ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നും അല്ല. പണിയൊന്നുമില്ലെങ്കിലും സമയം പോക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. കയ്യിലൊരു കമ്പ്യൂട്ടറും ഇന്റെർനെറ്റ് ബന്ധവും ഉണ്ടെങ്കിൽ ചിലരെങ്കിലും "സമയം തികയുന്നില്ല" എന്നു പറയും എന്നാണെന്റെ ഒരു നിഗമനം.
"ഇന്റെർനെറ്റ് ബന്ധം" എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കേറിവന്നത് പഴയ രക്തബന്ധമാണ്. ഇപ്പോഴതില്ലല്ലോ? ഈ രക്തം ദാനം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നു തോന്നുന്നൂ ഈ രക്തബന്ധമെന്ന പ്രയോഗം നിർത്തലാക്കിയത്. ഒരർത്ഥത്തിൽ അതൊരു ശരിയായ നടപടിയാണുതാനും. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ആയി എനിയ്ക്ക് രക്തബന്ധമുണ്ടെന്ന് പറയേണ്ടി വരുമായിരുന്നു. ഞാൻ എത്ര തവണ രക്തദാനക്യാമ്പിൽ രക്തം കൊടുത്തതാ? ഈ രക്തം വഴിയുള്ള ബന്ധത്തിനാണല്ലോ രക്തബന്ധം, രക്തബന്ധം എന്ന് പറയുന്നത്.
പക്ഷേ, ഈ രക്തബന്ധം എന്ന പ്രയോഗം നിർത്തലാക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധമല്ലേ നമ്മൾ നിർത്തലാക്കിയത്? അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ മകളേയും ആണുങ്ങൾ കാണുന്ന പെണ്ണുങ്ങളേയും ശാരീരികമായി ആക്രമിച്ചു കീഴടക്കുന്നത്?
ഇപ്പോൾ കൂടുതലുള്ളത് ഇന്റെർനെറ്റ് ബന്ധമാണ്. "ഇന്റെർനെറ്റ് ബന്ധം" കൊണ്ട് ഞാനുദ്ദേശിച്ചത് വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, റ്റ്വിറ്റർ, സമന്ന എന്നിങ്ങനെ നിരവധിയായ, ഇന്റെർനെറ്റ് കണക്ഷൻ വഴി സാധിക്കുന്ന, മനുഷ്യബന്ധങ്ങളാണ്. അടുത്ത കാലം വരെ സജീവമായിരുന്ന എസ്. എം. എസ്, ഇ-മെയിൽ എന്നിവ ഇപ്പോൾ ഏകാന്തത മൂലം ഡിപ്രഷൻ ബാധിച്ച് അവശനിലയിലാണ്. സമൂഹം ഒറ്റപ്പെടുത്തിയാൽ മനുഷ്യനു മാത്രമല്ല എസ്.എം.എസ്സിനും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടേക്കൂം. എന്തായാലും അവ എപ്പോൾ വേണമെങ്കിലും ദീർഘശ്വാസം വലിച്ച് ചരിത്രത്തിന്റെ ഭാഗമായേക്കാം.
പിന്നെ പഴയതിൽ ബാക്കിയായി ഉണ്ടെന്നു പറയാവുന്ന ഒരേ ഒരു ബന്ധം മലബന്ധമാണ്. പത്രങ്ങളിലൊക്കെ വരുന്ന പരസ്യങ്ങളെ വിശ്വസിക്കാമെങ്കിൽ അതിപ്പോഴും അന്യൂനം തുടരുന്നുണ്ട്. പിന്നെ വേണമെങ്കിൽ ഉണ്ടെന്നു പറയാവുന്നൊരു ബന്ധമാണ് അവിഹിതബന്ധം. വന്ന് വന്ന് ഈ അവിഹിതബന്ധമിപ്പോൾ ഒരു വിഹിതബന്ധമായി മാറിയിട്ടുണ്ടോ എന്നാണ് എന്റെ സംശയം.
അവിഹിത ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കളുടെ ചിന്താഗതിയിൽ ഈയിടെ ഉണ്ടായ മാറ്റം ഞാൻ ഓർത്തത്. അടുത്ത കാലം വരെ അവർ പ്രാർത്ഥിച്ചിരുന്നത് "ഈശ്വരാ, പെൺകുട്ടികൾക്ക് നല്ല ചെക്കന്മാരെ കിട്ടണേ" എന്നായിരുന്നു.ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. ഇപ്പോഴവർ പ്രാർത്ഥിക്കുന്നത് "ഈശ്വരാ, ചെക്കന്മാർക്ക് നല്ല പെങ്കുട്ട്യോളെ കിട്ടണേ" എന്നാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല; ഈയിടെ കണ്ടില്ലായിരുന്നോ, ഹൈദരാബാദിൽ ഒരു മലയാളി പെങ്കൊച്ച് അടുത്തുള്ളവരെയൊക്കെ ഉമ്മവച്ചുമ്മവച്ച് നടന്നത്? എങ്ങനെയാണിനി മാതാപിതാക്കൾ വിശ്വസിച്ച് തങ്ങളുടെ ആണ്മക്കളെ പെൺകുട്ടികളുടെ കൈ പിടിച്ചേൽപ്പിക്കുക?
കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരിതാനായരുടെ പുതിയ കല്യാണവാർത്ത എന്റെ മനസ്സിൽ കേറി വരുന്നത്. നായികയുടെ മൂന്നാം കല്യാണമത്രെ! വാട്ട്സ് അപ്പിലൂടെ ഈയിടെ പ്രചരിച്ച ആകർഷകങ്ങളായ വീഡിയോകളായിരിക്കണം ഈ കല്യാണാലോചനക്ക് ബീജാവാപം ചെയ്തത് എന്ന് ന്യായമായും ഊഹിക്കാം. അല്ലെങ്കിൽ ഇപ്പോഴിങ്ങനെയൊരാലോചന പെട്ടെന്ന് കേറി വരേണ്ടതുണ്ടോ? (ഒരു പാടു പേർ കണ്ട ആ വീഡിയോ എനിയ്ക്കൊന്നു കാണാൻ കഴിഞ്ഞില്ല, കഷ്ടം.) കൊള്ളാം, നാടെത്ര മാറിപ്പോയി! പ്രായം തെറ്റി കല്യാണം പൊയ്പ്പോയ പെണ്ണുങ്ങൾക്കും ഈ വാട്ട്സ് അപ് പ്രയോഗം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെറുതെയല്ല നായികയുടെ കയ്യൊപ്പിന്നായി മലയാളികൾ പുറകേ കൂടുന്നത്. ആ, കൂടട്ടെ; ഞാനാരാ പറയാൻ?
