്ല. അതുകൊണ്ടാണ് ഞാൻ പാവം കൊതുകെന്ന് വീണ്ടും പറഞ്ഞത്. ആ കൊതുകിനെ ഒന്നു നോക്കൂ..... അത് ഒരു സ്ത്രീയുടെ ചോര കുടിക്കാൻ നോക്കുമ്പോൾ കാണുന്നതെന്താ? കുഞ്ഞ് അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... ഒരു പശുവിന്റെ പുറത്ത് ഇരിക്കുമ്പോൾ കാണുന്നതെന്താ? പശുക്കുട്ടി അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്നു... കൊതുക് ഒരാടിന്റെ പുറത്തിരിക്കുമ്പോഴോ? അപ്പോഴും കാണുന്നത് ആട്ടിൻകുട്ടി അമ്മിഞ്ഞ കുടിക്കുന്നതാണ്. ഇതൊക്കെ കാണുമ്പോൾ തനിക്കും അൽപ്പം അമ്മിഞ്ഞ കുടിച്ചാൽ കൊള്ളാമെന്ന് കൊതുകിന് ഒരു മോഹമുണ്ടായാൽ അതിനെ കുറ്റം പറയാമോ? ഇല്ല തന്നെ. അങ്ങനെയാണ് അത് പശുവിന്റെ അകിട്ടിൽ പോയി ഇരിക്കുന്നത്. അകിട്ടിൽ എന്നു പറഞ്ഞാൽ പശുവിന്റെ അമ്മിഞ്ഞ മേൽ.
വീണ്ടും പറയട്ടേ, പാവം കൊതുക് എന്ന്!! നോക്കൂ, എത്ര ചെറുതാണ് അതിന്റെ വായ. പശുവിന്റെ അമ്മിഞ്ഞയൊന്നും അതിന് വായ്ക്കകത്താക്കാൻ പറ്റില്ല തന്നെ. പിന്നെ എങ്ങനെ അമ്മിഞ്ഞ കുടിക്കും? ഇനി , ഒന്നേയുള്ളു മാർഗ്ഗം... അമ്മിഞ്ഞമേൽ എവിടെയെങ്കിലും ഒന്നു കുത്തി നോക്കുക. അമ്മിഞ്ഞ കിട്ടിയാലായി.... പാവം കൊതുക്... അതിന് തലച്ചോറൊന്നും ഇല്ലല്ലോ, ചിന്തിക്കാൻ,... അതിനറിയില്ലല്ലോ കുത്തിയാൽ വരുന്നത് ചോരയാണെന്ന്. പിന്നെ കിട്ടിയതാവട്ടെ എന്നു കരുതി കൊതുകാ ചോര കുടിക്കും, ഒന്നുമില്ലെങ്കിലും വിശപ്പെങ്കിലും മാറുമല്ലോ എന്നു കരുതി.... ഇത്രയും മതി അറിയാതെ ചെയ്തുപോയ പ്രവർത്തിക്ക് മലയാളിയുടെ കുറ്റം കേൾക്കാൻ... അതും സാംസ്കാരിക നായകന്മാരെന്നും സാഹിത്യനായകന്മാരെന്നും ഒക്കെ പറയപ്പെടുന്ന വിദ്യാസമ്പന്നരായ കവികളിൽ നിന്ന്. നോക്കൂ, എന്താണ് കവി പറഞ്ഞതെന്ന്?
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൗതുകം."
ഇപ്പോൾ മനസ്സിലായില്ലേ നമ്മൾ മറ്റുള്ളവരെ കുറ്റം പറയാൻ മിടുക്കന്മാരാണെന്ന്. ഇത്ര ക്രൂരമാകാമോ മനസ്സ്?
"ഇത്ര ക്രൂരനാകാമോ മനുഷ്യൻ" എന്നു വേണമായിരുന്നൂ എന്നല്ലേ നിങ്ങളുടെ മനസ്സിപ്പോൾ പറയുന്നത്? ഇതാ ഞാൻ പറഞ്ഞത് മറ്റുള്ളവർ പറയുന്നതിൽ തെറ്റ് കാണാൻ നമുക്ക് മിടുക്ക് കൂടുതലാണെന്ന്... പക്ഷേ, ഒന്നാലോചിച്ചാൽ നിങ്ങൾ പറഞ്ഞതും ശരിയാണ്. പക്ഷേ രണ്ടും ശരിയാകുന്നതെങ്ങനെ? ഏതാണ് ശരി എന്നെങ്ങനെ കണ്ടു പിടിക്കും?