ഈ ഇന്റെർനെറ്റുബന്ധത്തിന്റെ സൗകര്യമെന്താ? ഒരു ന്യൂസ്പേപ്പർ പോലും വാങ്ങാതെ എല്ലാ ന്യൂസ്പേപ്പറും വായിക്കാൻ ഈ ഇന്റെർനെറ്റ് ബന്ധം നമ്മെ സഹായിക്കും. അങ്ങനെയാണ് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുമ്പോൾ "സമാധാനക്കുറവു മൂലം ആളുകൾ കൂട്ടത്തോടെ മതം മാറുക"യാണെന്ന വാർത്ത കാണാനിടയായത്. അത് വായിച്ചു കഴിഞ്ഞപ്പോൾ യൂറോപ്യന്മാരുടെ ശുഷ്കമായ ചുറ്റുപാടാണ് എനിയ്ക്ക് ബോദ്ധ്യമായത്. പാവങ്ങൾ. യൂറോപ്പിൽ പ്രധാനമായും രണ്ട് മതങ്ങളല്ലേ ഉള്ളൂ? ക്രിസ്തുമതവും ഇസ്ലാം മതവും? അപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ എവിടെ ചേരും? അവർക്ക് ഒരു തീരുമാനത്തിലെത്തും മുമ്പ് എന്തെങ്കിലും ഒരു ഓപ്ഷനുണ്ടോ? ഇല്ല. ഇസ്ലാം മതം വിട്ടാൽ ക്രിസ്തുമതത്തിൽ ചേരുക; അത്ര തന്നെ. അതാലോചിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ സൗഭാഗ്യം ഞാനോർത്തത്. ഇവിടെ മതങ്ങളുടെ ഒരു അയ്യരുകളിയല്ലേ? ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു മതത്തിലും ചേരത്തക്കവിധം എന്തെല്ലാം മതങ്ങൾ കിടക്കുന്നു? ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ബഹായിമതം...... ഇന്ത്യയിലെ മതങ്ങളെണ്ണുമ്പോഴാണ് എന്റെ വിവരക്കുറവ് എനിയ്ക്ക് ബോദ്ധ്യപ്പെടുക. എനിയ്ക്കിത്രയേ കിട്ടുന്നുള്ളൂ. അല്ല, ഒന്നു കൂടെ കിട്ടി.... മതമില്ലാമതം....അതേ, നാസ്തികന്മാരും ഒരു മതത്തിൽ പെട്ടവരാണ്..... നാസ്തികന്മാർക്ക് ഒരു മതം... ആസ്തികന്മാർക്ക് പല മതം... എന്നതാണ് ഞാൻ കണ്ട ലോകം. സൊരാഷ് ട്രിയന്മാർ, പാഴ്സികൾ, ജ്യൂതന്മാർ എന്നിവരും അതിന്യൂനപക്ഷമെങ്കിലും വിവിധമതക്കാരാണ്. മതം മാറണമെങ്കിൽ ഇന്ത്യക്കാരന് ഇതിൽ ഏതിൽ വേണമെങ്കിലും ചേരാം. പക്ഷേ യൂറോപ്യന്മാർക്കും പാശ്ത്യന്മാർക്കും മുന്നിൽ ഒരേ ഒരു മാർഗ്ഗമേയുള്ളു. യൂ.ഡി.എഫിലാണെങ്കിൽ എൽ.ഡി.എഫിലേക്കു പോകുക; എൽ.ഡി.എഫിലാണെങ്കിൽ യൂ.ഡി.എഫിലേക്കു വരുക. പാവങ്ങൾ. അവിടെ ഒരു ബി. ജെ. പി. ഉണ്ടായിരുന്നെങ്കിൽ അവരൊന്നു പരീക്ഷിച്ചു നോക്കിയേനേ!
ഇന്ത്യൻ മതങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ നേതാക്കളുടെ മതവും അവർക്ക് മതങ്ങളോടുള്ള സമീപനങ്ങളും എന്റെ മനസ്സിൽ കേറി വന്നത്. അപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യയിലെ മുസ്ലിം മതവിഭാഗങ്ങൾ നരേന്ദ്രമോദിയെ ഒട്ടും പേടിക്കേണ്ടതില്ല എന്നാണ്. കാരണം എന്തെന്നല്ലേ ? ഇറാക്കിലും സിറിയയിലും ലിബിയയിലുമൊക്കെ മുസ്ലിങ്ങൾ തോക്കും ബോംബുമെടുത്ത് പരസ്പരം കൊല്ലുകയല്ലേ? മുസ്ലിങ്ങളല്ലാതെ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ? അതല്ലേ ഇപ്പോഴത്തെ ഈ മതം മാറ്റത്തിനു തന്നെ കാരണം. നരേന്ദ്രമോദിയും ഇവിടെ അനേകം മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്നല്ലേ ഇവിടത്തെ പുരോഗമനവാദികളും മതേതരവാദികളും പറയുന്നത്? മാത്രമല്ല, മോദിയും കെട്ട്യോളെ മൊഴി ചൊല്ലിയ കൂട്ടത്തിൽ പെടും. അപ്പോൾ, ഇറാക്കിലേയും സിറിയയിലേയും സംഭവങ്ങളും മറ്റു കാര്യങ്ങളും വച്ചു നോക്കുകയാണെങ്കിൽ അദ്ദേഹവും ഒരു മുസ്ലിമാകാനാണ് സാദ്ധ്യത. ഒരു പേരിലെന്തിരിക്കുന്നു? മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരാണ് ഇറാനിയും ജാവേദും. പേരു വച്ചു നോക്കുമ്പോൾ അവരും മുസ്ലിങ്ങളാകാനേ തരമുള്ളു. ഇറാനിൽ നിന്ന് വന്നവരല്ലേ ഇറാനികൾ? ഇറാനിലൊക്കെ മുസ്ലിങ്ങളല്ലേ? ജാവേദ് മഹാരാഷ് ട്രക്കാരനായതുകൊണ്ട് ഗവാസ്കർ, കാകോദ്കർ, ടെൻഡുൽക്കർ എന്നിവരെ അനുകരിച്ച് ജാവേദ്ക്കർ എന്നു പേരു പരിഷ്കരിച്ചതാകണം. നക്വി, ഹെപ്തുള്ള എന്നിവരും മുസ്ലിങ്ങളാണ്. ഇത്രയൊക്കെ ഉള്ളപ്പോൾ ഇനി നമ്മൾ മോദിസർക്കാറിനെ മതപരമായി സംശയിക്കേണ്ടതുണ്ടോ? യഥാർത്ഥ ന്യൂനപക്ഷങ്ങളുടേ മോദിപ്പേടി ന്യൂനമായിരിക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ഞാൻ വെറുതേ പറഞ്ഞതല്ല. "സുമ" എന്ന പേര് മുസ്ലിമിനാകാമെങ്കിൽ നരേന്ദ്രമോദി എന്ന പേരും മുസ്ലിമിനിണങ്ങില്ലേ? ഇനി ഈ സുമ ആരെന്നല്ലേ? നമ്മുടെ ഐ.എ.എസ്. ഫെയിം ടി. ഒ. സൂരജിന്റെ ഭാര്യ. എം. എം. മുഹമ്മദാലിയുടെ മകൾ. റിസ്വാൻ, റിസാന, റിസ്‌ഹിൻ എന്നിവരുടെ അമ്മ. ടി.ഒ. സൂരജിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിച്ച് വന്നപ്പോഴാണ് എനിയ്ക്കീ വിവരം കിട്ടിയത്. സത്യം പറഞ്ഞാൽ ഈ ടി. ഒ. സൂരജ് എന്ന വ്യക്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നതാണ് എന്റെ ചിന്ത. രണ്ടായാലും എനിയ്ക്കൊന്നുമില്ലെങ്കിലും.
മുഗളചക്രവർത്തിയായി ഭാരതം ഭരിച്ച ഷാജഹാന്റെ മകന്റെ പേര് സലിം എന്നായിരുന്നുവല്ലോ? അപ്പോൾ സലിം എന്നത് ഒരു മുസ്ലിം പേരാണെന്ന് ഞാൻ ധരിച്ചു. അങ്ങനെ സലിം അഹമ്മദ് നിർമ്മിച്ച 'ആദാമിന്റെ മകൻ അബു' എന്ന മുസ്ലിം പേരുള്ള സിനിമയിൽ സറീനാ വഹാബിനൊപ്പം അഭിനയിച്ച സലിം കുമാർ എന്ന നടനും ഒരു മുസ്ലിമാണെന്ന് ഞാൻ കരുതി. സരിതാ ഫെയിം സലിം രാജ് മുസ്ലിമെന്നതുപോലെ. പക്ഷേ പിന്നീടാണ് സലിം കുമാർ ഹിന്ദുവാണെന്ന് മനസ്സിലായത്. സലിം കുമാർ ഹിന്ദുവായാലും മുസ്ലിമായാലും എനിയ്ക്കൊരുപോലെത്തന്നെ.
ഞാനിതൊക്കെ എഴുതിയത് ഒരു പേരിലൊന്നും തന്നെ ഇരിക്കുന്നില്ല എന്ന് സമർത്ഥിക്കാനാണ്. നരേന്ദ്ര മോദി മുസ്ലിമല്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് നോക്കേണ്ടി വരും. പക്ഷേ ചായ്‌വാലകൾക്കെന്ത് ജനനസർട്ടിഫിക്കറ്റ്? അവർക്ക് ഒരു നേരത്തെ അന്നമല്ലേ ഉന്നം?
ബി. ജെ. പി.ക്കാരുടെ മതബന്ധങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ കോൺഗ്രസ്സുകാരെക്കുറിച്ചും ചിലത് പറഞ്ഞേക്കാം. അല്ലെങ്കിൽ ഞാൻ പക്ഷഭേദം കാണിച്ചു എന്ന് ജനം ആരെങ്കിലും കരുതിയാലോ? നെഹ്രു അസ്സൽ കാശ്മീരി ബ്രാഹ്മണനായിരുന്നു. സാക്ഷാൽ പണ്ഡിറ്റ്. കാശ്മീർ ഒരുകാലത്ത് ഹിന്ദുമതത്തിന്റെ പ്രധാനസ്ഥലമായിരുന്നു. ഇപ്പോൾ മുസ്ലിങ്ങൾ താമസിക്കുന്ന കാശ്മീരിന്റെ പേരു തന്നെ ആർഷഭാരതത്തിന്റെ സംഭാവനയാണ്. കാശ്യപൻ എന്ന പേരിൽ നിന്നാണതുത്ഭവിക്കുന്നത്. അതെന്തായാലും നെഹ്രുവിന്റെ മകൾ കല്യാണം കഴിച്ചത് മുസ്ലിമിനെയായിരുന്നു. മുസ്ലിം പിതാക്കന്മാരുടെ മക്കൾ സാധാരണ ഗതിയിൽ മുസ്ലിമായിട്ടാണ് വളരുക. അപ്പോൾ രാജീവ് ഗാന്തി മുസ്ലിമാകാനേ തരമുള്ളൂ. ഒരു പേരിലെന്തിരിക്കുന്നൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ? ഈ രാജീവ് ഗാന്തി കല്യാണം കഴിച്ചതോ? പക്കാ ക്രിസ്ത്യാനിയെ. പോരാത്തതിന് വിദേശിയും. അപ്പോൾ പിന്നെ ഇനി രാഹുൽ ഗാന്തിയുടെ ജാതി അന്വേഷിച്ചു പോകേണ്ടതുണ്ടോ? റൗൾ എന്ന ക്രിസ്ത്യൻ പേരാണ് രാഹുൽജിക്ക് എന്നാണ് ജനസംസാരം. എന്തായാലും ഈ റൗൾ എന്ന പേര് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴേക്കും രാഹുൽ എന്നായി. അത് തികച്ചും സ്വാഭാവികം. ഇവിടെയുള്ള തിരുവനന്തപുരത്തിന് ഇവിടെത്തന്നെ ട്രിവാൻഡ്രം ആകാമെങ്കിൽ പുറത്തുള്ള റൗളിന് ഇവിടെ രാഹുൽ ആകാവുന്നതേയുള്ളു. ഹിന്ദുമുസ്ലിംക്രിസ്ത്യൻ വേരുകളോടെ രാഹുൽജി ജീവിക്കുന്നതാകട്ടെ സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും ഒക്കെയുള്ള ഉത്തരേന്ത്യയിലും. ഒരു മതേതര രാജ്യത്തെ നയിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട മതേതരസ്വഭാവമുള്ള ഒരു നേതാവിനെ, കോൺഗ്രസ്സിലോ ഇന്ത്യയിലോ ബി. ജെ. പി.ക്കാർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഇല്ല. എന്നിട്ടാണ് അവർ ഗാന്തി കുടുംബത്തിനുനേരേ കുതിര കയറുന്നത്. കഷ്ടം!!!!!!! കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ മതേതരത്വം ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.