ഇത്തരം സന്ദർഭങ്ങളിലാണ് നമ്മൾ അല്പം തത്വചിന്താപരമായി സമീപിക്കേണ്ടത്. വാക്കുകളും പ്രയോഗങ്ങളും തത്വചിന്താപരമായി വിശകലനം ചെയ്യുമ്പോൾ ഇതിനൊക്കെ ഉത്തരം കിട്ടാതിരിക്കില്ല. മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യന്റെ മുഖം പ്രസന്നമായിരിക്കും, ശരീരം ചുറുചുറുക്കുള്ളതായിരിക്കും. അതായത് മനസ്സ് സന്തോഷമായിരിക്കുമ്പോൾ മനുഷ്യനും സന്തോഷം ആയിരിക്കും. ഇനി മനസ്സ് നിറയെ സങ്കടമാണെങ്കിലോ? മനുഷ്യന്റെ മുഖം ദു:ഖസാന്ദ്രമായിരിക്കും, ശരീരം ഉന്മേഷരഹിതമായിരിക്കും. അതായത് മനസ്സിൽ സങ്കടമായിരിക്കുമ്പോൾ മനുഷ്യനും സങ്കടമായിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ മനസ്സിന്റെ അവസ്ഥ തന്നെയാണ് മനുഷ്യന്റെ അവസ്ഥ. ഈ "അവസ്ഥ"യിൽ ഗണിതശാസ്ത്രത്തിലും മറ്റും ചെയ്യുന്നതു പോലെ 'കൊറോളറി' ഒന്ന് പ്രയോഗിച്ചു നോക്കൂ. അപ്പോൾ കാണാം ഈ മനസ്സും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന്. അപ്പോൾ നോക്കൂ, നമ്മൾ തമ്മിൽ ചിന്താഗതിയിൽ എന്തൊരു യോജിപ്പെന്ന്. ഇതായിരിക്കാം നമ്മുടെ സംസ്കാരത്തെ പറ്റി നമ്മൾ പറയുന്ന നാനാത്വത്തിലെ ഏകത്വം. അല്ലേ? അതായത് നിങ്ങൾക്ക് തോന്നുന്നുണ്ടാകും നമ്മൾ കുറ്റം പറയാൻ മോശക്കാരല്ലെന്ന്. അല്ലേ?
സത്യം പറഞ്ഞാൽ ഈ കുറ്റം പറച്ചിൽ നമ്മൾ മനുഷ്യർ മാത്രം ചെയ്യുന്നതാണ്. ഏതെങ്കിലും പശുവോ ആടോ പരസ്പരം കുറ്റം പറഞ്ഞതായി എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല. പാമ്പുകൾ, പറവകൾ എന്നിവയും അങ്ങനെ തന്നെ. പിന്നെ നമ്മൾ വളർത്തുന്ന നായ്ക്കൾ മാത്രമുണ്ട് കുരച്ചും പരസ്പരം കടി കൂടിയും സമയം കളയുന്നത്, അത് ഒരു പക്ഷേ നമ്മിൽ നിന്നും കിട്ടിയതാകാനും മതി. അവയ്ക്കീ ദു:സ്വഭാവം ഉള്ളതുകൊണ്ടാണല്ലോ നമ്മൾ അവയെ 'നായ്ക്കൾ', 'പട്ടികൾ' എന്നൊക്കെ വിളിക്കുന്നത്.