രാഹുൽ എന്ന പേരു പറഞ്ഞപ്പോഴാണ് ആ പേരിന്റെ ഉത്ഭവം എന്റെ മനസ്സിൽ തേട്ടി വന്നത്. രാഹുകാലത്തെക്കുറിച്ച് അറിയാമല്ലോ? ആ സമയത്ത് ഒരു മാതിരി ആളുകളൊന്നും യാത്ര പുറപ്പെടുകയോ നല്ല കാര്യം ചെയ്യാൻ തുടങ്ങുകയോ ഇല്ല. രാഹുകാലത്തിൽ എന്തെങ്കിലും തുടങ്ങിയാൽ ഭംഗിയായി തീരില്ല എന്നാണ് വിശ്വാസം. രാഹുവിന്റെ കുഴപ്പമാണത്. എല്ലാം ഒരു വിശ്വാസമാണ് കെട്ടോ. വിശ്വാസം; അതല്ലേ എല്ലാം? ഭഗവാൻ ബുദ്ധനായി മാറിയ സാക്ഷാൽ സിദ്ധാർത്ഥ ഗൗതമൻ സത്യാന്വേഷണത്തിന് കാട്ടിലേക്ക് പോകാൻ തഞ്ചം നോക്കി നടക്കുമ്പോഴാണ് രാജകുമാരന് ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം തന്റെ യാത്രയ്ക്ക് തടസ്സമാകുമോ എന്ന് സംശയിച്ച സിദ്ധാർത്ഥൻ "രാഹു, രാഹു" എന്നു പറഞ്ഞു പോലും. "തടസ്സം, തടസ്സം" എന്നാണ് ഗൗതമൻ ഉദ്ദേശിച്ചത്. രാജകുമാരന്റെ മനോഗതം മനസ്സിലാകാത്ത പാവം രാജകുമാരി തന്റെ പൊന്നോമനമകന് അച്ഛന്റെ അഭാവത്തിൽ അച്ഛൻ പറഞ്ഞ പേരു തന്നെ ഇട്ടു. അങ്ങനെയാണ് ഭഗവാൻ ബുദ്ധന്റെ മകന് രാഹുലൻ എന്ന പേരു വന്നത്. ഇതാണ് രാഹുൽ എന്ന പേരിന്റെ ചരിതം. അതെന്തായാലും തടസ്സം എന്നർത്ഥമുള്ള രാഹുൽ എന്ന പേരുള്ള ആൾ നേതൃസ്ഥാനത്ത് വന്നതല്ലേ നമ്മുടെ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ സകല തടസ്സങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കുമോ പ്രിയങ്കാ ഗാന്തിയെ നേതൃസ്ഥാനത്തേക്ക് ക്ഷണിക്കുന്നുണ്ടാകുക എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത.
അപ്പോൾ പറഞ്ഞു വന്നതെന്താ? യൂറോപ്പിലെ നവ മതം മാറ്റം. ഇങ്ങനെ മതം മാറുമ്പോൾ അവിടത്തെ ഒരു ചെറുപ്പക്കാരൻ മറിച്ചൊന്നു ചിന്തിച്ചാലുള്ള അവസ്ഥ ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരു മാറ്റത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ ഹിന്ദുമതത്തിൽ ചേർന്നു എന്ന് കരുതുക. അങ്ങനെ അയാൾ ഹിന്ദുവായി മാറുന്നു. ശ്രീധരൻ എന്ന പേരും സ്വീകരിക്കുന്നു. ഇനിയാണ് രസം. ചെറുപ്പക്കാരനല്ലേ? സ്വന്തം മതത്തിൽ നിന്നു തന്നെ കല്യാണം കഴിക്കണമെന്നയാൾക്ക് മോഹം. യൂറോപ്പിലെവിടെ അയാൾക്ക് ഹിന്ദു പെണ്ണിനെ കിട്ടാനാണ്? അയാൾ നേരേ ഇന്ത്യയിലേക്ക് വരുന്നു; കോഴിക്കോട്ട് (ആകാശ)കപ്പലിറങ്ങുന്നു. കേരളാമാട്രിമൊണി ഡോട്ട്കോമിൽ പേരു രജിസ്റ്റർ ചെയ്യുന്നു. മറുപടിക്ക് കാക്കുന്നു.
കല്യാണപ്രായം എത്തി നിൽക്കുന്നതും കേരളാമാട്രിമൊണിയിൽ പേര് രജിസ്റ്റർ ചെയ്തതുമായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നമ്മുടെ ഹിന്ദു പയ്യന്റെ പ്രൊഫൈൽ കാണുമ്പോൾ ഈ പയ്യൻ നായരല്ലല്ലോ, അല്ലെങ്കിൽ മേനോനല്ലല്ലോ, നമ്പ്യാർ അല്ലല്ലോ, ഈഴവനല്ലല്ലോ എന്ന് ചിന്തിക്കും... സംഗതി പയ്യൻ ഹിന്ദു ഒക്കെത്തന്നെ; പക്ഷേ ഞാൻ എന്റെ കുട്ടിയെ നായർക്കേ കൊടുക്കൂ അല്ലെങ്കിൽ നമ്പ്യാർക്കേ കൊടുക്കൂ അല്ലെങ്കിൽ ഈഴവനേ കൊടുക്കൂ എന്നു പറഞ്ഞാൽ നമ്മുടെ പയ്യൻ വെള്ളത്തിലായത് തന്നെ. പയ്യൻ നേരേ എൻ. എസ്. എസ് ആസ്ഥാനത്തെത്തിയാൽ നായരാകാൻ പറ്റുമോ? സാക്ഷാൽ സുകുമാരൻ നായർ വിചാരിച്ചാൽ പോലും പയ്യന് നായരാകാൻ പറ്റില്ല. അയാൾക്ക് ഹിന്ദുവാകാനേ പറ്റൂ. നായരാകുന്നതും ഈഴവനാകുന്നതുമൊക്കെ ജന്മം കൊണ്ടാണ്. അല്ലെങ്കിൽ പിന്നെ അവർ നമ്മുടെ പുതിയ ഗാന്തിജിമാരെക്കണ്ടു പഠിക്കണം!
പാവം സായിപ്പ് പയ്യന് മതമല്ലേ മാറാൻ പറ്റിയുള്ളൂ, ജാതി മാറാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സഹതപിച്ചു. ഇനിയിപ്പോൾ ജാതി നോക്കാതെ, മതം മാത്രം നോക്കി പെണ്ണിനെ കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നു മാത്രമേ നമ്മുടെ കഥാനായകനു പെണ്ണിനെ കിട്ടൂ. അതിനും ഇവിടെ ആളുണ്ടാകും. അതൊരു കുറ്റമൊന്നുമല്ലല്ലോ? പോരാത്തതിന് ഭാരതം ഒരു സെക്കുലർ രാജ്യവുമാണല്ലോ.
സെക്കുലർ എന്നു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ കാശ്മീരിൽ മെഹബൂബാ മുഫ്തി പറഞ്ഞതാണ് ഓർത്തത്. "Kashmir is the most secular state in the world" എന്നാണാ വനിത ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ കാച്ചി വിട്ടത്. ഈശ്വരോ രക്ഷ!!!!
വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഇമ്മാതിരി തല തിരിഞ്ഞ് ഓരോന്ന് ചിന്തിക്കുന്നത് എന്ന് ഞാൻ വെറുതേ ഓർത്തു. പണ്ട് ഒരു വിഡ്ഡിദിനത്തിലും ഞാൻ ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരുന്നുവല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു. തല കൂടുതൽ തിരിയേണ്ടെന്ന് കരുതി ഞാൻ വേഗം റിമോട്ടെടുത്ത് ടി. വി. ഓൺ ചെയ്തു. ഇനിയിപ്പോൾ രണ്ടു മണിക്കൂർ പോക്കാൻ പ്രയാസമില്ല.
"ഇന്റെർനെറ്റ് ബന്ധം" എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കേറിവന്നത് പഴയ രക്തബന്ധമാണ്. ഇപ്പോഴതില്ലല്ലോ? ഈ രക്തം ദാനം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നു തോന്നുന്നൂ ഈ രക്തബന്ധമെന്ന പ്രയോഗം നിർത്തലാക്കിയത്. ഒരർത്ഥത്തിൽ അതൊരു ശരിയായ നടപടിയാണുതാനും. അല്ലെങ്കിൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ആയി എനിയ്ക്ക് രക്തബന്ധമുണ്ടെന്ന് പറയേണ്ടി വരുമായിരുന്നു. ഞാൻ എത്ര തവണ രക്തദാനക്യാമ്പിൽ രക്തം കൊടുത്തതാ? ഈ രക്തം വഴിയുള്ള ബന്ധത്തിനാണല്ലോ രക്തബന്ധം, രക്തബന്ധം എന്ന് പറയുന്നത്.
പക്ഷേ, ഈ രക്തബന്ധം എന്ന പ്രയോഗം നിർത്തലാക്കിയതിന് നമ്മൾ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധമല്ലേ നമ്മൾ നിർത്തലാക്കിയത്? അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ മകളേയും ആണുങ്ങൾ കാണുന്ന പെണ്ണുങ്ങളേയും ശാരീരികമായി ആക്രമിച്ചു കീഴടക്കുന്നത്?
ഇപ്പോൾ കൂടുതലുള്ളത് ഇന്റെർനെറ്റ് ബന്ധമാണ്. "ഇന്റെർനെറ്റ് ബന്ധം" കൊണ്ട് ഞാനുദ്ദേശിച്ചത് വാട്ട്സ് അപ്പ്, ഫെയ്സ് ബുക്ക്, റ്റ്വിറ്റർ, സമന്ന എന്നിങ്ങനെ നിരവധിയായ, ഇന്റെർനെറ്റ് കണക്ഷൻ വഴി സാധിക്കുന്ന, മനുഷ്യബന്ധങ്ങളാണ്. അടുത്ത കാലം വരെ സജീവമായിരുന്ന എസ്. എം. എസ്, ഇ-മെയിൽ എന്നിവ ഇപ്പോൾ ഏകാന്തത മൂലം ഡിപ്രഷൻ ബാധിച്ച് അവശനിലയിലാണ്. സമൂഹം ഒറ്റപ്പെടുത്തിയാൽ മനുഷ്യനു മാത്രമല്ല എസ്.എം.എസ്സിനും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടേക്കൂം. എന്തായാലും അവ എപ്പോൾ വേണമെങ്കിലും ദീർഘശ്വാസം വലിച്ച് ചരിത്രത്തിന്റെ ഭാഗമായേക്കാം.
പിന്നെ പഴയതിൽ ബാക്കിയായി ഉണ്ടെന്നു പറയാവുന്ന ഒരേ ഒരു ബന്ധം മലബന്ധമാണ്. പത്രങ്ങളിലൊക്കെ വരുന്ന പരസ്യങ്ങളെ വിശ്വസിക്കാമെങ്കിൽ അതിപ്പോഴും അന്യൂനം തുടരുന്നുണ്ട്. പിന്നെ വേണമെങ്കിൽ ഉണ്ടെന്നു പറയാവുന്നൊരു ബന്ധമാണ് അവിഹിതബന്ധം. വന്ന് വന്ന് ഈ അവിഹിതബന്ധമിപ്പോൾ ഒരു വിഹിതബന്ധമായി മാറിയിട്ടുണ്ടോ എന്നാണ് എന്റെ സംശയം.
അവിഹിത ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കളുടെ ചിന്താഗതിയിൽ ഈയിടെ ഉണ്ടായ മാറ്റം ഞാൻ ഓർത്തത്. അടുത്ത കാലം വരെ അവർ പ്രാർത്ഥിച്ചിരുന്നത് "ഈശ്വരാ, പെൺകുട്ടികൾക്ക് നല്ല ചെക്കന്മാരെ കിട്ടണേ" എന്നായിരുന്നു.ഇപ്പോഴതെല്ലാം മാറിയിരിക്കുന്നു. ഇപ്പോഴവർ പ്രാർത്ഥിക്കുന്നത് "ഈശ്വരാ, ചെക്കന്മാർക്ക് നല്ല പെങ്കുട്ട്യോളെ കിട്ടണേ" എന്നാണ്. അവരെ പറഞ്ഞിട്ട് കാര്യമില്ല; ഈയിടെ കണ്ടില്ലായിരുന്നോ, ഹൈദരാബാദിൽ ഒരു മലയാളി പെങ്കൊച്ച് അടുത്തുള്ളവരെയൊക്കെ ഉമ്മവച്ചുമ്മവച്ച് നടന്നത്? എങ്ങനെയാണിനി മാതാപിതാക്കൾ വിശ്വസിച്ച് തങ്ങളുടെ ആണ്മക്കളെ പെൺകുട്ടികളുടെ കൈ പിടിച്ചേൽപ്പിക്കുക?