എന്തായിരിക്കും ഇങ്ങനെ കറ്റം പറയാൻ തോന്നാൻ കാരണം എന്നാണോ? അതും പറയാം, കേട്ടോളൂ..... നമ്മൾ ഭാരതീയർ ചെറുപ്പത്തിൽ ആദ്യം പഠിക്കുന്നത് നമ്മുടെ തെറ്റുകൾക്കു പോലും മറ്റുള്ളവരെ കുറ്റം പറയാനാണ്. അതും വെറുതെ പറയുകയല്ല, തെളിവു തരാം... എന്നിട്ട് മുന്നോട്ട് പോകാം. അങ്ങനെയാകുമ്പോൾ അബദ്ധവശാൽ ആരെങ്കിലുമിതൊക്കെ വായിച്ചാലും ഒന്നും പറയാതെ സ്ഥലം വിട്ടു കൊള്ളും. വായിച്ചോളൂ....
മുട്ടുകുത്തി നടക്കുന്ന കുഞ്ഞ് നിൽക്കാൻ ശ്രമിക്കുകയാണ്; അതല്ലെങ്കിൽ നിൽക്കാനറിയുന്ന കുഞ്ഞ് നടക്കാൻ പഠിക്കുകയാണ്. തീർച്ചയായും കുഞ്ഞ് വീഴും; വീഴുമ്പോൾ കുറച്ചൊക്കെ വേദനിക്കും; അത് കരയും. ഭാരത സ്ത്രീ അല്ലേ? ഉടനെ അമ്മയുടെ മനസ്സ് നടുങ്ങും.. ഓടിപ്പോയി കുഞ്ഞിനെ എടുക്കും, ഒക്കത്ത് വയ്ക്കും, എന്നിട്ട് തടവും, തലോടും, ചന്തിക്ക് കൊട്ടും, ഉമ്മ കൊടുക്കും, എന്തിന്? കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യും... അപ്പോൾ കുഞ്ഞിനും തോന്നും വീഴുന്നതും ഒരു കണക്കിൽ നല്ലതാണെന്ന്.
പക്ഷേ, അമ്മ അവിടം കൊണ്ടും നിറുത്തില്ല. കുഞ്ഞ് വീണ സ്ഥലത്ത് കൈ കൊണ്ട് ഒരൊറ്റ അടിയാണ്. എന്നിട്ട് ഒരു ചോദ്യവും. "ആങ്ഹാ... നീ എന്റെ കുഞ്ഞിനെ വീഴ്ത്തും അല്ലേ?" എന്ന്. ഇത് കേൾക്കുന്ന കുഞ്ഞ് കരുതും താൻ വീണത് നിലത്തിന്റെ കുറ്റം കൊണ്ടാണെന്നും തന്റെ വീഴ്ച്ചയിൽ തനിക്കൊരു പങ്കുമില്ലെന്നും. ഈ ചിന്തയും മനസ്സിൽ വച്ചാണ് കുഞ്ഞ് പിന്നെ വളരുന്നത്. ഭാരതപൗരന് മറ്റുള്ളവരെ കുറ്റം പറയുന്ന ശീലമില്ലെങ്കിലല്ലേ പിന്നെ നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളൂ?
ഇനി നമ്മുടെ വീഴ്ചക്ക് കുറ്റം പറയാൻ ആരേയും കിട്ടിയില്ലെങ്കിൽ അപ്പോൾ നമ്മൾ കുറ്റം പറയുന്നത് ദൈവത്തെയായിരിക്കും. ദൈവത്തിനെന്നെ കണ്ടുകൂടെന്നോ ദൈവം തന്റെ തലയിലെഴുതിയത് ശരിയായില്ലെന്നോ ഒക്കെ.
അപ്പോൾ മറുനാടൻ അമ്മമാർ എങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തുക എന്നാണോ? അവർ കുഞ്ഞ് വീണാൽ ഓടിപ്പോയി എടുക്കുകയൊന്നുമില്ല, കുഞ്ഞ് വീഴുമ്പോൾ അവർ ശ്രദ്ധാപൂർവ്വം നിൽക്കുകയേയുള്ളു. അവരുടെ സ്നേഹപ്രകടനമൊക്കെ കുഞ്ഞ് നടന്നുകഴിയുമ്പോഴാണ്!!
ഇത്രയൊക്കെ ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് . . ഇതാ. . ഞാനിവിടെ കോറി ഇടുകയാണ്, എന്റെ കൈലാസയാത്രയിലെ ഈ തോന്ന്യാക്ഷരങ്ങൾ.....

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)