കല്യാണക്കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ സരിതാനായരുടെ പുതിയ കല്യാണവാർത്ത എന്റെ മനസ്സിൽ കേറി വരുന്നത്. നായികയുടെ മൂന്നാം കല്യാണമത്രെ! വാട്ട്സ് അപ്പിലൂടെ ഈയിടെ പ്രചരിച്ച ആകർഷകങ്ങളായ വീഡിയോകളായിരിക്കണം ഈ കല്യാണാലോചനക്ക് ബീജാവാപം ചെയ്തത് എന്ന് ന്യായമായും ഊഹിക്കാം. അല്ലെങ്കിൽ ഇപ്പോഴിങ്ങനെയൊരാലോചന പെട്ടെന്ന് കേറി വരേണ്ടതുണ്ടോ? (ഒരു പാടു പേർ കണ്ട ആ വീഡിയോ എനിയ്ക്കൊന്നു കാണാൻ കഴിഞ്ഞില്ല, കഷ്ടം.) കൊള്ളാം, നാടെത്ര മാറിപ്പോയി! പ്രായം തെറ്റി കല്യാണം പൊയ്പ്പോയ പെണ്ണുങ്ങൾക്കും ഈ വാട്ട്സ് അപ് പ്രയോഗം ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വെറുതെയല്ല നായികയുടെ കയ്യൊപ്പിന്നായി മലയാളികൾ പുറകേ കൂടുന്നത്. ആ, കൂടട്ടെ; ഞാനാരാ പറയാൻ?
ഈ ഇന്റെർനെറ്റുബന്ധത്തിന്റെ സൗകര്യമെന്താ? ഒരു ന്യൂസ്പേപ്പർ പോലും വാങ്ങാതെ എല്ലാ ന്യൂസ്പേപ്പറും വായിക്കാൻ ഈ ഇന്റെർനെറ്റ് ബന്ധം നമ്മെ സഹായിക്കും. അങ്ങനെയാണ് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുമ്പോൾ "സമാധാനക്കുറവു മൂലം ആളുകൾ കൂട്ടത്തോടെ മതം മാറുക"യാണെന്ന വാർത്ത കാണാനിടയായത്. അത് വായിച്ചു കഴിഞ്ഞപ്പോൾ യൂറോപ്യന്മാരുടെ ശുഷ്കമായ ചുറ്റുപാടാണ് എനിയ്ക്ക് ബോദ്ധ്യമായത്. പാവങ്ങൾ. യൂറോപ്പിൽ പ്രധാനമായും രണ്ട് മതങ്ങളല്ലേ ഉള്ളൂ? ക്രിസ്തുമതവും ഇസ്ലാം മതവും? അപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ എവിടെ ചേരും? അവർക്ക് ഒരു തീരുമാനത്തിലെത്തും മുമ്പ് എന്തെങ്കിലും ഒരു ഓപ്ഷനുണ്ടോ? ഇല്ല. ഇസ്ലാം മതം വിട്ടാൽ ക്രിസ്തുമതത്തിൽ ചേരുക; അത്ര തന്നെ. അതാലോചിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ സൗഭാഗ്യം ഞാനോർത്തത്. ഇവിടെ മതങ്ങളുടെ ഒരു അയ്യരുകളിയല്ലേ? ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏതു മതത്തിലും ചേരത്തക്കവിധം എന്തെല്ലാം മതങ്ങൾ കിടക്കുന്നു? ക്രിസ്തുമതം, ഇസ്ലാം മതം, ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം, ബഹായിമതം...... ഇന്ത്യയിലെ മതങ്ങളെണ്ണുമ്പോഴാണ് എന്റെ വിവരക്കുറവ് എനിയ്ക്ക് ബോദ്ധ്യപ്പെടുക. എനിയ്ക്കിത്രയേ കിട്ടുന്നുള്ളൂ. അല്ല, ഒന്നു കൂടെ കിട്ടി.... മതമില്ലാമതം....അതേ, നാസ്തികന്മാരും ഒരു മതത്തിൽ പെട്ടവരാണ്..... നാസ്തികന്മാർക്ക് ഒരു മതം... ആസ്തികന്മാർക്ക് പല മതം... എന്നതാണ് ഞാൻ കണ്ട ലോകം. സൊരാഷ് ട്രിയന്മാർ, പാഴ്സികൾ, ജ്യൂതന്മാർ എന്നിവരും അതിന്യൂനപക്ഷമെങ്കിലും വിവിധമതക്കാരാണ്. മതം മാറണമെങ്കിൽ ഇന്ത്യക്കാരന് ഇതിൽ ഏതിൽ വേണമെങ്കിലും ചേരാം. പക്ഷേ യൂറോപ്യന്മാർക്കും പാശ്ത്യന്മാർക്കും മുന്നിൽ ഒരേ ഒരു മാർഗ്ഗമേയുള്ളു. യൂ.ഡി.എഫിലാണെങ്കിൽ എൽ.ഡി.എഫിലേക്കു പോകുക; എൽ.ഡി.എഫിലാണെങ്കിൽ യൂ.ഡി.എഫിലേക്കു വരുക. പാവങ്ങൾ. അവിടെ ഒരു ബി. ജെ. പി. ഉണ്ടായിരുന്നെങ്കിൽ അവരൊന്നു പരീക്ഷിച്ചു നോക്കിയേനേ!
ഇന്ത്യൻ മതങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ നേതാക്കളുടെ മതവും അവർക്ക് മതങ്ങളോടുള്ള സമീപനങ്ങളും എന്റെ മനസ്സിൽ കേറി വന്നത്. അപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യയിലെ മുസ്ലിം മതവിഭാഗങ്ങൾ നരേന്ദ്രമോദിയെ ഒട്ടും പേടിക്കേണ്ടതില്ല എന്നാണ്. കാരണം എന്തെന്നല്ലേ ? ഇറാക്കിലും സിറിയയിലും ലിബിയയിലുമൊക്കെ മുസ്ലിങ്ങൾ തോക്കും ബോംബുമെടുത്ത് പരസ്പരം കൊല്ലുകയല്ലേ? മുസ്ലിങ്ങളല്ലാതെ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ? അതല്ലേ ഇപ്പോഴത്തെ ഈ മതം മാറ്റത്തിനു തന്നെ കാരണം. നരേന്ദ്രമോദിയും ഇവിടെ അനേകം മുസ്ലിങ്ങളെ കൊന്നൊടുക്കിയെന്നല്ലേ ഇവിടത്തെ പുരോഗമനവാദികളും മതേതരവാദികളും പറയുന്നത്? മാത്രമല്ല, മോദിയും കെട്ട്യോളെ മൊഴി ചൊല്ലിയ കൂട്ടത്തിൽ പെടും. അപ്പോൾ, ഇറാക്കിലേയും സിറിയയിലേയും സംഭവങ്ങളും മറ്റു കാര്യങ്ങളും വച്ചു നോക്കുകയാണെങ്കിൽ അദ്ദേഹവും ഒരു മുസ്ലിമാകാനാണ് സാദ്ധ്യത. ഒരു പേരിലെന്തിരിക്കുന്നു? മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരാണ് ഇറാനിയും ജാവേദും. പേരു വച്ചു നോക്കുമ്പോൾ അവരും മുസ്ലിങ്ങളാകാനേ തരമുള്ളു. ഇറാനിൽ നിന്ന് വന്നവരല്ലേ ഇറാനികൾ? ഇറാനിലൊക്കെ മുസ്ലിങ്ങളല്ലേ? ജാവേദ് മഹാരാഷ് ട്രക്കാരനായതുകൊണ്ട് ഗവാസ്കർ, കാകോദ്കർ, ടെൻഡുൽക്കർ എന്നിവരെ അനുകരിച്ച് ജാവേദ്ക്കർ എന്നു പേരു പരിഷ്കരിച്ചതാകണം. നക്വി, ഹെപ്തുള്ള എന്നിവരും മുസ്ലിങ്ങളാണ്. ഇത്രയൊക്കെ ഉള്ളപ്പോൾ ഇനി നമ്മൾ മോദിസർക്കാറിനെ മതപരമായി സംശയിക്കേണ്ടതുണ്ടോ? യഥാർത്ഥ ന്യൂനപക്ഷങ്ങളുടേ മോദിപ്പേടി ന്യൂനമായിരിക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ഞാൻ വെറുതേ പറഞ്ഞതല്ല. "സുമ" എന്ന പേര് മുസ്ലിമിനാകാമെങ്കിൽ നരേന്ദ്രമോദി എന്ന പേരും മുസ്ലിമിനിണങ്ങില്ലേ? ഇനി ഈ സുമ ആരെന്നല്ലേ? നമ്മുടെ ഐ.എ.എസ്. ഫെയിം ടി. ഒ. സൂരജിന്റെ ഭാര്യ. എം. എം. മുഹമ്മദാലിയുടെ മകൾ. റിസ്വാൻ, റിസാന, റിസ്‌ഹിൻ എന്നിവരുടെ അമ്മ. ടി.ഒ. സൂരജിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിച്ച് വന്നപ്പോഴാണ് എനിയ്ക്കീ വിവരം കിട്ടിയത്. സത്യം പറഞ്ഞാൽ ഈ ടി. ഒ. സൂരജ് എന്ന വ്യക്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നതാണ് എന്റെ ചിന്ത. രണ്ടായാലും എനിയ്ക്കൊന്നുമില്ലെങ്കിലും.
ഞാനിതൊക്കെ എഴുതിയത് ഒരു പേരിലൊന്നും തന്നെ ഇരിക്കുന്നില്ല എന്ന് സമർത്ഥിക്കാനാണ്. നരേന്ദ്ര മോദി മുസ്ലിമല്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അദ്ദേഹത്തിന്റെ ജനനസർട്ടിഫിക്കറ്റ് നോക്കേണ്ടി വരും. പക്ഷേ ചായ്‌വാലകൾക്കെന്ത് ജനനസർട്ടിഫിക്കറ്റ്? അവർക്ക് ഒരു നേരത്തെ അന്നമല്ലേ ഉന്നം?
ബി. ജെ. പി.ക്കാരുടെ മതബന്ധങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ കോൺഗ്രസ്സുകാരെക്കുറിച്ചും ചിലത് പറഞ്ഞേക്കാം. അല്ലെങ്കിൽ ഞാൻ പക്ഷഭേദം കാണിച്ചു എന്ന് ജനം ആരെങ്കിലും കരുതിയാലോ? നെഹ്രു അസ്സൽ കാശ്മീരി ബ്രാഹ്മണനായിരുന്നു. സാക്ഷാൽ പണ്ഡിറ്റ്. കാശ്മീർ ഒരുകാലത്ത് ഹിന്ദുമതത്തിന്റെ പ്രധാനസ്ഥലമായിരുന്നു. ഇപ്പോൾ മുസ്ലിങ്ങൾ താമസിക്കുന്ന കാശ്മീരിന്റെ പേരു തന്നെ ആർഷഭാരതത്തിന്റെ സംഭാവനയാണ്. കാശ്യപൻ എന്ന പേരിൽ നിന്നാണതുത്ഭവിക്കുന്നത്. അതെന്തായാലും നെഹ്രുവിന്റെ മകൾ കല്യാണം കഴിച്ചത് മുസ്ലിമിനെയായിരുന്നു. മുസ്ലിം പിതാക്കന്മാരുടെ മക്കൾ സാധാരണ ഗതിയിൽ മുസ്ലിമായിട്ടാണ് വളരുക. അപ്പോൾ രാജീവ് ഗാന്തി മുസ്ലിമാകാനേ തരമുള്ളൂ. ഒരു പേരിലെന്തിരിക്കുന്നൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കേണ്ടതില്ലല്ലോ? ഈ രാജീവ് ഗാന്തി കല്യാണം കഴിച്ചതോ? പക്കാ ക്രിസ്ത്യാനിയെ. പോരാത്തതിന് വിദേശിയും. അപ്പോൾ പിന്നെ ഇനി രാഹുൽ ഗാന്തിയുടെ ജാതി അന്വേഷിച്ചു പോകേണ്ടതുണ്ടോ? റൗൾ എന്ന ക്രിസ്ത്യൻ പേരാണ് രാഹുൽജിക്ക് എന്നാണ് ജനസംസാരം. എന്തായാലും ഈ റൗൾ എന്ന പേര് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴേക്കും രാഹുൽ എന്നായി. അത് തികച്ചും സ്വാഭാവികം. ഇവിടെയുള്ള തിരുവനന്തപുരത്തിന് ഇവിടെത്തന്നെ ട്രിവാൻഡ്രം ആകാമെങ്കിൽ പുറത്തുള്ള റൗളിന് ഇവിടെ രാഹുൽ ആകാവുന്നതേയുള്ളു. ഹിന്ദുമുസ്ലിംക്രിസ്ത്യൻ വേരുകളോടെ രാഹുൽജി ജീവിക്കുന്നതാകട്ടെ സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും ഒക്കെയുള്ള ഉത്തരേന്ത്യയിലും. ഒരു മതേതര രാജ്യത്തെ നയിക്കാൻ ഇതിനേക്കാൾ മെച്ചപ്പെട്ട മതേതരസ്വഭാവമുള്ള ഒരു നേതാവിനെ, കോൺഗ്രസ്സിലോ ഇന്ത്യയിലോ ബി. ജെ. പി.ക്കാർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ? ഇല്ല. എന്നിട്ടാണ് അവർ ഗാന്തി കുടുംബത്തിനുനേരേ കുതിര കയറുന്നത്. കഷ്ടം!!!!!!! കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഈ മതേതരത്വം ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്.
രാഹുൽ എന്ന പേരു പറഞ്ഞപ്പോഴാണ് ആ പേരിന്റെ ഉത്ഭവം എന്റെ മനസ്സിൽ തേട്ടി വന്നത്. രാഹുകാലത്തെക്കുറിച്ച് അറിയാമല്ലോ? ആ സമയത്ത് ഒരു മാതിരി ആളുകളൊന്നും യാത്ര പുറപ്പെടുകയോ നല്ല കാര്യം ചെയ്യാൻ തുടങ്ങുകയോ ഇല്ല. രാഹുകാലത്തിൽ എന്തെങ്കിലും തുടങ്ങിയാൽ ഭംഗിയായി തീരില്ല എന്നാണ് വിശ്വാസം. രാഹുവിന്റെ കുഴപ്പമാണത്. എല്ലാം ഒരു വിശ്വാസമാണ് കെട്ടോ. വിശ്വാസം; അതല്ലേ എല്ലാം? ഭഗവാൻ ബുദ്ധനായി മാറിയ സാക്ഷാൽ സിദ്ധാർത്ഥ ഗൗതമൻ സത്യാന്വേഷണത്തിന് കാട്ടിലേക്ക് പോകാൻ തഞ്ചം നോക്കി നടക്കുമ്പോഴാണ് രാജകുമാരന് ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം തന്റെ യാത്രയ്ക്ക് തടസ്സമാകുമോ എന്ന് സംശയിച്ച സിദ്ധാർത്ഥൻ "രാഹു, രാഹു" എന്നു പറഞ്ഞു പോലും. "തടസ്സം, തടസ്സം" എന്നാണ് ഗൗതമൻ ഉദ്ദേശിച്ചത്. രാജകുമാരന്റെ മനോഗതം മനസ്സിലാകാത്ത പാവം രാജകുമാരി തന്റെ പൊന്നോമനമകന് അച്ഛന്റെ അഭാവത്തിൽ അച്ഛൻ പറഞ്ഞ പേരു തന്നെ ഇട്ടു. അങ്ങനെയാണ് ഭഗവാൻ ബുദ്ധന്റെ മകന് രാഹുലൻ എന്ന പേരു വന്നത്. ഇതാണ് രാഹുൽ എന്ന പേരിന്റെ ചരിതം. അതെന്തായാലും തടസ്സം എന്നർത്ഥമുള്ള രാഹുൽ എന്ന പേരുള്ള ആൾ നേതൃസ്ഥാനത്ത് വന്നതല്ലേ നമ്മുടെ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ സകല തടസ്സങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കുമോ പ്രിയങ്കാ ഗാന്തിയെ നേതൃസ്ഥാനത്തേക്ക് ക്ഷണിക്കുന്നുണ്ടാകുക എന്നാണെന്റെ ഇപ്പോഴത്തെ ചിന്ത.
അപ്പോൾ പറഞ്ഞു വന്നതെന്താ? യൂറോപ്പിലെ നവ മതം മാറ്റം. ഇങ്ങനെ മതം മാറുമ്പോൾ അവിടത്തെ ഒരു ചെറുപ്പക്കാരൻ മറിച്ചൊന്നു ചിന്തിച്ചാലുള്ള അവസ്ഥ ഞാൻ മനസ്സിൽ കാണാൻ ശ്രമിച്ചു. ഒരു മാറ്റത്തിനു വേണ്ടി ആ ചെറുപ്പക്കാരൻ ഹിന്ദുമതത്തിൽ ചേർന്നു എന്ന് കരുതുക. അങ്ങനെ അയാൾ ഹിന്ദുവായി മാറുന്നു. ശ്രീധരൻ എന്ന പേരും സ്വീകരിക്കുന്നു. ഇനിയാണ് രസം. ചെറുപ്പക്കാരനല്ലേ? സ്വന്തം മതത്തിൽ നിന്നു തന്നെ കല്യാണം കഴിക്കണമെന്നയാൾക്ക് മോഹം. യൂറോപ്പിലെവിടെ അയാൾക്ക് ഹിന്ദു പെണ്ണിനെ കിട്ടാനാണ്? അയാൾ നേരേ ഇന്ത്യയിലേക്ക് വരുന്നു; കോഴിക്കോട്ട് (ആകാശ)കപ്പലിറങ്ങുന്നു. കേരളാമാട്രിമൊണി ഡോട്ട്കോമിൽ പേരു രജിസ്റ്റർ ചെയ്യുന്നു. മറുപടിക്ക് കാക്കുന്നു.
പാവം സായിപ്പ് പയ്യന് മതമല്ലേ മാറാൻ പറ്റിയുള്ളൂ, ജാതി മാറാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ സഹതപിച്ചു. ഇനിയിപ്പോൾ ജാതി നോക്കാതെ, മതം മാത്രം നോക്കി പെണ്ണിനെ കൊടുക്കുന്ന മാതാപിതാക്കളിൽ നിന്നു മാത്രമേ നമ്മുടെ കഥാനായകനു പെണ്ണിനെ കിട്ടൂ. അതിനും ഇവിടെ ആളുണ്ടാകും. അതൊരു കുറ്റമൊന്നുമല്ലല്ലോ? പോരാത്തതിന് ഭാരതം ഒരു സെക്കുലർ രാജ്യവുമാണല്ലോ.
സെക്കുലർ എന്നു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ കാശ്മീരിൽ മെഹബൂബാ മുഫ്തി പറഞ്ഞതാണ് ഓർത്തത്. "Kashmir is the most secular state in the world" എന്നാണാ വനിത ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ കാച്ചി വിട്ടത്. ഈശ്വരോ രക്ഷ!!!!
വെറുതെ ഇരിക്കുന്നത് കൊണ്ടാണല്ലോ ഞാൻ ഇമ്മാതിരി തല തിരിഞ്ഞ് ഓരോന്ന് ചിന്തിക്കുന്നത് എന്ന് ഞാൻ വെറുതേ ഓർത്തു. പണ്ട് ഒരു വിഡ്ഡിദിനത്തിലും ഞാൻ ഇമ്മാതിരി ഓരോന്ന് ചിന്തിച്ചിരുന്നുവല്ലോ എന്ന് ഞാൻ അപ്പോൾ ഓർത്തു. തല കൂടുതൽ തിരിയേണ്ടെന്ന് കരുതി ഞാൻ വേഗം റിമോട്ടെടുത്ത് ടി. വി. ഓൺ ചെയ്തു. ഇനിയിപ്പോൾ രണ്ടു മണിക്കൂർ പോക്കാൻ പ്രയാസമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